ആലിയഭട്ടിന്റെ ഫിറ്റ്നസ് രഹസ്യം

6aka3bitl45c76pcajqcahmv9p https-www-manoramaonline-com-web-stories-health 6l2eitj4628nkmt7auph4hrb4j web-stories

സ്ക്രീനിലെ പ്രകടനം മെച്ചപ്പെടുത്താന്‍ കഠിനാധ്വാനം ചെയ്യുന്ന ആലിയ ഫിറ്റ്നസിന്‍റെയും ആരോഗ്യത്തിന്‍റെയും കാര്യത്തിലും പൊളിയാണ്

ഫിറ്റ്നസിനുള്ള ആലിയയുടെ രഹസ്യം വളരെ സിംപിളാണ്, സ്ഥിരപ്രയത്നം

നിത്യവുമുള്ള പരിശ്രമത്തിലൂടെ മാത്രമേ ഫിറ്റ്നസ് നിലനിര്‍ത്താന്‍ സാധിക്കൂ എന്ന് ആലിയ വിശ്വസിക്കുന്നു. പെര്‍ഫക്‌ഷനെക്കാള്‍ ദിവസവും ഇക്കാര്യത്തിലുണ്ടാക്കുന്ന പുരോഗതയിലാണ് താരം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്

പൈലേറ്റുകള്‍, എച്ച്ഐഐടി വര്‍ക്ക്ഔട്ടുകള്‍, കാര്‍ഡിയോ പരിശീലനം എന്നിവയെല്ലാം അടങ്ങുന്നതാണ് ആലിയയുടെ വര്‍ക്ക്ഔട്ട്

തീവ്രമായ ലെഗ് വര്‍ക്ക്ഔട്ടില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആലിയയുടെ വിഡിയോ അടുത്തിടെ ട്രെയിനര്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു

വര്‍ക്ക്ഔട്ടുകളുടെ കൂട്ടത്തില്‍ ആലിയക്ക് ഏറ്റവും ഇഷ്ടം പൈലേറ്റുകളാണ്. തിരക്കേറിയ ഷൂട്ടുകള്‍ക്ക് ശേഷം ഊര്‍ജ്ജം വീണ്ടെടുക്കാന്‍ ആലിയ പൈലേറ്റുകള്‍ ചെയ്യാറുണ്ട്

ജിമ്മിലെ വര്‍ക്ക്ഔട്ടിന് പുറമേ യോഗയ്ക്കും മെഡിറ്റേഷനും ആലിയ സമയം കണ്ടെത്തുന്നു

ഫിറ്റ്നസ് ചാലഞ്ചുകളില്‍ പങ്കെടുത്ത് വിയര്‍പ്പൊഴുക്കാനും ആലിയ എപ്പോഴും തയാറാണ്

ലോക്ഡൗണ്‍ കാലത്ത് ഫിറ്റ്നസ് ട്രെയിനര്‍ സൊറാബ് ഖുഷ്റുഷാഹി തുടക്കമിട്ട #THESOHFIT40DAYCHALLENGE ചാലഞ്ച് ആലിയ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു

ഭക്ഷണക്രമത്തിന്‍റെ കാര്യത്തിലും ആലിയ കണിശക്കാരിയാണ്. ആറു മുതല്‍ ഏഴ് വരെ മീല്‍ പ്ലാനുകള്‍ അടങ്ങുന്ന ഡയറ്റാണ് ആലിയയുടേത്

ആരോഗ്യസമ്പുഷ്ടമായ സ്നാക്കുകള്‍, നാരങ്ങ വെള്ളം, ഇളനീര് എന്നിവയും വര്‍ക്ക്ഔട്ടിന് ശേഷം ആലിയ കഴിക്കാന്‍ ശ്രദ്ധിക്കാറുണ്ട്