പ്രഭാതഭക്ഷണം പതിവായി ഉപേക്ഷിക്കുന്നത് ഈ പ്രശ്‌നങ്ങളിലേക്ക് നയിക്കും

https-www-manoramaonline-com-web-stories-health web-stories 439i3gv739lsevvgf8eh1oqcso https-www-manoramaonline-com-web-stories-health-2022 19868klilculkfsn60pqvuku8

വൈകി ഉണര്‍ന്നിട്ട് ഓഫീസിലേക്കോ കോളജിലേക്കോ ഒക്കെ ഓടാനുള്ള തിരക്കിനിടയില്‍ പ്രഭാതഭക്ഷണം വേണ്ടെന്ന് വയ്ക്കുന്നവരുണ്ട്

ഇതല്ലാതെ ഡയറ്റിങ്ങിന്റെ പേരില്‍ പ്രഭാതഭക്ഷണം ഒഴിവാക്കുന്നവരെയും കാണാം

എന്ത് കാരണത്തിന്റെ പേരിലായാലും പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് പലതരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്ന് പോഷകാഹാര വിദഗ്ധര്‍ പറയുന്നു

പ്രഭാതഭക്ഷണം പതിവായി ഒഴിവാക്കുന്നവരെ കാത്തിരിക്കുന്ന പ്രത്യാഘാതങ്ങള്‍ അറിയാം

ഭാരം കൂടും

രാവിലെ ഭക്ഷണം കഴിക്കാതിരുന്നാല്‍ ഭാരം കുറയുകയല്ലേ വേണ്ടത് എന്ന് ചിന്തിച്ചേക്കാം. എന്നാല്‍ രാതി മുഴുവന്‍ വിശന്നിരിക്കുന്ന ശരീരത്തിന് പ്രഭാതഭക്ഷണം കൂടി ലഭിക്കാതായാല്‍ പഞ്ചസാരയും കൊഴുപ്പും അടങ്ങിയ ആഹാരത്തിനോടുള്ള ആര്‍ത്തിയുണ്ടാകും

എപ്പോഴെങ്കിലും ഭക്ഷണം കഴിക്കുമ്പോള്‍ കഴിക്കുന്ന ഭക്ഷണമെല്ലാം ശരീരം മുന്‍കരുതലെന്ന നിലയില്‍ കൊഴുപ്പായി ശേഖരിച്ച് വയ്ക്കാനും സാധ്യതയുണ്ട്. ഇത് ശരീരഭാരം വര്‍ധിപ്പിക്കും

ഉയര്‍ന്ന രക്തസമ്മര്‍ദം, തലവേദന, തലകറക്കം

പ്രഭാതഭക്ഷണം കഴിക്കാതിരിക്കുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ തോത് കുറഞ്ഞ് ഹൈപോഗ്ലൈസീമിയ ഉണ്ടാകാം

ഇത് മൈഗ്രേന്‍, തലവേദന, തലകറക്കം എന്നിവയ്‌ക്കെല്ലാം കാരണമാകാം. രക്തസമ്മര്‍ദത്തിലും ഇത് മൂലം വ്യതിയാനമുണ്ടാകാം

ചയാപചയം മെല്ലെയാകും

ദീര്‍ഘനേരം കഴിക്കാതിരിക്കുന്നത് കാലറി കത്തിച്ചു കളയാനുള്ള ശരീരത്തിന്റെ ശേഷിയെ ബാധിക്കും

ഇത് ചയാപചയം മെല്ലെയാക്കുകയും തത്ഫലമായി കൊഴുപ്പ് ശരീരത്തില്‍ അടിയുകയും ചെയ്യും

പോഷണക്കുറവ്

പ്രഭാതഭക്ഷണം ഒഴിവാക്കുന്നതിലൂടെ ശരീരത്തിന് ആവശ്യമായ പോഷണങ്ങള്‍ കൂടിയാണ് നഷ്ടമാകുന്നത്

ഇത് പോഷകക്കുറവുമായി ബന്ധപ്പെട്ട പല പ്രശ്‌നങ്ങളിലേക്കും നയിക്കാം

രക്തത്തിലെ പഞ്ചസാരയില്‍ വ്യതിയാനങ്ങള്‍

രക്തത്തിലെ പഞ്ചസാരയുടെ തോത് കുറയുന്നത് വിശപ്പും ദേഷ്യവുമെല്ലാം ഉണ്ടാക്കാം

ഊര്‍ജ്ജമില്ലായ്മ

പ്രഭാതഭക്ഷണം ഒഴിവാക്കിയാല്‍ ശരീരത്തിനും അവയവങ്ങള്‍ക്കും ഊര്‍ജ്ജം ലഭിക്കാത്ത അവസ്ഥയുണ്ടാക്കും. കടുത്ത ക്ഷീണം ഇത് മൂലം രാവിലെ തന്നെ അനുഭവപ്പെടാം

കുറഞ്ഞ പ്രതിരോധശേഷി

ദീര്‍ഘനേരത്തെ ഉപവാസം കോശങ്ങളെ നശിപ്പിക്കുകയും തത്ഫലമായി പ്രതിരോധശേഷി കൈമോശം വരുകയും ചെയ്യും

അസിഡിറ്റി

അസിഡിറ്റി, ഗ്യാസ് പ്രശ്‌നങ്ങളും പ്രഭാതഭക്ഷണം ഒഴിവാക്കുന്നവരില്‍ വ്യാപകമാണ്