ചൂടുകാലത്തു ചുണ്ടുകൾക്കു വേണം പ്രത്യേകം ശ്രദ്ധ

ചെന്താമരച്ചുണ്ടിന്റെ ചേലിനെക്കുറിച്ചു വർണിച്ചു പാടുന്നത്ര എളുപ്പമല്ല മാറുന്ന കാലാവസ്ഥയിലുള്ള ചുണ്ടിന്റെ പരിചരണം

content-mm-mo-web-stories content-mm-mo-web-stories-health-2022 617e3sj54jevvcmem88u7fp1d5 content-mm-mo-web-stories-health 7pqbe3supt97icccsiva3pv0gi summer-season-lip-care-tips

അശ്രദ്ധമായി ചെയ്യുന്ന ചെറിയ കാര്യങ്ങൾ പോലും ചുണ്ടുകളുടെ ആരോഗ്യത്തെ മോശമായി ബാധിച്ചേക്കാം

വേനൽക്കാലത്ത് ചുണ്ടുകളുടെ സംരക്ഷണത്തിനായി എന്തൊക്കെ ശ്രദ്ധിക്കണമെന്നു പറയുന്നു ഒമാൻ ആസ്റ്റർ ഹോസ്പിറ്റലിലെ സ്പെഷലിസ്റ്റ് ഡെർമറ്റോളജിസ്റ്റ് ഡോ. അർപ്പണ ബി. സുരേഷ്

സൂര്യരശ്മികൾ ചുണ്ടിൽ നേരിട്ടു പതിക്കുമ്പോൾ ചുണ്ടുകൾക്ക് വരൾച്ചയും അലർജിയുമൊക്കെയുണ്ടാകാറുണ്ട്. അപ്പോൾ ചിലരിൽ ചുണ്ടിലെ ചർമം അൽപാൽപമായി ഇളകി വരും

പൂർണമായും ഇളകി വരുന്നതിന് മുൻപ് അതു വലിച്ചിളക്കുന്ന ശീലം ചിലർക്കുണ്ട്. അങ്ങനെ ചെയ്യുമ്പോൾ ചുണ്ടുകൾക്ക് മുറിവു സംഭവിക്കുകയും അത് അലർജിക്കു കാരണമാവുകയും ചെയ്യും

ചുണ്ടിലെ ഇളകി വരുന്ന തൊലി വലിച്ചിളക്കുമ്പോൾ ചുണ്ടിലെ നിറമുണ്ടാകുന്ന കോശങ്ങൾ നഷ്ടപ്പെടുകയും അതുവഴി ചുണ്ടിൽ വെളുത്ത പാടുകൾ ഉണ്ടാകാനുള്ള സാധ്യത കൂടുകയും ചെയ്യും

വരണ്ട ചർമമുള്ളവർ സൺപ്രൊട്ടക്‌ഷൻ കൂടി അടങ്ങിയ ലിപ് മോയിസ്ചറൈസർ ഉപയോഗിക്കണം. രണ്ടു മണിക്കൂർ ഇടവിട്ട് അത് ചുണ്ടിൽ പുരട്ടാം

രാത്രിയിൽ ഉറങ്ങുന്നതിനു മുൻപ് മോയിസ്ചറൈസർ പുരട്ടുന്നതും നല്ലതാണ്

ചില ടൂത്ത് പേസ്റ്റുകളുടെ ഉപയോഗം, ഭക്ഷണത്തോടുള്ള അലർജി ഇവയൊക്കെ ചുണ്ടുകളിൽ ഇറിറ്റേഷനുണ്ടാക്കാറുണ്ട്

ചുണ്ടുകളിൽ ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ട് അനുഭവപ്പെട്ടാൽ ത്വക്‌രോഗ വിദഗ്ധരെക്കണ്ട് അതിന്റെ കാരണം കണ്ടെത്തി ചികിൽസ തേടാം

ചുണ്ടിൽ തൊലിപോയി മുറിവുകളായിട്ടുണ്ടെങ്കിൽ ഒരു ഡോക്ടറുടെ നിർദേശത്തോടെ ആന്റി ബാക്ടീരിയൽ ക്രീം ഉപയോഗിക്കാം

ഉമിനീരു കൊണ്ട് ചുണ്ടുകൾ നനയ്ക്കുന്ന ശീലം ചിലരിലെങ്കിലും അലർജിയുണ്ടാക്കാറുണ്ട്. അതുകൊണ്ട് അത് ഉപേക്ഷിക്കാനുള്ള ശ്രമം നല്ലതാണ്