ടാറ്റൂ ചെയ്യും മുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

https-www-manoramaonline-com-web-stories-health 4tktrjetl7prbjjpqq43jf43mu 4mrhrki2u0gu5fqqb009ohrlao web-stories https-www-manoramaonline-com-web-stories-health-2022

ടാറ്റൂവും സ്കിൻ ക്യാൻസറും തമ്മിൽ നേരിട്ട് ബന്ധമില്ല പക്ഷേ ടാറ്റൂ മഷിയിൽ ക്യാൻസറുമായി ബന്ധപ്പെട്ടേക്കാവുന്ന ചില ഘടകങ്ങൾ ഉണ്ട്.

എംആർഐ എടുക്കേണ്ട ഒരു മെഡിക്കൽ അവസ്ഥയുണ്ടെങ്കിൽ, ടാറ്റൂ ചെയ്യുന്നതിൽ നിന്ന് വിട്ടുനിൽക്കുന്നതാണ് നല്ലത്.

ടാറ്റൂ ചെയ്യാൻ ഉപയോഗിക്കുന്ന മഷി ചില ആളുകളിൽ അലർജി ഉണ്ടാകാൻ കാരണമാകാം.

ഒരേ സൂചികൾ ഷെയർ ചെയ്യുന്ന സാഹചര്യത്തിൽ പലപ്പോഴും ഹെപ്പറ്റൈറ്റിസ് വരാനുള്ള സാധ്യത കൂടുതലാണ്.

ടാറ്റൂ ചെയാത്ത ഒരാളുടെ ചർമ്മവുമായി താരതമ്യം ചെയ്യുമ്പോൾ ടാറ്റൂ ചെയ്ത ചർമ്മം 50% കുറവ് വിയർപ്പാണ് പുറംതള്ളുന്നത്

ടാറ്റൂ ചെയ്യാൻ പരിശീലനം ലഭിച്ചവരിൽ നിന്നും ഇത് ചെയ്യാൻ കൃത്യമായ ലൈസൻസ് നേടിയവരിൽ നിന്നും മാത്രം സേവനം സ്വീകരിക്കുക.