നാരാങ്ങാവെള്ളം കേവലമൊരു ശീതളപാനീയം മാത്രമല്ല, അതൊരു ഉത്തമ ഹെൽത്ത് ഡ്രിങ്ക് കൂടിയാണ് ജീവകം സിയുടെ കലവറ.

https-www-manoramaonline-com-web-stories-health 13ncgssa9pp8ktedk5h3d6mh5c web-stories 7lorr59a3jj3qf022rd1bqoo9d

നാരങ്ങയിൽ അടങ്ങിയിരിക്കുന്ന ജീവകങ്ങളും പോഷകങ്ങളും മറ്റു സൂക്ഷ്മമൂലകങ്ങളും നാരങ്ങയെ ഗുണമുള്ളതാക്കുന്നു

ജീവകം–സി ധാരാളമായി അടങ്ങിയിട്ടുള്ള സിട്രസ് പഴമാണു നാരങ്ങ. വൈറ്റമിൻ–സി ആണ് അതിൽ പ്രധാനം

ദഹനത്തെ സഹായിക്കുന്ന കാര്യത്തിലും നാരങ്ങയ്ക്കു പങ്കുണ്ട്. കുടലിന്റെ സൂക്ഷ്മമായ ചലനങ്ങളെ ഉത്തേജിപ്പിക്കുകവഴി ഭക്ഷണം ആഗിരണം ചെയ്യാനും സഹായകരമാണ്.

ഒരു കപ്പ് നാരങ്ങയിൽ ഏതാണ്ട് 280 മി.ഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇവ രക്തക്കുഴലുകളുടെ വികസനത്തിൽ മുഖ്യമാണ്

നാരങ്ങയിൽ അടങ്ങിയിട്ടുള്ള പോളിഫിനോൾ ആന്റിഓക്സിഡന്റുകൾക്കു വണ്ണം കുറയ്ക്കാനുള്ള കഴിവുണ്ട്

തേനോ മിന്റോ ഇഞ്ചിയോ ചേർത്ത് നാരങ്ങാവെള്ളത്തിന്റെ രുചികൂട്ടാം. എന്നാൽ സോഡ ഒഴിച്ചുള്ള നാരാങ്ങാവെള്ളം വേണ്ടെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.