കുടവയര്‍ കൂടാനുള്ള ഏഴ് കാരണങ്ങള്‍

https-www-manoramaonline-com-web-stories-health snnriatafv9mr3p06ufmt7lrf 5p2i8p9srrbv161eugumhigag2 web-stories https-www-manoramaonline-com-web-stories-health-2022

കുടവയറും അമിതവണ്ണവും ഹൃദ്രോഗം, പക്ഷാഘാതം, ഉയര്‍ന്ന രക്തസമ്മര്‍ദം, പ്രമേഹം, പിത്താശയ കല്ലുകള്‍, ശ്വാസംമുട്ടല്‍, ചില തരം അര്‍ബുദങ്ങള്‍, മറവി രോഗം, ആസ്മ എന്നിവയുടെ സാധ്യത വര്‍ധിപ്പിക്കാം

Image Credit: Shutterstock

ഉത്കണ്ഠ, വിഷാദം പോലുള്ള മാനസികാരോഗ്യ പ്രശ്നങ്ങളുമായും അമിതവണ്ണം ബന്ധപ്പെട്ടിരിക്കുന്നു

Image Credit: Shutterstock

ദീര്‍ഘകാലം ആരോഗ്യത്തോടെ ഇരിക്കുന്നതിന് അമിതവണ്ണം കുറച്ച് ശരീരം ഫിറ്റാക്കി നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്

Image Credit: Shutterstock

കുടവയറുണ്ടാകുന്നതിനുള്ള ഏഴ് കാരണങ്ങള്‍ അറിയാം

Image Credit: Shutterstock

അനാരോഗ്യകരമായ ഭക്ഷണം

പ്രോട്ടീന്‍ കുറഞ്ഞതും കാര്‍ബോഹൈഡ്രേറ്റ്, കൊഴുപ്പ് എന്നിവ കൂടിയതുമായ ഭക്ഷണക്രമം കുടവയറിന്‍റെ പ്രധാനകാരണമാണ്

Image Credit: Shutterstock

പ്രോട്ടീന്‍ കഴിക്കുന്നത് ദീര്‍ഘനേരത്തേക്ക് വിശക്കാതിരിക്കാന്‍ ശരീരത്തെ സഹായിക്കും. ഇതിന്‍റെ അഭാവം എപ്പോഴും വിശപ്പ് തോന്നാനും കൂടുതല്‍ വലിച്ചുവാരി തിന്നാനും കാരണമാകും

Image Credit: Shutterstock

ഫാസ്റ്റ്ഫുഡ്, ബിസ്ക്കറ്റ്, ബേക്കറി പലഹാരം എന്നിവയിലെ ട്രാന്‍സ്ഫാറ്റും അമിതവണ്ണത്തിലേക്ക് നയിക്കും

Image Credit: Shutterstock

വ്യായാമമില്ലായ്മ

വ്യായാമമില്ലാത്ത അലസമായ ജീവിതശൈലി തൊലിക്കടിയിലും അവയവങ്ങള്‍ക്ക് ചുറ്റിലും കൊഴുപ്പ് അടിഞ്ഞു കൂടാന്‍ കാരണമാകും

Image Credit: Shutterstock

കാലറികള്‍ കത്തിച്ചു കളയാതെ കൂടുതല്‍ കൂടുതല്‍ കാലറി ശരീരത്തിലെത്തുമ്പോൾ അവ കൊഴുപ്പായി ശരീരത്തില്‍ ശേഖരിച്ചു വയ്ക്കപ്പെടും

Image Credit: Shutterstock

അമിതമായ മദ്യപാനം

അമിതമായ മദ്യപാനം വയറിന് ചുറ്റും കൊഴുപ്പ് അടിഞ്ഞു കൂടുന്നതിലേക്ക് നയിക്കും

Image Credit: Shutterstock

മാനസിക സമ്മര്‍ദം

ഒരാള്‍ മാനസിക സമ്മര്‍ദത്തിലാകുമ്പോൾ ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന കോര്‍ട്ടിസോള്‍ എന്ന സ്ട്രെസ് ഹോര്‍മോണ്‍ നമ്മുടെ ചയാപചയത്തെ ബാധിക്കും

Image Credit: Shutterstock

സമ്മര്‍ദം കൂടിയ സാഹചര്യങ്ങളില്‍ ആളുകള്‍ കൂടുതല്‍ ഭക്ഷണം കഴിക്കാറുണ്ട്. ഇത്തരത്തില്‍ അധികമായി ഉള്ളിലെത്തുന്ന കാലറി വയറിന് ചുറ്റും നിക്ഷേപിക്കപ്പെടാന്‍ കോര്‍ട്ടിസോള്‍ കാരണമാകും

Image Credit: Shutterstock

ജനിതക കാരണങ്ങള്‍

അമിതവണ്ണത്തിന് ചിലപ്പോള്‍ ജനിതകപരമായ കാരണങ്ങള്‍ ഉണ്ടാകാമെന്ന് പല പഠനങ്ങളും ചൂണ്ടിക്കാണിക്കുന്നു

Image Credit: Shutterstock

മോശം ഉറക്കം

ആവശ്യത്തിന് ഉറക്കം ലഭിക്കാതിരിക്കുന്ന അവസ്ഥയും കുടവയറിലേക്ക് നയിക്കാം

Image Credit: Shutterstock

കൂടുതല്‍ നേരം ഉറങ്ങാതിരിക്കുന്നത് കൂടുതല്‍ ഭക്ഷണം കഴിക്കാനുള്ള സാധ്യതയും വര്‍ധിപ്പിക്കുന്നു

Image Credit: Shutterstock

പുകവലി

പുകവലിക്കാത്തവരെ അപേക്ഷിച്ച് പുകവലിക്കുന്നവര്‍ക്ക് വയറിനും അവയവങ്ങള്‍ക്ക് ചുറ്റും കൊഴുപ്പടിയാന്‍ സാധ്യത കൂടുതലാണെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു

Image Credit: Shutterstock
Web Stories

For More Webstories Visit:

www.manoramaonline.com/web-stories/health.html
Read Article