വേനൽക്കാലത്ത് എണ്ണ ഉപയോഗിച്ചുള്ള കുളിയിൽ അറിയേണ്ടത്

കുളിയാണ് വൃത്തിയുടെ മാനദണ്ഡമെന്ന് മനസ്സിലുറപ്പിച്ച് വേനൽക്കാലത്ത് പലവട്ടം കുളിക്കുന്നവരുണ്ട്. പക്ഷേ അമിതമായാൽ കുളിയും ചർമത്തിന് ദോഷം ചെയ്യും

4sn3mj71e1q1ucg3haq6mqpps8 content-mm-mo-web-stories content-mm-mo-web-stories-health-2022 summer-oil-use-bathing 7ltnioat8eufturcd1bl8vf09p content-mm-mo-web-stories-health

ചൂടുകാലത്തായാലും തണുപ്പു കാലത്തായാലും ഒരുപാടു തവണ കുളിക്കുന്നത് നല്ലതല്ല

ഒരുപാട് പ്രാവശ്യം കുളിക്കുമ്പോൾ ചർമത്തിലെ എണ്ണമയം കൂടുതൽ നഷ്ടപ്പെട്ട് വരണ്ടതാകാനുള്ള സാധ്യതയുണ്ട്

ദിവസവും ഒരു നേരം കുളിക്കുന്നതാകും അഭികാമ്യം. വരണ്ട ചർമമുള്ളവർക്ക് സാധാരണ സോപ്പിനു പകരം ക്ലെൻസിങ് ലോഷൻ ചേർന്ന ഷവർ ജെൽ ഉപയോഗിക്കാം

ചൂടുകുരു പോലെയുള്ള അസ്വസ്ഥതകളുള്ള സാഹചര്യത്തിൽ സോപ്പുപയോഗിക്കാതെ രണ്ടു തവണ കുളിക്കുന്നതിലും തെറ്റില്ല

വെളിച്ചെണ്ണ, ഒലീവ് ഓയിൽ, ബദാം ഓയിൽ, നല്ലെണ്ണ അങ്ങനെ പലവിധത്തിലുള്ള എണ്ണകൾ പലരും കുളിക്കുന്നതിനു മുൻപ് ഉപയോഗിക്കാറുണ്ട്. ഓരോ തരം എണ്ണയ്ക്കും ഓരോ ഗുണമാണുള്ളത്

നാട്ടിൽ ഏറ്റവും സുലഭവും വിലക്കുറവുള്ളതും മികച്ച ഗുണമുള്ളതുമാണ് വെളിച്ചെണ്ണ. അത് നല്ലൊരു മോയിസ്ചറൈസറാണ്

വൈറ്റമിൻ എ ധാരാളം അടങ്ങിയിട്ടുണ്ട്. ഫാറ്റി ആസിഡുകൾ, ആന്റിഫംഗൽ, ആന്റി ബാക്റ്റീരിയൽ, ആന്റി ഇൻഫ്ലമേറ്ററി ഘടകങ്ങൾ എന്നിവയും വെളിച്ചെണ്ണയിലുണ്ട്

അതുകൊണ്ടുതന്നെ ചൊറിച്ചിൽ, അലർജി, ഫംഗൽ ഇൻഫെക്‌ഷൻസ് അങ്ങനെ പലവിധത്തിലുള്ള ത്വക്‌രോഗങ്ങളെ തടയാനുള്ള കഴിവ് വെളിച്ചെണ്ണയ്ക്കുണ്ട്

ശരിക്കും എണ്ണ പുരട്ടേണ്ടത് കുളിക്കുന്നതിനു മുൻപല്ല. കുളിച്ചതിനു ശേഷമാണ്

കുളിക്കുന്നതിനു മുൻപ് എണ്ണ പുരട്ടുമ്പോൾ ത്വക്കിനു മുകളിൽ എണ്ണ ഒരു പാളിപോലെ നിൽക്കുന്നതിനാൽ വെള്ളത്തിന് ചർമവുമായി നേരിട്ട് സമ്പർക്കം വരില്ല

കുളിക്കുമ്പോൾ സോപ്പും ലോഷനുമുപയോഗിച്ച് എണ്ണ കഴുകിക്കളയുന്നതിനാൽ എണ്ണയിൽ നിന്നുള്ള ഗുണങ്ങൾ ചർമത്തിന് ലഭിക്കുകയുമില്ല

കുളിക്കുന്നതിനു ശേഷം എണ്ണ പുരട്ടുന്നതാണ് നല്ലതെന്ന് അറിയാമെങ്കിലും ചെയ്യാൻ മടിക്കുന്നത് എണ്ണ പുരട്ടിയ ശേഷം ഇരിക്കുകയോ കിടക്കുകയോ ചെയ്യുമ്പോൾ വസ്ത്രത്തിലും കസേര, ബെഡ് പോലുള്ള പ്രതലങ്ങളിലേക്കും എണ്ണ പടരാനുള്ള സാധ്യതയുള്ളതുകൊണ്ടാണ്

അത്തരം അവസരങ്ങളിൽ കുളിച്ചതിനു ശേഷം എണ്ണയ്ക്കു പകരം മോയ്സചറൈസിങ് ലോഷനുകൾ ഉപയോഗിക്കാം