കൊളസ്ട്രോളിനെ പിടിച്ചു കെട്ടാന്‍ കൂടെ കൂട്ടാം ഈ ഭക്ഷണങ്ങള്‍

content-mm-mo-web-stories 1u8c97gf9p29q66n1j6ve88ee4 content-mm-mo-web-stories-health-2022 6o6bjs24hf5tvkr8nnklr5p5v7 foods-to-control-cholesterol content-mm-mo-web-stories-health

ഹൃദ്രോഗം, പക്ഷാഘാതം ഉള്‍പ്പെടെ പല ആരോഗ്യപ്രശ്നങ്ങളിലേക്കും നയിക്കുന്ന കൊളസ്ട്രോളിനെ എല്ലാവര്‍ക്കും ഭയമാണ്

Image Credit: Shutterstock

കൊളസ്ട്രോള്‍ കുറയ്ക്കാനായി നാം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്കും ജീവിതശൈലി മാറ്റങ്ങള്‍ക്കും കൈയ്യും കണക്കുമില്ല. എന്നാല്‍ പലരും ഇതിനിടെ ഭക്ഷണക്രമത്തെ പറ്റി മറന്നു പോകാറുണ്ട് എന്നതാണ് യാഥാർഥ്യം

Image Credit: Shutterstock

ചീത്ത കൊളസ്ട്രോളിനെയും ട്രൈഗ്ലിസറൈഡുകളെയും കുറയ്ക്കാനും നല്ല കൊളസ്ട്രോളിന്‍റെ തോത് ഉയര്‍ത്താനും സഹായിക്കുന്ന നിരവധി ഭക്ഷണവിഭവങ്ങളുണ്ട്. അവ ഏതൊക്കെയെന്നു നോക്കാം

Image Credit: Shutterstock

വെണ്ടയ്ക്ക

വെണ്ടയ്ക്കയിലെ ജെല്‍ പോലത്തെ വസ്തു കൊളസ്ട്രോളുമായി ഒട്ടിപിടിച്ച് അവയെ ശരീരത്തില്‍ നിന്ന് നീക്കം ചെയ്യാന്‍ സഹായിക്കും

Image Credit: Shutterstock

വെണ്ടയ്ക്കയുടെ വിത്ത് കൊണ്ടുണ്ടാക്കിയ പൗഡര്‍ 42 ദിവസത്തേക്ക് തുടര്‍ച്ചയായി ഉപയോഗിക്കുന്നത് ഗണ്യമായ തോതില്‍ എല്‍ഡിഎല്‍ കൊളസ്ട്രോള്‍ തോത് കുറയ്ക്കുമെന്ന് ഒരു പഠനം ചൂണ്ടിക്കാണിക്കുന്നു

Image Credit: Shutterstock

ബ്രിഞ്ചാള്‍

100 ഗ്രാം ബ്രിഞ്ചാളില്‍ 3 ഗ്രാം ഡയറ്ററി ഫൈബര്‍ അടങ്ങിയിരിക്കുന്നതായി കണക്കാക്കുന്നു. ഈ ഫൈബറുകള്‍ ശരീരത്തിലെ കൊളസ്ട്രോള്‍ തോത് മെച്ചപ്പെടുത്തും. കാലറി കുറഞ്ഞ ഇവ നിത്യഭക്ഷണത്തിലും ഉള്‍പ്പെടുത്താവുന്നതാണ്

Image Credit: Shutterstock

സസ്യ എണ്ണ

സണ്‍ഫ്ളവര്‍ പോലുള്ള സസ്യ എണ്ണകള്‍ കൊളസ്ട്രോള്‍ സാധ്യത കുറയ്ക്കുന്നതാണ്. വെണ്ണയില്‍ നിന്ന് ആരോഗ്യകരമായ എണ്ണകളിലേക്ക് മാറുന്നത് കൊളസ്ട്രോള്‍ നിയന്ത്രണത്തില്‍ സഹായിക്കും

Image Credit: Shutterstock

പയര്‍ വര്‍ഗങ്ങള്‍

ദിവസം ഒരു തവണ വച്ച് ആറാഴ്ചത്തേക്ക് പയര്‍ വര്‍ഗങ്ങള്‍ നല്‍കിയതിനെ തുടര്‍ന്ന് ചീത്ത കൊളസ്ട്രോളിന്‍റെ തോത് ശരീരത്തില്‍ അഞ്ച് ശതമാനം കുറയ്ക്കാനായതായി പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു

