പ്രായം തളര്‍ത്താത്ത യൗവനം;അജയ് ദേവ്ഗണിന്‍റെ ഫിറ്റ്നസ് രഹസ്യങ്ങള്‍

https-www-manoramaonline-com-web-stories-health 5aruo331fgnqmn2rilffhbkpf5 web-stories https-www-manoramaonline-com-web-stories-health-2022 3129m4mi1fl416sn2qg9u2nme

90കളുടെ മധ്യം മുതൽ കണ്ട അതേ യുവത്വവും ചടുലതയും ഊര്‍ജ്ജസ്വലതയും ഫിറ്റ്നസുമെല്ലാം ഇന്നും തുടരുകയാണ് അജയ് ദേവ്ഗൺ

53 വയസ്സ് തികച്ച അജയ് ദേവ്ഗണിന്‍റെ കാലം തൊട്ടു തീണ്ടാത്ത ഫിറ്റ്നസിന്‍റെ രഹസ്യങ്ങള്‍ എന്തൊക്കെയെന്ന് പരിചയപ്പെടാം

നിത്യാഭ്യാസി ആനയെ ചുമക്കും എന്ന പഴഞ്ചൊല്ല് കേട്ടിട്ടില്ലേ. ഏതാണ്ട് അതിന് സമാനമാണ് താരത്തിന്‍റെ വ്യായാമ ശീലങ്ങള്‍

മഴയായാലും മഞ്ഞായാലും വെയിലായാലുമെല്ലാം ദിവസവും കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും വ്യായാമത്തിനായി മാറ്റി വയ്ക്കും

സിക്സ് പാക്കിനേക്കാൾ ടോൺഡ് ആയ ശരീരത്തിനാണ് അജയ് ഊന്നൽ നൽകുന്നത്. കാര്‍ഡിയോ, ഭാരോദ്വഹനം, ബോഡിവെയ്റ്റ് വ്യായാമങ്ങള്‍ എന്നിവ ഇദ്ദേഹത്തിന്‍റെ പ്രതിദിന വര്‍ക്ക് ഔട്ടില്‍ ഉള്‍പ്പെടുന്നു

സിനിമയിലെ ചില പ്രത്യേക വേഷങ്ങള്‍ക്ക് വേണ്ടി വര്‍ക്ക്ഔട്ടില്‍ ഇടയ്ക്ക് ചെറിയ മാറ്റങ്ങളും വരുത്താറുണ്ട്. ചിട്ടയായ ജീവിതശൈലിയാണ് ഫിറ്റ്നസിന്‍റെ മറ്റൊരു രഹസ്യം

അനാരോഗ്യകരമായ ജങ്ക്ഫുഡും കൊഴുപ്പു നിറഞ്ഞ ഭക്ഷണവും പൂർണമായും ഒഴിവാക്കും. വല്ലപ്പോഴും മാത്രം മദ്യപിക്കുന്ന താരം അതും പരിമിതമായ തോതിൽ മാത്രമേ ഉപയോഗിക്കാറുള്ളൂ

ഒരു ചൂടു കാപ്പിയിലും പ്രോട്ടീൻ നിറഞ്ഞ പ്രഭാതഭക്ഷണത്തിലുമാണ് അജയ് തന്റെ ദിവസം ആരംഭിക്കുന്ന

ഓട്സ്, പഴങ്ങൾ, മുട്ട, നട്ട്സ് എന്നിവയെല്ലാം അജയ് യുടെ പ്രതിദിന ഭക്ഷണക്രമത്തിൽ ഉൾപ്പെടുന്നു

ശരീരത്തിലെ ജലാംശം നിലനിര്‍ത്താനും വിഷാംശങ്ങള്‍ നീക്കം ചെയ്യാനും ആവശ്യത്തിന് വെള്ളവും അജയ് കുടിക്കാറുണ്ട്

പലതരം രുചിഭേദങ്ങൾ മിതമായ തോതിൽ ഉൾപ്പെടുത്തുന്നതാണ് അജയ് യുടെ ദിവസേനയുള്ള ഭക്ഷണക്രമം

എണ്ണയും കാലറിയും നിറഞ്ഞ ഭക്ഷണത്തേക്കാൾ വീട്ടിലുണ്ടാക്കുന്ന ലളിതമായ വിഭവങ്ങളാണ് ഇഷ്ടപ്പെടുന്നത്

ഇന്ത്യൻ ഭക്ഷണവിഭവങ്ങൾ ആയ പരിപ്പ്, തവിടുള്ള ബ്രൗൺ അരി, ചപ്പാത്തി, വെജിറ്റബിൾ കറി, സാലഡ് തുടങ്ങിയവയാണ് ഉച്ചഭക്ഷണത്തിന് തിരഞ്ഞെടുക്കുന്നത്