മധ്യവയസ്സില്‍ സ്ത്രീകള്‍ ഒഴിവാക്കേണ്ട അഞ്ച് തെറ്റുകള്‍

https-www-manoramaonline-com-web-stories-health 7gffefhtq4l1kgm4a5cr8oqqpu 3db2usemem5g8pmf0js1ntu8qb web-stories

ജീവിതത്തിന്‍റെ മധ്യകാലഘട്ടം പലരെയും സംബന്ധിച്ചിടത്തോളം അല്‍പം പ്രശ്നഭരിതമായ സമയമാണ്; പ്രത്യേകിച്ചും സ്ത്രീകള്‍ക്ക്

യുവത്വത്തിന്‍റെ ഊര്‍ജ്ജവും ആവേശവും തെല്ലൊന്നടങ്ങി ശരീരം കിതച്ച് തുടങ്ങുന്നത് ഈ പ്രായത്തിലാണ്

ഈ സമയത്ത് സ്വന്തം ശാരീരിക, മാനസിക, വൈകാരിക ക്ഷേമത്തിനായി കുറച്ചധികം ശ്രദ്ധ സ്ത്രീകള്‍ സ്വയം നല്‍കേണ്ടതുണ്ട്

എന്നാല്‍ കുടുംബം, കുട്ടികള്‍, കരിയര്‍, സാമൂഹിക ജീവിതം, ഉത്തരവാദിത്തങ്ങള്‍ എന്നിവയെല്ലാമായി പലര്‍ക്കും ഇതിന് നേരം കിട്ടാറില്ല

സ്ത്രീകള്‍ തങ്ങളുടെ ജീവിതത്തിന്‍റെ മധ്യകാലഘട്ടത്തില്‍ വരുത്തുന്ന അഞ്ച് തെറ്റുകള്‍ അറിയാം. ഇവ ഒഴിവാക്കുന്നത് ആരോഗ്യകരമായ ജീവിതം നയിക്കാന്‍ സഹായിക്കും

സ്വയം പരിചരിക്കാന്‍ സമയമില്ലായ്മ

ചുറ്റുമുള്ളവരുടെ കാര്യത്തില്‍ കുറച്ചധികം ശ്രദ്ധയും പരിചരണവും നല്‍കുന്നവരാണ് പൊതുവേ സ്ത്രീകള്‍. എന്നാല്‍ ഈ ശ്രദ്ധ സ്വന്തം കാര്യത്തിലും കാണിക്കണം

മറ്റാര്‍ക്കും വേണ്ടിയല്ലാതെ അവനവന് വേണ്ടി എല്ലാ ദിവസും കുറച്ച് സമയം ഒഴിച്ചിടണം

ഇഷ്ടപ്പെട്ട പുസ്തകം വായിക്കാനോ ഇഷ്ടപ്പെട്ട ഹോബികള്‍ പിന്തുടരാനോ യാത്ര ചെയ്യാനോ സുഹൃത്തുക്കളോട് സംസാരിക്കാനോ ഒക്കെ ഈ സമയം വിനിയോഗിക്കാം

ശാരീരികമായും മാനസികമായും സ്വയം റീചാര്‍ജ് ചെയ്യാന്‍ ഇത്തരത്തില്‍ ഒഴിച്ചിടുന്ന സമയം സ്ത്രീകളെ സഹായിക്കും

ഹൃദയാരോഗ്യം അവഗണിക്കുന്നത് ഒരു പ്രായം കഴിഞ്ഞാല്‍ സ്ത്രീകളും പുരുഷന്മാരുമെല്ലാം തങ്ങളുടെ ഹൃദയാരോഗ്യം ഇടയ്ക്കിടെ പരിശോധിച്ച് പ്രശ്നമൊന്നുമില്ലെന്ന് ഉറപ്പ് വരുത്തണം

രക്തസമ്മര്‍ദം, ഗ്ലൂക്കോസ് തോത്, ബോഡി മാസ് ഇന്‍ഡെക്സ്, കൊളസ്ട്രോള്‍ എന്നിവ ഇടയ്ക്ക് പരിശോധിക്കാനും മറക്കരുത്

ആവശ്യത്തിന് വൈറ്റമിന്‍ ബി-12 ഇല്ലാത്ത അവസ്ഥ

പ്രായമാകുന്തോറും വയറില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ദഹനരസങ്ങള്‍ കുറയും. ഇത് ശരീരത്തിന് ആവശ്യത്തിന് വൈറ്റമിന്‍ ബി-12 ലഭിക്കാത്ത സാഹചര്യമുണ്ടാക്കും

ശരീരം ആരോഗ്യത്തോടെ ഇരിക്കാനും നന്നായി പ്രവര്‍ത്തിക്കാനും വൈറ്റമിന്‍ ബി-12 ആവശ്യമായ തോതില്‍ വേണ്ടതാണ്

മുട്ട, ഇറച്ചി, പാലുത്പന്നങ്ങള്‍ എന്നിവയെല്ലാം വൈറ്റമിന്‍ ബി12 അടങ്ങിയതാണ്

മുടിയെ ഓര്‍ത്തുള്ള ആധി

പ്രായമാകുമ്പോൾ മുടി കൊഴിയുന്നതും നരയ്ക്കുന്നതും ഉള്ള് കുറയുന്നതുമെല്ലാം സ്വാഭാവികമാണ്. ഇത് അംഗീകരിക്കാന്‍ തയാറാകണം

ഉള്ള മുടി നല്ല സ്റ്റൈലിലും നിറത്തിലും കൊണ്ടു നടക്കുന്നത് മുടിയെ ഓര്‍ത്തുള്ള അനാവശ്യമായ ഉത്കണ്ഠ അകറ്റി ആത്മവിശ്വാസം നല്‍കും

പ്രായത്തെ അംഗീകരിക്കാനുള്ള മടി

മധ്യവയസ്സിലെത്തുമ്പോൾ ജീവിതത്തിന്‍റെ പാതി ദൂരം നാം താണ്ടി കഴിഞ്ഞിരിക്കും. പ്രായമാകുന്നത് പ്രകൃതിദത്തമായ പ്രക്രിയയാണെന്നും അതിനെ തടയാന്‍ സാധിക്കില്ലെന്നും അംഗീകരിക്കണം

പ്രായമാകുമ്പോൾ ലഭിക്കുന്ന അനുഭവസമ്പത്ത്, അവനവനെ പറ്റിയുള്ള തിരിച്ചറിവ്, ആത്മവിശ്വാസം എന്നിവയെയെല്ലാം പോസിറ്റീവായി എടുത്ത് സന്തോഷത്തോടെ ഇരിക്കാന്‍ ശ്രമിക്കണം