എല്ലാ പ്രശ്നങ്ങൾക്കുമുള്ള പരിഹാരം ചിരിയിലുണ്ട്; അറിയാം ഈ ഗുണങ്ങൾ

ചിരി ശക്തമായ ഔഷധമാണ്. ശരീരത്തിലെ ആരോഗ്യകരമായ ശാരീരികവും വൈകാരികവുമായ മാറ്റങ്ങൾക്ക് കാരണമാകുന്ന വിധത്തിൽ ഇത് ആളുകളെ ഒരുമിച്ച് ആകർഷിക്കുന്നു

https-www-manoramaonline-com-web-stories-health 5g62higpe7tqoknsso2ektec73 6ga93q658bbens96l3jc1c24ol web-stories

സുഖപ്പെടുത്താനും പുതുക്കാനുമുള്ള വളരെയധികം ശക്തിയുള്ളതിനാൽ, ഇടയ്ക്കിടെ ചിരിക്കാനുള്ള കഴിവ് പ്രശ്‌നങ്ങളെ അതിജീവിക്കുന്നതിനും ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനും ശാരീരികവും വൈകാരികവുമായ ആരോഗ്യത്തെ പിന്തുണയ്ക്കുന്നതിനും സഹായകമാവുന്നു

സുഹൃത്തുക്കളോടൊത്ത് ചിരിക്കുന്നതിലൂടെ തലച്ചോറിന് സുഖകരമായ എൻഡോർഫിൻസ് എന്ന രാസവസ്തുക്കൾ ഉത്പാദിപ്പിക്കുന്നു. ഇത് വേദന ഒഴിവാക്കാൻ സഹായിക്കുന്നു

ചിരി ശരീരത്തിനാകെ വിശ്രമം നൽകുന്നു. നല്ല, ഹൃദ്യമായ ഒരു ചിരി ശാരീരിക പിരിമുറുക്കവും സമ്മർദവും ഒഴിവാക്കുന്നു, അത് വഴി പേശികൾക്ക് 45 മിനിറ്റുവരെ വിശ്രമം നൽകുന്നു

ചിരി രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നു. ചിരി സ്ട്രെസ് ഹോർമോണുകളെ കുറയ്ക്കുകയും രോഗപ്രതിരോധ കോശങ്ങളെയും അണുബാധയെ ചെറുക്കുന്ന ആന്റിബോഡികളെയും വർധിപ്പിക്കുകയും ചെയ്യുന്നു

ചിരി ശരീരത്തിന്റെ സ്വാഭാവിക രാസവസ്തുക്കളായ എൻഡോർഫിനുകളുടെ ഉത്പാദനത്തിന് കാരണമാകുന്നു. എൻഡോർഫിനുകൾ മൊത്തത്തിലുള്ള സുസ്ഥിതി പ്രോത്സാഹിപ്പിക്കുകയും വേദനയിൽ നിന്ന് താൽക്കാലികമായി ആശ്വാസം നൽകുകയും ചെയ്യുന്നു

ചിരി ഹൃദയത്തെ സംരക്ഷിക്കുന്നു. ചിരി രക്തക്കുഴലുകളുടെ പ്രവർത്തനത്തെ മെച്ചപ്പെടുത്തുകയും രക്തയോട്ടം വർധിപ്പിക്കുകയും ചെയ്യുന്നു. ഇത് ഹൃദയാഘാതം, മറ്റ് ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ എന്നിവയിൽ നിന്ന് നിങ്ങളെ സംരക്ഷിക്കാൻ സഹായകമാവുന്നു

ചിരി കാലറി എരിയിച്ചുകളയുന്നു. അതിനാൽ ജിമ്മിൽ പോകുന്നതിന് ഒരിക്കലും പകരം വയ്ക്കാൻ കഴിയുമെന്നല്ല. എന്നാൽ ഒരു ദിവസം 10 മുതൽ 15 മിനിറ്റ് വരെ ചിരിക്കുന്നതിലൂടെ ഏകദേശം 40 കാലറി കത്തിക്കാൻ കഴിയും

ചിരി കോപത്തിന്റെ ഭാരത്തെ ലഘൂകരിക്കുന്നു. പരസ്പരം പങ്കുവയ്ക്കുന്ന ചിരിയേക്കാൾ വേഗത്തിൽ കോപവും സംഘർഷവും കുറയ്ക്കാൻ മറ്റൊന്നില്ല

കൂടുതൽ കാലം ജീവിക്കാൻ പോലും ചിരി നിങ്ങളെ സഹായിച്ചേക്കാം

ചിരി വേദനിപ്പിക്കുന്ന വികാരങ്ങളെ തടയുന്നു. അതായത് ചിരിക്കുമ്പോൾ നിങ്ങൾക്ക് ഉത്കണ്ഠയോ ദേഷ്യമോ സങ്കടമോ തോന്നില്ല

ചിരി നിങ്ങളെ വിശ്രമിക്കാനും റീചാർജ് ചെയ്യാനും സഹായിക്കുന്നു. ഇത് സമ്മർദം കുറയ്ക്കുകയും ഊർജ്ജം വർധിപ്പിക്കുകയും ചെയ്യുന്നു, ശ്രദ്ധ കേന്ദ്രീകരിക്കാനും കൂടുതൽ കാര്യങ്ങൾ ചെയ്യാനും നിങ്ങളെ പ്രാപ്തരാക്കുന്നു

ചിരി കാഴ്ചപ്പാടിനെ മാറ്റുന്നു, സാഹചര്യങ്ങളെ കൂടുതൽ യാഥാർഥ്യബോധത്തോടെ കാണാൻ നിങ്ങളെ അനുവദിക്കുന്നു. നർമപരമായ ഒരു വീക്ഷണം മാനസികമായ അകലം സൃഷ്ടിക്കുന്നു, അത് അമിതഭാരം തോന്നുന്നത് ഒഴിവാക്കാനും സംഘർഷം കുറയ്ക്കാനും സഹായിക്കും

ചിരി നിങ്ങളെ മറ്റുള്ളവരുമായി അടുപ്പിക്കുന്നു, ഇത് നിങ്ങളുടെ മാനസികവും വൈകാരികവുമായ ആരോഗ്യത്തിന്റെ എല്ലാ വശങ്ങളിലും ആഴത്തിലുള്ള സ്വാധീനം ചെലുത്തും