യൂറോപ്പില്‍ പടരുന്ന ഡെല്‍റ്റാക്രോണ്‍; അറിയാം ഈ ഹൈബ്രിഡ് വൈറസിനെ കുറിച്ച്

കോവിഡ് ഒമികോൺ, ഡെൽറ്റ വകഭേദങ്ങളുടെ ഹൈബ്രിഡ് രൂപമായ ഡെൽറ്റാക്രോൺ യൂറോപ്യൻ രാജ്യങ്ങളിൽ പടരുന്നതായി റിപ്പോർട്ട്

https-www-manoramaonline-com-web-stories-health 7a2am9tl3a06rje89vuprlqc22 web-stories 15n93a1fiegjngl8ulk85i9ee4

ഫ്രാൻസ്, ഡെൻമാർക്ക്, നെതർലൻഡ്സ് എന്നിവിടങ്ങളിൽ ഡെൽറ്റാക്രോൺ കേസുകൾ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന സ്ഥിരീകരിക്കുന്നു

ഒരു വൈറസിന്റെ രണ്ട് തരം വകഭേദങ്ങൾ ഒരേ സമയം പടരുമ്പോൾ ഇത്തരം ഹൈബ്രിഡ് വകഭേദങ്ങൾക്കുള്ള സാധ്യത അധികമാണ്

എന്നാൽ ഈ വൈറസിന്റെ വ്യാപനശേഷിയിലോ തീവ്രതയിലോ എന്തെങ്കിലും മാറ്റമുള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ല

വൈറസുകൾ കാലത്തിനനുസരിച്ച് മാറുമെന്നും അതിനാൽ ഈ ഡെൽറ്റാക്രോൺ ഹൈബ്രിഡ് വകഭേദം പ്രതീക്ഷിച്ചിരുന്നതെന്നും ലോകാരോഗ്യ സംഘടന

മനുഷ്യരെ ബാധിക്കാനായി വൈറസ് വീണ്ടും മൃഗങ്ങളിലേക്ക് പടരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല

കോവിഡ് മഹാമാരി അവസാനിച്ചിട്ടില്ല, മരണസംഖ്യയും രോഗതീവ്രതയും കുറയ്ക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണം