കാരറ്റ് അത്ര നിസ്സാരക്കാരനല്ല

https-www-manoramaonline-com-web-stories-health 6t50ud00led42sp6ce3kbpnist web-stories 46j6hc791i2d6o89ikutafa4c7

കാരറ്റിൽ അടങ്ങിയിരിക്കുന്ന ല്യൂട്ടിൻ, ലൈക്കോപീൻ, വൈറ്റമിൻ A എന്നിവ കാഴ്ച്ചശക്തി വർധിപ്പിക്കാൻ സഹായിക്കുന്നു

ഫൈബർ കൊണ്ട് സമ്പുഷ്ടമാണ് കാരറ്റ് ഇത് ശരീര ഭാരം കുറയ്ക്കുവാൻ ഡയറ്റ് ചെയ്യുന്നവരെ ഏറെ സഹായിക്കുന്നു

കാരറ്റിൽ അടങ്ങിയിരിക്കുന്ന ഫൈബർ ദഹനത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട് ഇത് വഴി മലത്തിന്റെ അളവ് വർധിപ്പിക്കുകയും മലബന്ധത്തെ തടയുകയും ചെയ്യുന്നു

കാരറ്റ് ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നു കാരറ്റിൽ അടങ്ങിയിരിക്കുന്ന ഫൈബർ രക്തധമനികളിലേയും മറ്റുമുള്ള ചീത്ത കൊളസ്ട്രോൾ നീക്കം ചെയ്‌ത്‌ ഹൃദയത്തിന്റെ ആരോഗ്യം നിലനിർത്തുന്നു

ചീത്ത കൊളെസ്ട്രോൾ കുറയ്ക്കുന്നതിന് പുറമെ, കാരറ്റ് രക്തസമ്മർദം കുറയ്ക്കുന്നതിനും സഹായിക്കുന്നു

കാരറ്റിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്ത ധമനികളുടെ പ്രഷർ കുറച്ച് രക്തയോട്ടം വർധിപ്പിക്കാൻ സഹായിക്കുന്നു

കാരറ്റ് കഴിക്കുന്നതുകൊണ്ട് രക്തസമ്മർദ്ദം മൂലം ഉണ്ടാകുന്ന പക്ഷാഘാതം, ഹൃദയാഘാതം എന്നിവ ഒരു പരിധിവരെ ഒഴിവാക്കാൻ സാധിക്കും