Image Credit: Shutterstock

ഓട്സ്

ഓട്സില്‍ അടങ്ങിയിരിക്കുന്ന അലിയുന്ന ഫൈബര്‍ ചീത്ത കൊളസ്ട്രോളിന്‍റെ തോത് കുറയ്ക്കാന്‍ സഹായിക്കുന്നു. ഇതിലെ ബീറ്റ ഗ്ലൂക്കന്‍ ഹൃദ്രോഗ സാധ്യതയും ഗണ്യമായി കുറയ്ക്കാന്‍ കഴിവുള്ളതാണ്

Image Credit: Shutterstock

സോയ

സോയ പ്രോട്ടീന്‍ 25 ഗ്രാം വച്ച് ഒരു ദിവസം കഴിക്കുന്നത് അഞ്ച് മുതല്‍ ആറ് ശതമാനം വരെ ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കുമെന്ന് ഹാര്‍വര്‍‍ഡ് ഹെല്‍ത്ത് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു

Image Credit: Shutterstock

ഹോള്‍ ഗ്രെയിനുകള്‍

ശരീരത്തിലെ ചീത്ത കൊളസ്ട്രോളായ എല്‍ഡിഎല്ലും ട്രൈഗ്ലിസറൈഡും കുറയ്ക്കാന്‍ ഹോള്‍ ഗ്രെയിനുകളുടെ നിത്യേനയുള്ള ഉപയോഗം സഹായിക്കും

Image Credit: Shutterstock

ഫാറ്റി ഫിഷ്

അവശ്യ ഫാറ്റി ആസിഡായ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുള്ളതാണ് മത്തി, സാല്‍മണ്‍, ചൂര പോലുള്ള ഫാറ്റി ഫിഷുകള്‍. ഇവ ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനും നല്ല കൊളസ്ട്രോള്‍ വര്‍ധിപ്പിക്കാനും സഹായിക്കും. സാച്ചുറേറ്റഡ് കൊഴുപ്പ് അടങ്ങിയ മാംസത്തിന് പകരം ഭക്ഷണക്രമത്തില്‍ ഇവ ഉള്‍പ്പെടുത്താവുന്നതാണ്

Image Credit: Shutterstock

പഴങ്ങള്‍

ആപ്പിള്‍, മുന്തിരി പോലുള്ള പഴങ്ങളില്‍ പെക്ടിന്‍ എന്ന് പേരുള്ള ഫൈബര്‍ ധാരാളമുണ്ട്. ഇതും കൊളസ്ട്രോള്‍ തോത് കുറയ്ക്കാന്‍ ശരീരത്തെ സഹായിക്കും

Image Credit: Shutterstock

നട്സ്

വാള്‍നട്ട്, ആല്‍മണ്ട് പോലുള്ള നട്സും ഭക്ഷണക്രമത്തിന്‍റെ ഭാഗമാകേണ്ടത് കൊളസ്ട്രോള്‍ നിയന്ത്രണത്തില്‍ അതിപ്രധാനമാണ്

Image Credit: Shutterstock

ഇവയില്‍ അടങ്ങിയിരിക്കുന്ന ഫൈറ്റോസ്റ്റെറോളുകള്‍ക്ക് കൊളസ്ട്രോളിന്‍റേതിന് സമാനമായ ആകൃതിയാണ്. ഇവ കൊളസ്ട്രോളുമായി ഒട്ടിച്ചേര്‍ന്ന് ശരീരം അവയെ വലിച്ചെടുക്കുന്നത് തടയും

Image Credit: Shutterstock

ദിവസം 2-3 തവണ നട്സ് കഴിക്കുന്നത് ചീത്ത കൊളസ്ട്രോളിന്റെ തോത് ശരാശരി 10.2 മില്ലിഗ്രാം പെര്‍ ഡെസിലീറ്റര്‍ വച്ച് കുറയ്ക്കുമെന്ന് ഗവേഷണ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു

Image Credit: Shutterstock