കൊളസ്ട്രോൾ നിയന്ത്രിക്കാൻ കഴിക്കാം ഈ ഭക്ഷണങ്ങൾ

https-www-manoramaonline-com-web-stories-health 4qgetgmc5nnuruacfo957dph0r bj8aa0otk5j5ffodlrisg6ub2 web-stories https-www-manoramaonline-com-web-stories-health-2022

മനുഷ്യശരീരത്തിന് ആവശ്യമായ ഒന്നാണ് കൊളസ്ട്രോൾ. നല്ല കൊളസ്ട്രോളും ചീത്ത കൊളസ്ട്രോളും തമ്മിലുള്ള ബാലൻസ് ഹൃദയാരോഗ്യത്തിന് വളരെ പ്രധാനപ്പെട്ടതാണ്

Image Credit: Shutterstock

ഹൃദ്രോഗ സാധ്യത ഒഴിവാക്കാൻ ഹൈ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ അഥവാ നല്ല ലിപ്പി‍ഡുകൾ, ലോ ഡെൻസിറ്റി ലിപ്പോ പ്രോട്ടീൻ അഥവാ ചീത്ത ലിപ്പിഡിനെക്കാൾ കൂടുതലായിരിക്കണം

Image Credit: Shutterstock

എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് ഭക്ഷണത്തിലൂടെ കുറയ്ക്കാൻ സാധിക്കും. എന്തൊക്കെ രുചികളാണ് കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കുന്നതെന്ന് അറിയാം

Image Credit: Shutterstock

കഴിക്കാം ഓട്സ്

കോംപ്ലക്സ് കാർബ്സ് അടങ്ങിയ ഓട്സ് വിശപ്പ് അകറ്റുന്നതോടൊപ്പം ശരീരത്തിലെത്തുന്ന കാലറിയുടെ അളവും ഇതിൽ കുറവാണ്

Image Credit: Shutterstock

പ്രഭാതഭക്ഷണമായി ഓട്സ് കഴിക്കുന്നത് ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും ഇൻസുലിന്‍ പ്രതിരോധം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഒപ്പം ആരോഗ്യകരമായ ശരീരഭാരം നിലനിർത്താനും സഹായിക്കും

Image Credit: Shutterstock

കൊളസ്ട്രോൾ വളരെയധികം കൂടുതലുള്ളവരിൽ ഓട്സിലെ ബീറ്റാഗ്ലൂക്കൻ ഏറെ ഗുണം ചെയ്യും. ഇത് ശരീരത്തിലെ അധികമുള്ള ലിപ്പിഡുകളെ നീക്കാൻ സഹായിക്കും

Image Credit: Shutterstock

മുഴുധാന്യങ്ങൾ

നാരുകൾ ധാരാളം അടങ്ങിയ മുഴുധാന്യങ്ങൾ കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കും. ഒപ്പം ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും

Image Credit: Shutterstock

പഴങ്ങൾ, പച്ചക്കറികൾ, നട്സ്, സീഡ്സ്, ഒലിവ് ഓയിൽ, അവക്കാഡോ, സാല്‍മൺ എന്നിവയും രക്തത്തിലെ ലിപ്പിഡിന്റെ അളവ് മെച്ചപ്പെടുത്തും

Image Credit: Shutterstock

തണ്ണിമത്തൻ

ഹൃദയാരോഗ്യത്തിന് മികച്ച ഫലമാണിത്. തണ്ണിമത്തനിൽ അടങ്ങിയ ലൈക്കോപീൻ എന്ന കരോട്ടിനോയ്ഡ് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും

Image Credit: Shutterstock

നല്ല കൊളസ്ട്രോൾ മെച്ചപ്പെടുത്താനും ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും തണ്ണിമത്തന് കഴിയും

Image Credit: Shutterstock

ഈ വേനൽക്കാലത്ത് പ്രഭാതഭക്ഷണമായോ ലഘുഭക്ഷണമായോ ഒക്കെ തണ്ണിമത്തൻ ഉൾപ്പെടുത്താം

Image Credit: Shutterstock

പ്രോസസ് ചെയ്ത ഭക്ഷണത്തോട് നോ പറയാം

സംസ്കരിച്ച ഭക്ഷണപദാർഥങ്ങൾ പോഷകഗുണങ്ങൾ ഒട്ടും ഇല്ലാത്തവയാണ്. ഹൃദ്രോഗികൾ ഒഴിവാക്കേണ്ട ഭക്ഷണമാണിത്

Image Credit: Shutterstock

ബേക്ക് ചെയ്ത ഭക്ഷണങ്ങൾ, കുക്കീസ്, കാൻഡികൾ, ഇൻസ്റ്റന്റ് ന്യൂഡിൽസ് ഇവയിലെല്ലാം പ്രിസർവേറ്റീവുകൾ അടങ്ങിയിട്ടുണ്ട്. കൂടാതെ കൃത്രിമ മധുരങ്ങളും ഇവയിലുണ്ട്. ഇത് ഹൃദയത്തിന്റെ ആരോഗ്യം തകരാറിലാക്കും

Image Credit: Shutterstock

ബെറിപ്പഴങ്ങൾ

ബ്ലൂബെറി, കാൻബെറി, സ്ട്രോബെറി തുടങ്ങിയ ബെറിപ്പഴങ്ങൾ എല്ലാം ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. ദിവസവും ഒരുപിടി ബെറിപ്പഴങ്ങൾ കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കും

Image Credit: Shutterstock

വൈറ്റമിൻ സി ധാരാളം അടങ്ങിയവയാണ് ഈ പഴങ്ങൾ. ബെറിപ്പഴങ്ങളിലെ ആന്റി ഓക്സിഡന്റുകൾ ഓക്സീകരണ സമ്മർദത്തെ പ്രതിരോധിക്കുകയും ഇൻഫ്ലമേഷൻ കുറയ്ക്കുകയും ചെയ്യും

Image Credit: Shutterstock
Web Stories

For More Webstories Visit:

www.manoramaonline.com/web-stories/health.html
Read Article