കരൾ രോഗം: അവഗണിക്കരുത് ഈ അഞ്ച് ലക്ഷണങ്ങള്‍

https-www-manoramaonline-com-web-stories-health web-stories 3o8vrfm4p63hm1n5v5n6ais6ou 1snrifsfih39i2bus82va2cqrd https-www-manoramaonline-com-web-stories-health-2022

നമ്മുടെ ശരീരത്തിലെ അഞ്ഞൂറിലധികം വരുന്ന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നിര്‍ണായക പങ്ക് വഹിക്കുന്ന സുപ്രധാനമായ അവയവമാണ് കരള്‍

Image Credit: Shutterstock

പ്രതിരോധശേഷി, ദഹനസംവിധാനം, രക്തം കട്ടപിടിക്കല്‍ എന്നിങ്ങനെ പല കാര്യങ്ങളിലും കരള്‍ മുഖ്യസ്ഥാനം വഹിക്കുന്നു. ശരീരത്തെ വിഷമുക്തമാക്കുകയാണ് കരളിന്‍റെ പ്രധാനപ്പെട്ട മറ്റൊരു ജോലി

Image Credit: Shutterstock

ചിലപ്പോഴൊക്കെ നമ്മുടെ അനാരോഗ്യകരമായ ജീവിതശൈലി മൂലവും വിഷവസ്തുക്കളുടെ അതിപ്രസരം കാരണവും കരളിന് ഓവര്‍ടൈം പണിയെടുക്കേണ്ടി വരുന്നു

Image Credit: Shutterstock

ഇത്തരത്തില്‍ പണിയെടുത്ത് ക്ഷീണിതനായ കരളിനെ പിടികൂടാനെത്തുന്ന ഫാറ്റി ലിവര്‍ മുതല്‍ കരള്‍ വീക്കം വരെ നീളുന്ന പല രോഗങ്ങളുമുണ്ട്

Image Credit: Shutterstock

രോഗാതുരമായി കൊണ്ടിരിക്കുന്ന കരള്‍ ഇത് സംബന്ധിച്ച് ചില സൂചനകള്‍ ശരീരത്തിന് നല്‍കാറുണ്ട്. ഇത് അവഗണിക്കാതെ വേഗം വൈദ്യസഹായം തേടുകയും ആവശ്യമായ ചികിത്സകള്‍ നടത്തുകയും ചെയ്താല്‍ കരളിന്‍റെ ആരോഗ്യം വീണ്ടെടുക്കാന്‍ സാധിക്കുന്നതാണ്

Image Credit: Shutterstock

കരളിന് അടിയന്തര സഹായം ആവശ്യമാണെന്ന് അറിയിക്കുന്ന അഞ്ച് ലക്ഷണങ്ങള്‍ അറിയാം

Image Credit: Shutterstock

ഹോര്‍മോണല്‍ അസന്തുലിതാവസ്ഥ

ശരീരത്തിലെ വിഷാംശങ്ങള്‍ക്കൊപ്പം പഴകിയതും ആവശ്യത്തിലധികം ഉള്ളതുമായ ഹോര്‍മോണുകളെയും വിഘടിപ്പിക്കുന്ന ജോലി കരളിനാണ്

Image Credit: Shutterstock

കരള്‍ ക്ഷീണിതമാകുമ്പോൾ ഈ ഹോര്‍മോണുകള്‍ ശരീരത്തിന്‍റെ രക്തചംക്രമണവ്യവസ്ഥയിലേക്ക് വലിച്ചെടുക്കപ്പെട്ട് ഹോര്‍മോണല്‍ അസന്തുലിതാവസ്ഥ സൃഷ്ടിക്കപ്പെടും

Image Credit: Shutterstock

ചര്‍മ പ്രശ്നങ്ങള്‍

ശരീരത്തിലെ വിഷാംശങ്ങള്‍ ശരിക്കും നീക്കാനുള്ള കഴിവ് കരളിന് കൈമോശം വന്നാല്‍ അവ രക്തപ്രവാഹത്തിലും ലിംഫാറ്റിക് സംവിധാനത്തിലും കറങ്ങി നടക്കും

