ഭാരം കുറയ്ക്കാന്‍ അഞ്ച് ആയുര്‍വേദ ഔഷധങ്ങള്‍

https-www-manoramaonline-com-web-stories-health 5c3d9guk2ss5feph3p8e1ik9id web-stories https-www-manoramaonline-com-web-stories-health-2022 6kt4cm11jhlehnp0vuonrv44ig

ഭാരം കുറച്ച് നല്ല ആകാരവടിവൊത്ത ശരീരം ലഭിക്കണമെന്ന് ആഗ്രഹിക്കാത്തവര്‍ കുറവായിരിക്കും. എന്നാല്‍ ഇത് അത്ര എളുപ്പമല്ലെന്ന് ശ്രമിച്ച് നോക്കിയവര്‍ക്ക് മനസ്സിലാകും

Image Credit: Shutterstock

ഭക്ഷണത്തിലെ നിയന്ത്രണങ്ങള്‍ക്കൊപ്പം ദിവസേനയുള്ള വ്യായാമവും ഭാരം കുറയ്ക്കാന്‍ ആവശ്യമാണ്

Image Credit: Shutterstock

ഇവയ്ക്ക് പുറമേ ഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ചില ആയുര്‍വേദ ഔഷധങ്ങള്‍ പരിചയപ്പെടാം. ഇവയെല്ലാം അടുക്കളയിലെ നിത്യോപയോഗ വസ്തുക്കളാണ്

Image Credit: Shutterstock

മഞ്ഞള്‍

നിത്യഭക്ഷണത്തില്‍ മഞ്ഞള്‍ ചേര്‍ക്കുന്നത് ചയാപചയ പ്രക്രിയയെ വേഗത്തിലാക്കി കൊഴുപ്പ് അലിയിച്ച് കളയാന്‍ സഹായിക്കും

Image Credit: Shutterstock

മ‍ഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്‍കുമിന്‍ ശരീരത്തിന്‍റെ പ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നു

Image Credit: Shutterstock

ശരീരത്തിലെ ചൂട് വര്‍ധിപ്പിക്കാനും മഞ്ഞളിന് കഴിയും. പാലില്‍ ചേര്‍ത്തോ കറികളില്‍ ചേര്‍ത്തോ ഒക്കെ മഞ്ഞള്‍ നിത്യഭക്ഷണത്തിന്‍റെ ഭാഗമാക്കാം

Image Credit: Shutterstock

കറുവാപട്ട

രക്തത്തിലെ പഞ്ചസാരയുടെ തോത് ബാലന്‍സ് ചെയ്യാന്‍ കറുവാപട്ട സഹായിക്കും. അമിതമായ വിശപ്പുണ്ടാകാതെ വയര്‍ നിറഞ്ഞ പ്രതീതി സൃഷ്ടിക്കാനും ഇതിന് സാധിക്കും

Image Credit: Shutterstock

ചായക്കൊപ്പമോ പാലിനൊപ്പമോ ഓട്മീലിനൊപ്പമോ യോഗര്‍ട്ടിനൊപ്പമോ ഒക്കെ കറുവാപട്ട ഉപയോഗിക്കാം

Image Credit: Shutterstock

ജീരകം

ദഹനം മെച്ചപ്പെടുത്തിയും ചയാപചയം വേഗത്തിലാക്കിയും ജീരകം കാലറി കത്തിക്കാന്‍ സഹായിക്കുന്നു

Image Credit: Shutterstock

രണ്ട് ടേബിള്‍സ്പൂണ്‍ ജീരകം വെള്ളത്തില്‍ രാത്രി കുതിര്‍ക്കാനിട്ട് രാവിലെ ജീരകം അരിച്ചെടുത്ത വെള്ളം വെറും വയറ്റില്‍ കുടിക്കുന്നത് ശരീരത്തിന് നല്ലതാണ്. ഗ്യാസിന്‍റെ പ്രശ്നമുണ്ടാകാതിരിക്കാന്‍ ഇത് സഹായിക്കും

Image Credit: Shutterstock

ഇഞ്ചി

ശരീരത്തിലെ അണുബാധയും നീര്‍ക്കെട്ടും ഇല്ലാതാക്കാനും ദഹനം മെച്ചപ്പെടുത്താനും വിശപ്പ് കുറയ്ക്കാനും ഇഞ്ചി സഹായകമാണ്

Image Credit: Shutterstock

ഇഞ്ചിയുടെ ഈ ഗുണങ്ങള്‍ അമിതഭാരം കുറച്ച് ശരീരം സ്ലിമ്മാക്കാന്‍ സഹായിക്കും

Image Credit: Shutterstock

കറികള്‍ക്കൊപ്പമോ ചായയ്ക്കോ നാരങ്ങാ വെള്ളത്തിനോ ഒപ്പമോ ഒക്കെ ഇഞ്ചി നിത്യഭക്ഷണത്തിന്‍റെ ഭാഗമാക്കാം

Image Credit: Shutterstock

കുരുമുളക്

വൈറ്റമിന്‍ എ, സി, കെ. ധാതുക്കള്‍ എന്നിവയെല്ലാം അടങ്ങിയ കുരുമുളക് ആരോഗ്യകരമായ ഫാറ്റി ആസിഡിനാലും സമ്പന്നമാണ്. ചയാപചയം വര്‍ധിപ്പിക്കുക വഴി കൊഴുപ്പ് കത്തിച്ച് കളയാനും ഭാരം കുറയ്ക്കാനും കുരുമുളക് സഹായിക്കും

Image Credit: Shutterstock
Web Stories

For More Webstories Visit:

www.manoramaonline.com/web-stories/health.html
Read Article