കുടവയര്‍ കുറയ്ക്കാന്‍ ഇതാ അഞ്ച് സൂപ്പര്‍ ഭക്ഷണ വിഭവങ്ങള്‍

പല തരത്തിലുള്ള കൊഴുപ്പ് അടങ്ങിയതാണ് മനുഷ്യശരീരം. ഇവയില്‍ ചിലത് ശരീരത്തിന് അത്യാവശ്യവും ചിലത് അമിതമാകുബോൾ വിനാശകരവുമാണ്.

https-www-manoramaonline-com-web-stories-health 36codc146k9rud406agtqkk5vk 1brkosad9t9ss34r0bhtbqk8ue web-stories

ഗ്രീൻ ടീ

ആന്റി ഓക്സിഡന്റുകളും കഫൈനും ധാരാളം അടങ്ങിയ ഗ്രീൻ ടീ മെറ്റബൊളിസം വേഗത്തിലാക്കി അമിതവണ്ണം കുറയ്ക്കാൻ സഹായിക്കും

അവക്കാഡോ

എളുപ്പം ലയിച്ച് ചേരുന്ന നാരുകൾ അടങ്ങിയ അവക്കാഡോയും വിശപ്പ് നിയന്ത്രിച്ച് കൂടുതൽ നേരം വയർ നിറഞ്ഞ തോന്നൽ ഉണ്ടാക്കും.

മഞ്ഞൾ

ആന്റിഓക്സിഡന്റുകൾ ധാരാളം അടങ്ങിയ മഞ്ഞൾ കരളിൽ നിന്ന് വിഷാംശം നീക്കാൻ സഹായിക്കും. ഇത് കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്തും.

അയമോദകം

അജ് വൈൻ വിത്ത്, കാരം വിത്ത് എന്നെല്ലാം അറിയപ്പെടുന്ന അയമോദകം ദഹനപ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കുന്നു.

കൊക്കോ

ഹൃദയത്തിനും തലച്ചോറിനും ഗുണം ചെയ്യുന്ന ഫ്ളാവനോയിഡുകൾ അടങ്ങിയ ഭക്ഷണവിഭവമാണ് കൊക്കോ. തലച്ചോറിൽ സെറോടോണിന്റെ ഉത്പാദനത്തെയും വർധിപ്പിക്കുന്ന കൊക്കോ മൂഡ് മെച്ചപ്പെടുത്താനും സഹായിക്കും