കോളോ റെക്ടല്‍ കാന്‍സര്‍ ചെറുപ്പക്കാരിലും പടരുന്നു; ലക്ഷണങ്ങള്‍ ഇവ.

മലവിസർജ്ജനത്തിന് സഹായിക്കുന്ന വൻകുടലിലെ രണ്ട് ഭാഗങ്ങളാണ് കോളോണും റെക്ടവും. ഇവിടെ വികസിക്കുന്ന അർബുദത്തിന് കോളോ റെക്ടൽ കാൻസർ അഥവാ മലാശയ അർബുദം എന്നു പറയുന്നു.

https-www-manoramaonline-com-web-stories-health 2tr5k3a4c5l333s6hr7evvi1ta 7dh8oorl6bg50nhb2v9tjhchb2 web-stories

പെട്ടെന്നുണ്ടാകുന്ന ഭാരക്കുറവ്

പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ ഭാരം കുറയുന്നത് കോളോ റെക്ടൽ കാൻസറിന്റെ ഒരു പ്രധാന ലക്ഷണമാണ്.

മലവിസർജ്ജനത്തിൽ മാറ്റങ്ങൾ

മലവിസർജ്ജനത്തിന്റെ ആവൃത്തി, മലത്തിന്റെ രൂപം, അളവ് എന്നിവയിലെല്ലാം മാറ്റങ്ങൾ.

വയറിൽ വേദന

പ്രത്യേകിച്ച് കാരണമൊന്നും ഇല്ലാതെ വയറിൽ കൊളുത്തിപ്പിടിക്കുന്നത് പോലുള്ള വേദന വേദന വരുന്നത് ശ്രദ്ധിക്കേണ്ട ലക്ഷണമാണ്.

നിരന്തരമായ അതിസാരം, മലബന്ധം

വിസർജ്ജനവുമായി ബന്ധപ്പെട്ട താളപ്പിഴകൾ, അതിസാരം, മലബന്ധം എന്നിവ.

മലത്തിൽ രക്തം

മലബന്ധമൊന്നും കൂടാതെതന്നെ മലത്തിൽ രക്തം കാണപ്പെടുന്നത്.

ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നത് കോളോ റെക്ടൽ കാൻസർ സാധ്യത 40 ശതമാനം വരെ കുറയ്ക്കുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.