കുടവയര്‍ കുറയ്ക്കാന്‍ ഈ അഞ്ച് പാനീയങ്ങള്‍

ശരീരത്തില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പ് കുറയ്ക്കുക എന്നത് പലരെയും സംബന്ധിച്ചിടത്തോളം ഒരു ഭഗീരഥ പ്രയത്നമാണ്. പ്രത്യേകിച്ച് വയറിന് ചുറ്റും അടിഞ്ഞു കൂടുന്ന കൊഴുപ്പ്

content-mm-mo-web-stories belly-fat-loosing-five-drinks content-mm-mo-web-stories-health-2022 6hs92dccaefdbj0l3t9tdjdmu0 4irg8lbio9eas4v40l1i5c2bp6 content-mm-mo-web-stories-health

ഹൃദ്രോഗം, ടൈപ്പ്-2 പ്രമേഹം, ഉയര്‍ന്ന കൊളസ്ട്രോള്‍, ചിലതരം അര്‍ബുദങ്ങള്‍, പക്ഷാഘാതം എന്നിങ്ങനെ പല രോഗങ്ങളിലേക്കും നയിക്കാവുന്ന ഗുരുതര ആരോഗ്യ പ്രശ്നമാണ് ഇത്

കുടവയര്‍ കുറച്ച് സ്ലിം ആകാന്‍ സഹായിക്കുന്ന അഞ്ച് പാനീയങ്ങള്‍ പരിചയപ്പെടാം. വ്യയാമത്തിനും നിയന്ത്രിത ആഹാരക്രമത്തിനും ഒപ്പും ഇവയും ജീവിതത്തിന്‍റെ ഭാഗമാക്കിയാല്‍ ഫലം ഉറപ്പ്

ഗ്രീന്‍ ടീ

ഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവരുടെ പ്രിയപ്പെട്ട പാനീയമാണ് ഗ്രീന്‍ ടീ. ഇതിലെ ആന്‍റി ഓക്സിഡന്‍റുകള്‍ ശരീരത്തിലെ വിഷാംശം നീക്കി അര്‍ബുദത്തിനുള്ള സാധ്യതയും കുറയ്ക്കുന്നു. ശരീരത്തിന് ഉണര്‍വേകാനും, മെച്ചപ്പെട്ട ആരോഗ്യത്തിനും തലച്ചോറിന്‍റെ മെച്ചപ്പെട്ട പ്രവര്‍ത്തനത്തിനുമെല്ലാം ഗ്രീന്‍ ടീ ശീലമാക്കാം

കട്ടന്‍ കാപ്പി

ചയാപചയം മെച്ചപ്പെടുത്തി ശരീരത്തിലെ കൊഴുപ്പ് കത്തിക്കാന്‍ കട്ടന്‍ കാപ്പി സഹായിക്കും. വര്‍ക്ക് ഔട്ടിന് മുന്‍പ് ഇത് കുടിക്കുന്നത് എളുപ്പത്തില്‍ കലാറി കത്തിക്കുന്നതിന് കാരണമാകും. പഞ്ചസാര ചേര്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം

ജീരക വെള്ളം

വിശപ്പടക്കാനും കൊഴുപ്പിനെ കൂടുതല്‍ ഫലപ്രദമായി കത്തിക്കാനും സഹായിക്കുന്നതാണ് ജീരകം. ഇന്ത്യന്‍ കറികളിലെ സ്ഥിര സാന്നിധ്യമായ ജീരകം ദഹനവും മെച്ചപ്പെടുത്തും. രാവിലെ വര്‍ക്ക്ഔട്ടിന് ശേഷം ജീരകം ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഉത്തമം

പെരുഞ്ചീരക വെള്ളം

ഒരു ടേബിള്‍സ്പൂണ്‍ പെരുഞ്ചീരകം രാത്രിയില്‍ വെള്ളത്തില്‍ കുതിര്‍ത്ത് വച്ച ശേഷം രാവിലെ അത് അരിച്ചു കുടിക്കുന്നത് ഭാരം കുറയ്ക്കാന്‍ മാത്രമല്ല ശരീരത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യാനും നല്ലതാണ്

അയമോദക വെള്ളം

വറുത്ത അയമോദകം രണ്ട് ടേബിള്‍സ്പൂണ്‍ രാത്രിയില്‍ വെള്ളത്തില്‍ കുതിര്‍ത്ത് വച്ച ശേഷം രാവിലെ അരിച്ചെടുത്ത് കുടിക്കേണ്ടതാണ്. ദഹനം മെച്ചപ്പെടുത്താനും ചയാപചയം വര്‍ധിപ്പിക്കാനും ശരീരത്തിലേക്ക് കൂടുതല്‍ പോഷണങ്ങള്‍ വലിച്ചെടുക്കാനും സഹായകം