ശരീരത്തിലെ പഴുപ്പ് നിയന്ത്രിക്കുന്ന ഭക്ഷണവിഭവങ്ങള്‍ ഇവ

ശരീരത്തിന്‍റെ പ്രതിരോധസംവിധാനത്തിന്‍റെ ഭാഗമാണ് പഴുപ്പും നീര്‍ക്കെട്ടുമെല്ലാം. ശരീരത്തിനുള്ളിലേക്ക് ഒരു അന്യവസ്തു കടന്നു വരുമ്പോൾ അതിനെ ആക്രമിച്ച് പുറത്ത് ചാടിക്കാന്‍ ശരീരം നടത്തുന്ന സ്വാഭാവിക പ്രതിരോധ പ്രതികരണമാണ് പഴുപ്പ്

501as7fgau3e5g06vilimv8q2i content-mm-mo-web-stories inflammation-foods 482bpp6knnovascb2utnkcidr content-mm-mo-web-stories-health-2022 content-mm-mo-web-stories-health

എന്നാല്‍ ചില സമയത്ത് ശരീരം അതിന്‍റെതന്നെ കോശങ്ങളെ അന്യവസ്തുവെന്ന് തെറ്റിദ്ധരിച്ച് അവയ്ക്കെതിരെ ആക്രമണം നടത്താറുണ്ട്

ടൈപ്പ് 1 പ്രമേഹം പോലുള്ള ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങള്‍ അപ്പോഴാണ് ഉണ്ടാകുന്നത്. നിരന്തരമായ പഴുപ്പും നീര്‍ക്കെട്ടുമെല്ലാം പലവിധ രോഗങ്ങള്‍ക്കും സങ്കീര്‍ണതകള്‍ക്കും കാരണമാകും

ശരീരത്തിലെ പഴുപ്പിനെ നിയന്ത്രിച്ച് നിര്‍ത്താന്‍ സഹായിക്കുന്ന ആന്‍റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങളുള്ള ചില ഭക്ഷണവസ്തുക്കള്‍ പരിചയപ്പെടാം

ബെറി പഴങ്ങള്‍

ബെറിപഴങ്ങളിലെ ആന്തോസയാനിന്‍സ് എന്ന ആന്‍റി ഓക്സിഡന്‍റുകള്‍ പഴുപ്പുമായി ബന്ധപ്പെട്ട രോഗങ്ങള്‍ക്കുള്ള സാധ്യതകള്‍ കുറയ്ക്കും

ബ്രക്കോളി

ആരോഗ്യകരമായ ഭക്ഷണക്രമത്തിന്‍റെ ഒഴിച്ച് കൂടാനാകാത്ത വിഭവമാണ് ഇന്ന് ബ്രക്കോളി. ഇവയുടെ ആന്‍റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങളും പ്രശസ്തമാണ്

കാപ്സിക്കം

പച്ച, മഞ്ഞ, ഓറഞ്ച് എന്നിങ്ങനെ പല നിറത്തിലുള്ള കാപ്സിക്കങ്ങളില്‍ ക്വെര്‍സെറ്റിന്‍ എന്ന ആന്‍റി ഓക്സിഡന്‍റ് അടങ്ങിയിട്ടുണ്ട്. ഇത് പഴുപ്പ് നിയന്ത്രിക്കുക മാത്രമല്ല വാര്‍ധക്യത്തിന്‍റെ വേഗവും കുറയ്ക്കും

കൂണ്‍

പോളിസാക്കറൈഡ്സ്, ഫിനോളിക്, ഇന്‍ഡോളിക് സംയുക്തങ്ങള്‍ അടങ്ങിയ കൂണും പഴുപ്പിനെ നിയന്ത്രിക്കുന്നതാണ്

മുന്തിരി

ആന്‍റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങളുള്ള മുന്തിരി ഹൃദ്രോഗം, പ്രമേഹം, അല്‍സ്ഹൈമേഴ്സ്, നേത്ര രോഗങ്ങള്‍ എന്നിവയെയും തടയാന്‍ സഹായിക്കുന്നു

മഞ്ഞള്‍

മഞ്ഞളിന്‍റെ അണുനാശന ഗുണങ്ങളെ കുറിച്ച് ഏവര്‍ക്കും അറിവുള്ളതാണ്. ഇതിലെ കുര്‍കുമിന്‍ അണുബാധയെയും പഴുപ്പിനെയും നിയന്ത്രിക്കാന്‍ ശേഷിയുള്ളതാണ്

തക്കാളി

വിവിധ തരം അര്‍ബുദങ്ങളുമായി ബന്ധപ്പെട്ട പഴുപ്പിനെയും അണുബാധയെയും കുറയ്ക്കാന്‍ തക്കാളിയില്‍ അടങ്ങിയിരിക്കുന്ന ലൈകോപൈന്‍ സഹായിക്കും

ഗ്രീന്‍ ടീ

ഗ്രീന്‍ ടീയില്‍ അടങ്ങിയിരിക്കുന്ന കാറ്റച്ചിനുകളും പഴുപ്പിനെ കുറയ്ക്കുന്ന ഘടകമാണ്. ഇജിസിജി എന്ന വളരെ ശക്തമായ കാറ്റച്ചിനുകള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു

ഒലീവ് എണ്ണ

ആന്‍റി ഇന്‍ഫ്ളമേറ്ററി മരുന്നായ ഐബുപ്രൂഫന്‍റെ അതേ ഗുണങ്ങളുള്ളതാണ് ഒലീവ് എണ്ണയില്‍ അടങ്ങിയിരിക്കുന്ന ഒലിയോക്യാന്തല്‍. ഇതും പഴുപ്പിനെയും അണുബാധയെയും നിയന്ത്രിക്കും

ഫാറ്റി ഫിഷ്

സാല്‍മണ്‍, ട്യൂണ തുടങ്ങിയ മീനുകളില്‍ ആന്‍റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങളുള്ള ഒമേഗ-3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിരിക്കുന്നു