ഇന്ത്യയിലെ സ്ത്രീകളില്‍ വൈറ്റമിന്‍ ഡി അഭാവം വര്‍ധിച്ച് വരികയാണെന്ന മുന്നറിയിപ്പുമായി ഫെഡറേഷന് ഓഫ് ഒബ്സ്ടെട്രിക് ആന്‍ഡ് ഗൈനക്കോളജിക്കല്‍ സൊസൈറ്റീസ് ഓഫ് ഇന്ത്യ(FOGSI)
രാജ്യത്തെ സ്ത്രീകള്‍ക്കിടയിലെ വൈറ്റമിന്‍ ഡി അഭാവം 50ശതമാനത്തിനും 94 ശതമാനത്തിനും ഇടയിലാണെന്ന് സംഘടന അഭിപ്രായപ്പെടുന്നു
വൈറ്റമിന്‍ ഡി അഭാവത്തിന്റെ ലക്ഷണങ്ങള്‍ അവഗണിക്കപ്പെടാറുണ്ട്. പ്രശ്നം വളരെയധികം മൂര്‍ച്ഛിച്ച് പരിഹരിക്കാന്‍ കഴിയാത്ത വിധം വഷളാകുമ്പോഴാണ് പലപ്പോഴും തിരിച്ചറിയുന്നത്
വൈറ്റമിന്‍ ഡി അഭാവം ശരീരത്തിലെ നിരവധി പ്രവര്‍ത്തനങ്ങളെ ബാധിച്ച് സ്ത്രീകളില്‍ പ്രമേഹം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്
ക്ഷീണം, എല്ലുകള്‍ക്കും സന്ധികള്‍ക്കും പേശികള്‍ക്കുമുള്ള വേദന, ശരീര വേദന, പുറം വേദന, കുറഞ്ഞ പ്രതിരോധശേഷി എന്നിവയാണ് ലക്ഷണങ്ങൾ
സാല്‍മണ്‍, മത്തി, ചൂര പോലുള്ള മത്സ്യവിഭവങ്ങള്‍, മുട്ടയുടെ മഞ്ഞ, കൂണ്, പശുവിന് പാല്, സോയ് മില്‍ക്, ഓട്മീല്‍ എന്നിവയെല്ലാം വൈറ്റമിന്‍ ഡി അടങ്ങിയ ആഹാരങ്ങളാണ്
ഇന്ത്യന്‍ പാചകരീതിയുടെ പ്രത്യേകത കൊണ്ട് ഭക്ഷണത്തിലെ വൈറ്റമിനുകള്‍ പലതും നഷ്ടമാകാന്‍ സാധ്യത അധികമാണ്. അതിനാല്‍ സപ്ലിമെന്റുകളായി വൈറ്റമിന്‍ ഡി കഴിക്കാം