ഉറങ്ങുമ്പോൾ അല്‍പം ഇടത് ചായ്‌വ് ആകാം; ഗുണങ്ങള്‍ പലത്

രാത്രി ഉറങ്ങുമ്പോൾ ഇടതു വശം ചേര്‍ന്ന് കിടന്നാല്‍ ഗുണങ്ങള്‍ പലതാണെന്ന് ആയുര്‍വേദം പറയുന്നു

https-www-manoramaonline-com-web-stories-health 2nj1h6brgcfl2qrc4c72psc23e web-stories 5aq4es9a59ob7klhd4a5fgupsm

വയര്‍, പാന്‍ക്രിയാസ് ഗ്രന്ഥി പോലുള്ള അവയവങ്ങളെല്ലാം ഇടത് ഭാഗത്താണ് എന്നതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്

ഇടത് വശം ചെരിഞ്ഞ് കിടന്ന് ഉറങ്ങിയാലുള്ള ഗുണങ്ങള്‍ ഇനി പറയുന്നവയാണ്

ദഹനം മെച്ചപ്പെടും

വയര്‍ ഇടതു ഭാഗത്തായതിനാല്‍ ഇടതു വശം ചെരിഞ്ഞ് കിടക്കുന്നത് വയറിന് നല്ല സപ്പോര്‍ട്ട് നല്‍കി ദഹനസംവിധാനത്തെ സഹായിക്കും

ഭക്ഷണത്തിന്‍റെ നീക്കം സുഗമമാക്കും

വയറില്‍ നിന്ന് ചെറുകുടലിലേക്കും പിന്നീട് വന്‍കുടലിലേക്കുമൊക്കെയുള്ള ഭക്ഷണത്തിന്‍റെ നീക്കത്തെ സഹായിക്കാന്‍ ഇടത് വശം ചേര്‍ന്നുള്ള കിടപ്പ് നല്ലതാണ്

നെഞ്ചിരിച്ചില്‍ കുറയ്ക്കും

വലതു വശം ചെരിഞ്ഞ് കിടക്കുന്നത് നെഞ്ചിരിച്ചിലിനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഇടതു വശം ചെരിഞ്ഞ് കിടക്കുന്നത് നെഞ്ചിരിച്ചില്‍ കുറയ്ക്കും

കരളിന് മേല്‍ സമ്മര്‍ദം കുറയ്ക്കും

കരള്‍ വലത് വശത്തായതിനാല്‍ വലത് വശം ചെരിഞ്ഞ് ഉറങ്ങുന്നത് കരളിന് മേല്‍ സമ്മര്‍ദം വര്‍ധിപ്പിക്കും. ഇത് കരളിന്‍റെ സാധാരണ പ്രവര്‍ത്തനത്തെ ബാധിക്കും

ശരീരത്തിലെ വിഷാംശം നീക്കും

ഇടത് വശം ചെരിഞ്ഞുറങ്ങുന്നത് ശരീരത്തിന്‍റെ ലിംഫാറ്റിക് സംവിധാനത്തെ കാര്യക്ഷമമാക്കും. ചയാപചയത്തിനും ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കം ചെയ്യുന്നതിനും ഇത് ഉത്തമമാണ്

ഗര്‍ഭകാലത്തും സഹായകം

ഗര്‍ഭിണികളും ഇടത് വശം ചേര്‍ന്ന് കിടക്കണമെന്ന് നിര്‍ദ്ദേശിക്കപ്പെടുന്നു. ഇത് കരളില്‍ നിന്ന് ഗര്‍ഭപാത്രത്തിലേക്ക് വരുന്ന സമ്മര്‍ദം കുറയ്ക്കും. മറുപിള്ളയിലേക്ക് മെച്ചപ്പെട്ട രക്തയോട്ടത്തിനും ഇടത് വശം ചേര്‍ന്നുള്ള കിടപ്പ് നല്ലതാണ്

തലച്ചോറിന്‍റെ ആരോഗ്യത്തിനും ഉത്തമം

ഇടത് വശം ചേര്‍ന്ന് കിടന്ന് സുഖമായി ഉറങ്ങുന്നത് കോശങ്ങള്‍ പുറത്ത് വിടുന്ന മാലിന്യങ്ങളെ നീക്കം ചെയ്യാന്‍ തലച്ചോറിനെ സഹായിക്കും

ഇത് അല്‍സ്ഹൈമേഴ്സ്, പാര്‍ക്കിന്‍സണ്‍സ് പോലുള്ള നാഡീവ്യൂഹസംബന്ധമായ രോഗസാധ്യത കുറയ്ക്കും