ജീവിതത്തിലെ ഈ തെറ്റുകള്‍ സ്തനാര്‍ബുദ സാധ്യത ഉയര്‍ത്താം

സ്ത്രീകളില്‍ ഏറ്റവും പൊതുവായി കാണപ്പെടുന്ന ഒന്നാണ് സ്തനാര്‍ബുദം. 2020ല്‍ മാത്രം 23 ലക്ഷം സ്ത്രീകളിലാണ് സ്തനാര്‍ബുദം കണ്ടെത്തിയത്

5ckdm02vfihkp52or4chdr7678 content-mm-mo-web-stories 50rj55088vnf4i6fhv75gaufh5 lifestyle-breast-cancer-risk content-mm-mo-web-stories-health-2022 content-mm-mo-web-stories-health

പ്രായാധിക്യം, അമിതവണ്ണം, മദ്യപാനം, കുടുംബത്തിലെ സ്തനാര്‍ബുദ ചരിത്രം, റേഡിയേഷന്‍, പുകയില ഉപയോഗം, ആര്‍ത്തവ വിരാമവുമായി ബന്ധപ്പെട്ട ഹോര്‍മോണ്‍ തെറാപ്പി എന്നിവയെല്ലാം സ്തനാര്‍ബുദത്തിന്‍റെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്ന ഘടകങ്ങളാണ്

സ്തനാര്‍ബുദത്തിന് കാരണമായേക്കാവുന്ന ജീവിതശൈലിയിലെ ചില തെറ്റുകള്‍ നോക്കാം

ജങ്ക് ഫുഡ്

ജങ്ക് ഫുഡും സംസ്കരിച്ച ഭക്ഷണവുമെല്ലാം അമിതവണ്ണത്തിലേക്ക് നയിക്കുകയും ഇത് സ്തനാര്‍ബുദത്തിനുള്ള അപകടസാധ്യതയേറ്റുകയും ചെയ്യും. ഉയരത്തിന് അനുസരിച്ചുള്ള ഭാരം നിയന്ത്രിക്കാൻ ശ്രമിക്കുക

വ്യായാമമില്ലാത്ത അലസ ജീവിതശൈലി

വ്യായാമമൊന്നും ചെയ്യാതെ, ഇരിക്കുന്ന ഇടത്ത് നിന്ന് പരമാവധി അനങ്ങാത്ത ജീവിതശൈലിയും സ്തനാര്‍ബുദം ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ വിളിച്ചുവരുത്തും

150 മിനിറ്റ് വ്യായാമമെങ്കിലും മുതിര്‍ന്ന ഒരു മനുഷ്യന്‍ നിര്‍ബന്ധമായും ചെയ്തിരിക്കണം

മദ്യപാനം

മദ്യപാനത്തിന്‍റെ തോത് ഉയരുന്നത് അനുസരിച്ച് സ്തനാര്‍ബുദത്തിനുള്ള സാധ്യതയും വര്‍ധിക്കും. മദ്യപാനം പരിധി വിടാതിരിക്കാന്‍ എപ്പോഴും ശ്രദ്ധിക്കണം

പുകവലി

പുകവലിക്കുകയോ പുകവലിച്ചിരുന്നവരോ ആയ സ്ത്രീകള്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് സ്തനാര്‍ബുദ സാധ്യത അധികമാണെന്ന് ഗവേഷണറിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. സ്തനാര്‍ബുദം നിര്‍ണയിച്ച ശേഷം മരണപ്പെടാനുള്ള സാധ്യതയും പുകവലിക്കാരില്‍ അധികമാണ്

കെമിക്കലുകളുമായുള്ള സഹവാസം

സൗന്ദര്യവര്‍ധക വസ്തുക്കളില്‍ പല തരത്തിലുള്ള കെമിക്കലുകള്‍ അടങ്ങിയിട്ടുണ്ട്. ഇവയുടെ അമിതമായ ഉപയോഗം നമ്മുടെ എന്‍ഡോക്രൈന്‍ സംവിധാനത്തെ ബാധിക്കുകയും സ്തനാര്‍ബുദത്തിലേക്ക് നയിക്കുകയും ചെയ്യാം

വൈകിയുള്ള ഗര്‍ഭധാരണം

35 വയസ്സിന് ശേഷം ഗര്‍ഭം ധരിക്കുന്ന സ്ത്രീകളിലും ഗര്‍ഭധാരണം നടക്കുകയേ ചെയ്യാത്ത സ്ത്രീകളിലും ഈസ്ട്രജന്‍ ഹോര്‍മോണിന്‍റെ തോത് ഉയര്‍ന്നതായിരിക്കും. ഇത് അവരില്‍ സ്തനാര്‍ബുദത്തിനുള്ള സാധ്യത ഉയര്‍ത്തും

35 വയസ്സിന് മുന്‍പ് ഗര്‍ഭം ധരിക്കുന്നത് അമ്മയുടെയും കുഞ്ഞിന്‍റെയും ആരോഗ്യത്തിന് സഹായകം

മുലയൂട്ടല്‍ ഒഴിവാക്കുന്നത്

മുലയൂട്ടുന്ന സ്ത്രീകളില്‍ ഈസ്ട്രജന്‍ ഹോര്‍മോണ്‍ തോത് കുറഞ്ഞിരിക്കും. മുലയൂട്ടാത്ത സ്ത്രീകളെ അപേക്ഷിച്ച് മുലയൂട്ടുന്ന സ്ത്രീകളില്‍ സ്തനാര്‍ബുദ സാധ്യത 4.3 ശതമാനം കുറവായിരിക്കുമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു