ചൂടകറ്റാൻ കഴിക്കാം ഈ വേനൽപ്പഴങ്ങൾ

വേനൽ കടുത്തതോടെ ദാഹവും ക്ഷീണവും ഏറുകയായി. മനസ്സും ശരീരവും തണുപ്പിക്കാൻ പഴങ്ങളും പഴച്ചാറുകളും കുടിക്കാം

4voa9710ae8thgkm4tbbschq1l https-www-manoramaonline-com-web-stories-health eg1g0rgc8jgbtnbu9m1tpmmdq web-stories

തണ്ണിമത്തൻ

പൊട്ടാസ്യം, ജീവകം എ, ജീവകം സി ഇവയെല്ലാമുള്ള തണ്ണിമത്തനിൽ 94 ശതമാനവും വെള്ളം ആണ്.

മാമ്പഴം

ജീവകം സി, ജീവകം എ, ജീവകം ബി 6, പൊട്ടാസ്യം, മഗ്നീഷ്യം, കോപ്പർ തുടങ്ങിയവയെല്ലാം അടങ്ങിയതാണ് മാമ്പഴം.

മൾബറി

ആന്റിഓക്സിഡന്റായ ആന്തോസയാനിൻ, അർബുദം പ്രതിരോധിക്കുന്ന റെസ്സെറാട്രോൾ ഇവയും മൾബറിയിലുണ്ട്. ജീവകം സി ധാരാളം അടങ്ങിയ മൾബറി ദഹനത്തിനും സഹായകം.

ഞാവൽപ്പഴം

ഇരുമ്പ്, കാൽസ്യം, ജീവകം സി ഇവ ധാരാളം അടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധ ശക്തി വർധിപ്പിക്കുന്നു, നേത്രാരോഗ്യം ഏകുന്നു. കൂടാതെ ഹൃദയാരോഗ്യത്തിനും നല്ലത്.

തയ്കുമ്പളം

ജീവകം സി ധാരാളം അടങ്ങിയ തയ്കുമ്പളം സാലഡിൽ ചേർത്തും ഷേക്ക് രൂപത്തിലും കഴിക്കാം