ക്ഷീണം മാറ്റി ഊർജ്ജമേകും സൂപ്പർ ഫുട്സ്

രാവിലെ എഴുന്നേൽക്കുമ്പോൾ മുതൽ എന്തെന്നില്ലാത്ത ക്ഷീണം അനുഭവപ്പെടാറുണ്ടോ? ക്ഷീണം മാറാൻ എനർജി ഡ്രിങ്കുകൾ മാത്രം ഉപയോഗിക്കുന്നവർ ഏറെയുണ്ട്

https-www-manoramaonline-com-web-stories-health 7nmnofa1khonostivichugcq2m web-stories 1h43h9fe2m8racj0nbklnhls7v

എന്നാൽ ആരോഗ്യകരമായ വിഭവങ്ങൾ ഭക്ഷണത്തിലുൾപ്പെടുത്തിക്കൊണ്ട് ക്ഷീണത്തെ പടികടത്താനാവും

ഏതൊക്കെയാണ് ആ വിഭവങ്ങളെന്നും ഏതു സമയത്ത് ഭക്ഷണം കഴിച്ചാലാണ് ഉദേശിക്കുന്ന ഫലം ലഭിക്കുന്നതെന്നും അറിയാം

തണ്ണിമത്തൻ

ശരീരത്തിലെ ജലാംശം, ഇലക്ട്രോ ലൈറ്റുകളുടെ കുറവ് ഇവ പരിഹരിച്ച് പെട്ടെന്നുതന്നെ ക്ഷീണമകറ്റുന്നു

പാൽ

പാൽ കുടിക്കുന്നത് ക്ഷീണമകറ്റാൻ മാത്രമല്ല, പേശികൾക്ക് ഊർജ്വസ്വലത നൽകാനും സഹായിക്കും. ഇലക്ട്രോലൈറ്റ്സ് സന്തുലിതമാക്കും

ഓട്സ്

പ്രഭാത ഭക്ഷണമായി ഓട്മീൽ കഴിക്കുന്നവർക്ക് ക്ഷീണത്തിനുള്ള സാധ്യത കുറയും

ബീൻസ്

നാരുകൾ ധാരാളമുള്ള ബീൻസ് ഭക്ഷണത്തിലുൾപ്പെടുത്തിയാൽ ദഹനം സാവാധാനത്തിലാകും. ഇതു ദിവസം മുഴുവൻ ഊർജം നൽകും