കെയ്റ്റ് മിഡില്‍ടണിന്‍റെ ഫിറ്റ്നസ് രഹസ്യം

content-mm-mo-web-stories kate-middleton-fitness-secret content-mm-mo-web-stories-health-2022 7ftlqam5kabelmo7bfsealieae 3n43qftgecd092nvjcpmv1o83f content-mm-mo-web-stories-health

ബ്രിട്ടീഷ് രാജകുടുംബത്തിലെ വില്യം രാജകുമാരന്‍റെ പത്നിയും കേംബ്രിജ് ഡച്ചസുമായ കെയ്റ്റ് മിഡില്‍ടണ്‍ സജീവമായ സാമൂഹിക ജീവിതത്തിന് ഉടമയാണ്

Image Credit: Social Media

രാജകുടുംബാംഗം എന്ന നിലയില്‍ നിരവധി രാജ്യങ്ങളിലെ പല പരിപാടികളിലും കെയ്റ്റ് മിഡില്‍ടണ്‍ പങ്കെടുക്കാറുണ്ട്

Image Credit: Social Media

മൂന്ന് കുട്ടികളെ പ്രസവിച്ച ശേഷവും സൗന്ദര്യത്തിലും ആകാരവടിവിലും ഫിറ്റ്നസിലുമെല്ലാം ആരെയും അതിശയിപ്പിക്കും ഈ നാല്‍പതുകാരി

Image Credit: Social Media

കെയ്റ്റിന്‍റെ ഈ ഫിറ്റ്നസിന്‍റെ രഹസ്യം ഫ്രഞ്ച് ജനറല്‍ പ്രാക്ടീഷ്യനര്‍ ഡോ. പിയറി ഡ്യൂക്കന്‍ 1970കളില്‍ രൂപപ്പെടുത്തിയ ഭക്ഷണക്രമമായ ഡ്യൂക്കന്‍ ഡയറ്റാണ്

Image Credit: Social Media

ഉയര്‍ന്ന പ്രോട്ടീനും കുറഞ്ഞ കാര്‍ബോഹൈഡ്രേറ്റും അടങ്ങിയ ഡ്യൂക്കന്‍ ഡയറ്റ് നാല് ഘട്ടങ്ങളിലായി തിരിച്ചിരിക്കുന്നു

Image Credit: Social Media

അറ്റാക്ക്

രണ്ടാം ദിവസം മുതല്‍ അഞ്ചാം ദിവസം വരെ നീണ്ടുനില്‍ക്കുന്ന ഈ ഘട്ടത്തില്‍ അനിയന്ത്രിതമായ അളവില്‍ ലീന്‍ പ്രോട്ടീനും കുറഞ്ഞ കൊഴുപ്പും അടങ്ങിയ ഭക്ഷണം കഴിക്കാവുന്നതാണ്

Image Credit: Social Media

ലീന്‍ മീറ്റ്, ചിക്കന്‍, മുട്ട, മീന്‍, കക്കയിറച്ചി, സോയ്, ടൊഫു, കോട്ടേജ് ചീസ്, പാല്‍, ഓട് ബ്രാന്‍ എന്നിവയടക്കം 68 ഭക്ഷണങ്ങളില്‍ നിന്ന് ഇഷ്ടമുള്ളവ ഇഷ്ടം പോലെ കഴിക്കാന്‍ അറ്റാക്ക് ഘട്ടത്തില്‍ സാധിക്കും

Image Credit: Social Media

ക്രൂസ്

ഒന്ന് മുതല്‍ 12 മാസം വരെ നീളുന്ന ക്രൂസ് ഘട്ടത്തില്‍ ഒരു ദിവസം ലീന്‍ മീറ്റ്, ചിക്കന്‍ പോലുള്ളവയും അടുത്ത ദിവസം സ്റ്റാര്‍ച്ച് കുറവുള്ള പച്ചിലകള്‍, വെള്ളരി, കൂണ്‍ തുടങ്ങിയവയും എന്ന നിലയില്‍ മാറി മാറി കഴിക്കണം

Image Credit: Social Media

കണ്‍സോളിഡേഷന്‍

കുറഞ്ഞ ഭാരം നിലനിര്‍ത്തുക എന്നതാണ് ഈ ഘട്ടത്തിലെ ലക്ഷ്യം. ഒന്നും രണ്ടും ഘട്ടത്തില്‍ നഷ്ടമായ ഓരോ പൗണ്ട് ഭാരത്തിനും പകരം അഞ്ച് ദിവസത്തേക്ക് അനിയന്ത്രിതമായ തോതില്‍ ലീന്‍ പ്രോട്ടീനും പച്ചക്കറികളും കുറച്ച് കാര്‍ബും കൊഴുപ്പും കഴിക്കാം. 25 മിനിറ്റ് വ്യായാമവും ദിവസവും ചെയ്യണം

Image Credit: Social Media

ഒരു നേരം ബെറി പഴം, ആപ്പിള്‍, ഓറഞ്ച്, പെയര്‍ പോലുള്ള പഴങ്ങള്‍, രണ്ട് കഷ്ണം ഹോള്‍ ഗ്രെയ്ന്‍ ബ്രഡ്, ഒരു നേരം ചീസ്, ആഴ്ചയില്‍ രണ്ട് നേരം സ്റ്റാര്‍ച്ച് അടങ്ങിയ ഭക്ഷണം, ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ഇറച്ചി, പ്രതിദിനം രണ്ട് ടേബിള്‍സ്പൂണ്‍ ഓട് ബ്രാന്‍ എന്നിവയെല്ലാം ഈ ഘട്ടത്തിന്റെ പ്രത്യേകതകളാണ്

Image Credit: Social Media

സ്റ്റെബിലൈസേഷന്‍

കണ്‍സോളിഡേഷന്‍ ഘട്ടം തുടരാവുന്ന ഈ ഘട്ടത്തില്‍ ഭാരം നിയന്ത്രണത്തില്‍ നിര്‍ത്തുന്നിടത്തോളം ഭക്ഷണത്തിലും ചില വിട്ടുവീഴ്ചകളൊക്കെയാകാം

Image Credit: Social Media

ശാരീരികമായി കൂടുതല്‍ സജീവമായിരിക്കാനും ശ്രദ്ധിക്കേണ്ടതാണ്

Image Credit: Social Media