മുന്തിരിയുടെ ആരോഗ്യ ഗുണങ്ങൾ

മുന്തിരിയിൽ ധാരാളമായി കാണപ്പെടുന്ന റെസ്വെറട്രോൾ ചർമ്മത്തിലും സ്തനത്തിലും ഉണ്ടാകുന്ന കാൻസർ വളർച്ചയെ തടയുന്നു

https-www-manoramaonline-com-web-stories-health 76fmn59ipm0vm1pteodn3t7vun web-stories 4hemsstcve1gk6kq69bi8rt90

രക്താർബുദ രോഗികൾക്കും ഇത് ഗുണകരമാണ്. ചുവപ്പ്, പർപ്പിൾ നിറങ്ങളിലുള്ള മുന്തിരിയുടെ തൊലികളിൽ അടങ്ങിയിട്ടുള്ള ആന്റിഓക്‌സിഡന്റാണ് റെസ്വെറട്രോൾ.

പോളിഫെനോൾസ്, പൊട്ടാസ്യം, തുടങ്ങിയവും വീക്കം തടയുന്ന ആൻറി-ഇൻഫ്ലമേറ്ററി സവിശേഷതകളും ഉണ്ട്. അത് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു.

ല്യൂട്ടീൻ, സിയാക്‌സാന്തിൻ എന്നിവ മുന്തിരിയിൽ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ അവ നേത്ര സംബന്ധമായ രോഗങ്ങളെ പ്രതിരോധിക്കുന്നു.

മുന്തിരിയിൽ അടങ്ങിയിരിക്കുന്ന റെസ്വെറട്രോളിന് മുഖക്കുരുവിന്റെ പ്രശ്നങ്ങളെ ഭേദമാക്കാൻ സാധിക്കും.

റെസ്വെറട്രോളിനൊപ്പം മുന്തിരിയിൽ ആന്തോസയാനിനുകളും അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിലെ വീക്കം തടയുവാൻ സഹായിക്കുന്നു.

ചുവന്ന മുന്തിരി ശരീരത്തിൽ നിന്ന് യൂറിക് ആസിഡിനെ പുറന്തള്ളുന്നു. ഇത് വഴി വൃക്കകളിൽ നിന്നുള്ള സമ്മർദം കുറയ്ക്കുന്നു.