ഇരുമ്പിന്റെ അഭാവമോ? കഴിക്കാം ഈ 6 ഭക്ഷണങ്ങൾ

https-www-manoramaonline-com-web-stories-health gsgq2fs0vh0g4k4kfaq4iarm9 603skkpbuphuip2efqtmbq5j8k web-stories https-www-manoramaonline-com-web-stories-health-2022

പല സമയങ്ങളിലും കടുത്ത ക്ഷീണം അനുഭവപ്പെടാറുണ്ടോ? എങ്കിൽ വിളർച്ച അഥവാ അനീമിയ ഉണ്ടാകാം

ഇരുമ്പിന്റെ അഭാവം അഥവാ അയൺ ഡെഫിഷ്യൻസി ആണ് വിളർച്ചയ്ക്ക് കാരണം. അരുണരക്താണുക്കളുടെ അഭാവം മൂലം ഹീമോഗ്ലോബിന്റെ അളവ് കുറയുന്നതാണ് അയൺ ഡെഫിഷ്യൻസി

ആർത്തവാരംഭത്തിൽ, ഗർഭകാലത്ത്, ആർത്തവ വിരാമത്തോടടുപ്പിച്ച് എല്ലാം അയൺ ഡെഫിഷ്യൻസി ഉണ്ടാകാം

കടുത്ത ക്ഷീണം, വൈകുന്ന ആർത്തവം, അമിത ആർത്തവം, നെഞ്ചുവേദന, ശ്വാസമെടുക്കാൻ പ്രയാസം, കൈകാലുകള്‍ക്ക് തണുപ്പ്, വിളർച്ച ഇവയെല്ലാം ഇരുമ്പിന്റെ അഭാവത്തിന്റെ ലക്ഷണങ്ങളാണ്

സപ്ലിമെന്റുകളൊക്കെ ഇന്ന് വിപണിയിൽ ലഭ്യമാണെങ്കിലും ഇരുമ്പിന്റെ അഭാവം സ്വാഭാവികമായും ഇല്ലാതാക്കുന്ന ചില ഭക്ഷണങ്ങളുണ്ട്. അവ ഏതൊക്കെ എന്നു നോക്കാം

ശര്‍ക്കര

ദിവസവും ചെറിയ അളവിൽ ശർക്കര ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് അയണിന്റെ അഭാവം ഇല്ലാതാക്കും. ഒരു നേരം ശർക്കര കുടിച്ചാൽതന്നെ ഒരു ദിവസം ശരീരത്തിനാവശ്യമായ ഇരുമ്പ് ലഭിക്കും

നെല്ലിക്ക

വൈറ്റമിൻ സി, അയൺ, കാൽസ്യം തുടങ്ങിയ പോഷകങ്ങൾ അടങ്ങിയ ഒരു സൂപ്പർഫുഡ് ആണ് നെല്ലിക്ക

ധാരാളം ഇരുമ്പ് അടങ്ങിയിട്ടുള്ളതിനാൽ വിളർച്ച തടയാൻ ഇത് സഹായിക്കും

ദിവസവും ഒരു നെല്ലിക്ക കഴിക്കുന്നത് ശരീരത്തിന് ഏറെ ഗുണകരമാണ്

കുതിർത്ത ഉണക്കമുന്തിരി

ഡ്രൈ ഫ്രൂട്ട്സുകൾ മിക്കവയും അയണിന്റെ കലവറയാണ്, ഉണക്കമുന്തിരി പ്രത്യേകിച്ചും

കോപ്പർ, മറ്റ് വൈറ്റമിനുകൾ എന്നിവയും ഉണക്കമുന്തിരിയിൽ ധാരാളമുണ്ട്. ഇവ രക്തകോശങ്ങളുടെ നിർമാണത്തിന് അവശ്യം വേണ്ടവയുമാണ്

എട്ടു മുതൽ പത്തു വരെ ഉണക്കമുന്തിരി ഒരു രാത്രി കൊണ്ട് കുതിർത്ത് വച്ച് പിറ്റേന്ന് രാവിലെ കഴിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്തുന്നു

ചീര

ശരീരത്തിന്റെ ആരോഗ്യത്തിനും േപശികളുടെ ആരോഗ്യത്തിനും മികച്ചത്. അയൺ ധാരാളം അടങ്ങിയ ചീര ആഴ്ചയിൽ രണ്ടു ദിവസമെങ്കിലും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഏറെ നല്ലതാണ്

ഇറച്ചി

കരൾ, വൃക്ക, തലച്ചോറ്, ഹൃദയം തുടങ്ങി എല്ലാ അവയവങ്ങളും അയണിന്റെ മികച്ച ഉറവിടമാണ്. കരൾ, അയണിന്റെ മികച്ച ഉറവിടമാണ്

ചെറിയ അളവിൽ ബീഫ് ലിവർ കഴിക്കുന്നതു മൂലം ഒരു ദിവസം ആവശ്യമായതിന്റെ 36 ശതമാനം ഇരുമ്പ് ലഭിക്കുന്നു

വന്‍പയർ

പയർവർഗങ്ങളിൽ വൻപയർ ശരീരത്തിനാവശ്യമായതിന്റെ 26 മുതൽ 29 ശതമാനം വരെ അയൺ അടങ്ങിയതാണ്. പതിവായി ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് അയണിന്റെ അഭാവം പൂർണമായും ഇല്ലാതാക്കും