ബീന കണ്ണന്റെ ആദ്യ ഡയറ്റിങ് അനുഭവം

പ്രായം 61 ആയെങ്കിലും ഇന്നും 17ന്റെ ചെറുപ്പമാണ് ബീനാ കണ്ണന്

https-www-manoramaonline-com-web-stories-health 1iq981dkh4pqdd9rs65hqo2gbo 6u0ctm1mu2jcek4rimbuqqbgdj web-stories

കൃത്യമായ ഡയറ്റും വർക്ഔട്ടും യോഗയും ചെയ്ത് ശരീരഭംഗി നിലനിർത്തുന്ന ബീനാ കണ്ണൻ പങ്കുവയ്ക്കുന്നു ആദ്യ ഡയറ്റിങ് അനുഭവവും പ്രസരിപ്പിന്റെ രഹസ്യവും

മൂന്നാമത്തെ പ്രസവം കഴിഞ്ഞു വണ്ണം വച്ചു. വണ്ണം കുറയ്ക്കുന്നതിനായി രണ്ടു നേരം സൂപ്പ് കഴിച്ചു. ഉച്ചയ്ക്ക് ഒന്നോ രണ്ടോ ചപ്പാത്തി. രാത്രിയിൽ സൂപ്പും പച്ചക്കറികളും

അവരവരുടെ ശരീരത്തോടും മനസ്സിനോടും പൊരുത്തപ്പെട്ടു പോകുന്ന ഡയറ്റ് ആണു തിരഞ്ഞെടുക്കേണ്ടത്

ചെയ്യുന്ന ജോലിക്ക് അനുയോജ്യമായ അന്നജം മതി. അതു നമ്മുടെ സാധാരണ ആഹാരത്തിൽ നിന്നു ലഭിക്കുന്നുണ്ട്

പൂർണമായും ഒഴിവാക്കുന്ന ആഹാരം പഞ്ചസാരയും കാർബോഹൈഡ്രേറ്റുമാണ്

ജങ്ക്ഫൂഡും ഫാസ്‌റ്റ് ഫൂഡും കുറച്ച് വീട്ടിൽ തയാറാക്കുന്ന ആഹാരം കൂടുതലായി കഴിക്കുക

ആഴ്ചയിൽ ഒന്നോ രണ്ടോ തവണ അൽപം പഞ്ചസാര കഴിക്കാം. ചായയിലും കാപ്പിയിലും പഞ്ചസാര ഉപേക്ഷിക്കണം

നാം എന്തെങ്കിലും വേണ്ടാ എന്നു വച്ചാൽ കൂടുതൽ കഴിക്കാൻ തോന്നും. അതു കൊണ്ടു കുറച്ചു കഴിച്ച് ആഗ്രഹത്തെ തൃപ്തിപ്പെടുത്തി മുൻപോട്ടു പോവുകയാണു വേണ്ടത്

58 വർഷം പരിപൂർണവെജിറ്റേറിയനായിരുന്നു. അതിനു ശേഷമാണ് പതിയെ നോൺവെജ് കഴിക്കാൻ ആരംഭിച്ചത്

നാലു നേരവും അന്നജം ഉള്ള ഭക്ഷണമായിരുന്നു പരിചയിച്ചിരുന്നത്. രാവിലെ ഇഡ്‌ലിയും പഴവുംഉച്ചയ്ക്ക് ചോറും പച്ചക്കറികളും നാലുമണിക്ക് സേമിയ ഉപ്പുമാവോ മധുരമുള്ള പൂരിയോ കൊഴുക്കട്ടയോ ഇലയടയോ. രാത്രി ദോശയും പഴവും. ഇതായിരുന്നു എന്റെ ഡയറ്റ്

61–ാം വയസ്സിൽഒരു നേരം ഭക്ഷണം എന്നതിലേക്കു മാറി. രാത്രി ഒരു നേരം കഴിക്കുക. അതിൽ വേണ്ടതെല്ലാം ഉൾപ്പെടുത്തുക. കൂടുതൽ പ്രോട്ടീനുള്ള ഒരു ഗ്രീക്ക് യോഗർട്ട് ഉണ്ട്. അതും കഴിക്കാറുണ്ട്. ശരീരത്തിന്റെ ആരോഗ്യത്തിനു വേണ്ടി എന്തും കഴിക്കാൻ തയാറാണ്

ഒന്ന് ഒന്നര വർഷത്തിൽ രക്തപരിശോധനകൾ കൃത്യമായി ചെയ്യാറുണ്ട്. ഡോക്ടറുടെ നിർദേശത്തോടെ പോഷകാഹാരം മെച്ചപ്പെടുത്താറുമുണ്ട്. ചിത്രങ്ങൾക്കു കടപ്പാട്: സമൂഹമാധ്യമം