Image Credit: Shutterstock

ഇത് തൊലിപ്പുറത്ത് ചൊറിച്ചിലും അണുബാധയും ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കും

Image Credit: Shutterstock

അമിതമായ ശരീരഭാരം

പ്രായമാകും തോറും ശരീരത്തിന്‍റെ ഭാരം കുറയ്ക്കാന്‍ ബുദ്ധിമുട്ടാണെന്ന് പലരും പരാതിപ്പെടാറുണ്ട്. ഇത് പ്രായമാകുന്നതിന്‍റെയല്ല മറിച്ച് കരളിന്‍റെ കാര്യക്ഷമത കുറയുന്നതിന്റെ പ്രശ്നമാണ്

Image Credit: Shutterstock

കരള്‍ ശരിക്കും പ്രവർത്തിക്കാതെ ഇരിക്കുമ്പോൾ ശരീരത്തിന് നാം കഴിക്കുന്ന ഭക്ഷണത്തെ വിഘടിപ്പിച്ച് കാര്യക്ഷമമായ തോതില്‍ ഊര്‍ജ്ജോത്പാദനം നടത്താന്‍ സാധിക്കാതെ വരും

Image Credit: Shutterstock

ചയാപചയ സംവിധാനം ദുര്‍ബലമാകുന്നതോടെ കൊഴുപ്പ് ശരീരത്തില്‍ പല ഭാഗങ്ങളിലായി അടിഞ്ഞു കൂടാന്‍ തുടങ്ങും

Image Credit: Shutterstock

ഉറക്ക പ്രശ്നം

നമ്മുടെ ശരീരത്തിലെ പ്രകൃതിദത്ത ക്ലോക്കായ സിര്‍കാഡിയന്‍ റിഥം അനുസരിച്ച് പ്രവര്‍ത്തിക്കുന്ന കരള്‍ നാം ഉറങ്ങുന്ന സമയത്താണ് വിഷാംശങ്ങള്‍ നീക്കുന്ന പ്രക്രിയ നടത്തുന്നത്

Image Credit: Shutterstock

കരളിന് പ്രശ്നങ്ങളുള്ള വ്യക്തികളില്‍ ഈ സിര്‍കാഡിയന്‍ റിഥം തകരാറിലാകുന്നതിന്‍റെ ഭാഗമായി അര്‍ധരാത്രി ഒന്നിനും മൂന്നിനും ഇടയില്‍ വ്യക്തി ഉറക്കമുണരാം. പിന്നീട് തിരിച്ച് ഉറങ്ങാനും സാധിക്കാതെ വരും

Image Credit: Shutterstock

സമ്മര്‍ദ ഹോര്‍മോണായ കോര്‍ട്ടിസോളിനെ നീക്കം ചെയ്യാന്‍ കരളിന് സാധിക്കാതെ വരുന്നതും ഉറക്കമില്ലായ്മയിലേക്ക് നയിക്കാം

Image Credit: Shutterstock

ദഹന പ്രശ്നം

കൊഴുപ്പ് കത്തിച്ചു കളയുന്നതിലും കരളിന് സുപ്രധാന പങ്കുണ്ട്. കരളില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന ബൈല്‍ ആണ് ഇതിന് സഹായിക്കുന്നത്

Image Credit: Shutterstock

കരളിന്റെ കാര്യക്ഷമത കുറയുമ്പോൾ ബൈല്‍ ഉത്പാദനം പരിമിതപ്പെടുകയും കൊഴുപ്പ് ശരിയായി വിഘടിക്കാതെ ഇരിക്കുകയും ചെയ്യും. ഇത് ഗ്യാസ് ഉള്‍പ്പെടെയുള്ള ദഹനപ്രശ്നങ്ങള്‍ക്ക് കാരണമാകും

Image Credit: Shutterstock
Web Stories

For More Webstories Visit:

www.manoramaonline.com/web-stories/health.html
Read Article