പ്രായം മുപ്പതിനു മുകളിലാണോ? വേനൽക്കാലത്ത് ശ്രദ്ധിക്കണം ഈ കാര്യങ്ങൾ

കനത്ത ചൂടിൽനിന്ന് ചർമത്തെ രക്ഷിക്കാൻ പകലും രാത്രിയിലും പാലിക്കേണ്ട സൗന്ദര്യ സംരക്ഷണ മാർഗങ്ങളുണ്ട്

content-mm-mo-web-stories content-mm-mo-web-stories-health-2022 2r1901e25uvfcikkp6bs1323ti summer-skin-care-tips content-mm-mo-web-stories-health 18ho03648oraddhagaqjvjcu7d

വേനൽക്കാലത്ത് ചർമസംരക്ഷണത്തിനായി എന്തൊക്കെ കാര്യങ്ങൾ ചെയ്യണമെന്നും സൺസ്ക്രീൻ എങ്ങനെ ഉപയോഗിക്കണമെന്നും അറിയാം

ചർമത്തിന്റെ സ്വഭാവമനുസരിച്ച് സൺസ്ക്രീൻ ഉപയോഗിക്കുന്ന രീതിയിലും വ്യത്യാസമുണ്ട്

പകൽ സൺസ്ക്രീൻ മൂന്നുനാലു മണിക്കൂർ ഇടവിട്ട് പുരട്ടണം. ഒരു പ്രാവശ്യം ഉപയോഗിക്കുന്ന സൺസ്ക്രീനിന്റെ ഫലം മൂന്നോ നാലോ മണിക്കൂർ മാത്രമേ നീണ്ടുനിൽക്കൂ

വരണ്ട ചർമമുള്ളവർ സൺസ്ക്രീം ഉപയോഗിക്കുന്നതിനു മുൻപ് ചർമത്തിനിണങ്ങുന്ന ഒരു മോയ്സചറൈസിങ് ക്രീം ഉപയോഗിക്കാൻ ശ്രദ്ധിക്കണം

എണ്ണമയമുള്ള ചർമമുള്ളവർ അതിനനുയോജ്യമായ സൺസ്ക്രീം ഉപയോഗിക്കാൻ ശ്രദ്ധിക്കണം

30 വയസ്സിനു മുകളിൽ പ്രായമുള്ളവരാണെങ്കിൽ ആന്റി ഏജിങ് ഘടകങ്ങളടങ്ങിയ സൺസ്ക്രീൻ ഉപയോഗിക്കണം

കിടക്കുന്നതിന് മുൻപ് ഫെയ്സ്‌വാഷ് അല്ലെങ്കിൽ ക്ലെൻസർ കൊണ്ട് മുഖം നന്നായി വൃത്തിയാക്കണം

മേക്കപ് ഉപയോഗിക്കുന്നവരാണെങ്കിൽ ഉറങ്ങുന്നതിനു മുൻപ് മേക്കപ് മുഴുവനായി നീക്കം ചെയ്യാൻ ശ്രദ്ധിക്കണം

മേക്കപ് നീക്കം ചെയ്ത ശേഷം ഫേസ്‌വാഷ് ഉപയോഗിച്ച് ചർമം വൃത്തിയാക്കുകയും വൈറ്റമിൻ സി സിറം പുരട്ടുകയും ചെയ്യാം. ശേഷം ഒരു മോയിസ്ചറൈസർ കൂടി ഉപയോഗിക്കാം

രാത്രിയിൽ കുളിക്കുന്ന ശീലമുള്ളവർ മൈൽഡ് ആയ സോപ്പോ ക്ലെൻസിങ് ലോഷനോ ഉപയോഗിക്കണം

കുളി കഴിഞ്ഞ് അഞ്ചു മിനിറ്റിനകം ചർമത്തിനിണങ്ങുന്ന നല്ലൊരു മോയ്സചറൈസിങ് ക്രീം പുരട്ടണം

വരണ്ട ചർമമുള്ളവരാണെങ്കിൽ യൂറിയ ചേർന്ന മോയ്സചറൈസർ ഉപയോഗിക്കാം

ഫാൻ, എസി പോലെയുള്ളവ യുടെ ഉപയോഗം വേനൽക്കാലത്ത് അധികമായതിനാൽ ചർമത്തിന് ദോഷം ചെയ്യാതിരിക്കാൻ ഇവ നോർമൽ സ്പീഡിൽ ഉപയോഗിക്കാൻ ശ്രദ്ധിക്കാം

വരണ്ടതോ വിണ്ടു കീറിയതോ ആയ കാലുകളാണെങ്കിൽ ഉറങ്ങാൻ കിടക്കുന്നതിനു മുൻപ് സോക്സ് ധരിക്കണം

കാലിൽ നേരിട്ട് തണുപ്പടിച്ച് ചർമ പ്രശ്നങ്ങൾ ഉണ്ടാവുന്നത് തടയാൻ ഇതിലൂടെ കഴിയും