ഉറുമ്പിന്റെ കടി ജീവനെടുക്കുമോ ?

https-www-manoramaonline-com-web-stories-health 6dk13hf14l2qdv5ctg6bmosqj6 2in0vl0gtr2ude9kc6b2kp8i93 web-stories https-www-manoramaonline-com-web-stories-health-2022

ഏതെങ്കിലും ബാഹ്യവസ്തുവിനോട് ശരീരം കാണിക്കുന്ന അതിഗുരുതരമായ അമിത പ്രതികരണമാണ് അനാഫിലാറ്റിക് റിയാക്‌ഷൻ. വിഷ ഉറുമ്പിന്റെ കടി ഈ അവസ്ഥ ഉണ്ടാക്കും

ജീവികളിൽ നിന്നേൽക്കുന്ന കടി. കുത്ത് എന്നിവ മനുഷ്യശരീരത്തിൽ അലർജി ഉണ്ടാക്കാം. സങ്കീർണതകൾ വരുത്തുന്ന തരത്തിലുള്ള അലർജനുകൾ ചില ജീവികളുടെ ശരീരത്തിൽ കൂടുതലായി ഉണ്ടാകും. ഇതാണ് ജീവൻ വറെ അപകടത്തിലാകാൻ കാരണം

ചൊറിച്ചിൽ, ശരീരത്തിൽ നീരം വരുക, ത്വക്കിൽ ചുവന്ന നിറം, ശ്വാസതടസ്സം, ശ്വാസനാളത്തിൽ തടിപ്പ്, ഹൈപ്പോടെൻഷൻ (ബ്ലഡ് പ്രഷർ കുറയുക) എന്നിവയാണ് അലർജിയുടെ ലക്ഷണങ്ങൾ

ശരീരത്തിന് അമിത പ്രതികരണശേഷിയുള്ളവർക്ക് ഇത്തരം ജീവികളിൽ നിന്നുള്ള ആദ്യകടി തന്നെ അപകടകരമാകാം. ചിലരിൽ രണ്ടാമത്തെ പ്രാവശ്യം കിട്ടുമ്പോഴാകും സങ്കീർണമാവുക