ഫാറ്റി ലിവര്‍: എടുക്കാം ഈ മുന്‍കരുതലുകള്‍

content-mm-mo-web-stories bngg175nl2umpf3lbmrdas9k2 fatty-liver-preventing-tips content-mm-mo-web-stories-health-2022 content-mm-mo-web-stories-health 4gognesp0tk730etumvc30gc4k

കരളില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞ് കൂടുന്നതിനെ തുടര്‍ന്നുണ്ടാകുന്ന രോഗാവസ്ഥയാണ് ഫാറ്റി ലിവര്‍ അഥവാ ഹെപാറ്റിക് സ്റ്റിയറ്റോസിസ്

Image Credit: Shutterstock

മദ്യപിക്കുന്നവര്‍ക്ക് മാത്രം വരുന്ന ഒന്നാണ് ഫാറ്റി ലിവര്‍ എന്ന തെറ്റിദ്ധാരണ പൊതുവേ സമൂഹത്തിലുണ്ട്. എന്നാല്‍ മദ്യപാനം മൂലമല്ലാതെ വരുന്ന നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോഗവും വളരെ വ്യാപകമാണ്

Image Credit: Shutterstock

അമിതഭാരം, പ്രമേഹം, ഉയര്‍ന്ന കൊളസ്ട്രോള്‍ തോത്, ഉയര്‍ന്ന ട്രൈഗ്ലിസറൈഡ് തോത് എന്നിങ്ങനെ നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവറിന്‍റെ കാരണങ്ങള്‍ പലതാണ്

Image Credit: Shutterstock

നേരത്തെ കണ്ടെത്തി ചികിത്സ ആരംഭിക്കുകയും ജീവിതശൈലിയില്‍ മാറ്റം വരുത്തുകയും ചെയ്താല്‍ പൂര്‍ണാരോഗ്യത്തിലേക്ക് കരളിനെ തിരികെ കൊണ്ടു വരാന്‍ സാധിക്കും. ഇതിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ നോക്കാം

Image Credit: Shutterstock

മദ്യപാനം കുറയ്ക്കുക

ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ബാധിച്ചവരുടെ ചികിത്സ ആരംഭിക്കുന്നത് മദ്യപാനം നിര്‍ത്തിക്കൊണ്ടാണ്. ഇത് നശിച്ച് തുടങ്ങുന്ന കരളിനെ തിരികെയെത്തിക്കാനുള്ള ആദ്യ പടിയാണ്

Image Credit: Shutterstock

രോഗം ഇനിയും പിടിപെടാത്തവരെ സംബന്ധിച്ചാണെങ്കില്‍ മദ്യപാനം ഒഴിവാക്കുന്നതും അത് പരിമിതപ്പെടുത്തുന്നതും ഫാറ്റി ലിവര്‍ രോഗത്തിനുള്ള സാധ്യതകള്‍ കുറയ്ക്കുന്നു

Image Credit: Shutterstock

ഭക്ഷണക്രമം നിയന്ത്രിച്ച് ഭാരം കുറയ്ക്കുക

ഹോള്‍ ഗ്രെയ്നുകള്‍, പച്ചക്കറികള്‍, ആരോഗ്യകരമായ കൊഴുപ്പ് എന്നിവയെല്ലാം അടങ്ങിയ ഭക്ഷണം കഴിക്കുന്നത് കരളിന്‍റെ സങ്കീര്‍ണതകളെ ഒഴിവാക്കാന്‍ സഹായിക്കും

Image Credit: Shutterstock

അമിതവണ്ണമുള്ളവര്‍ പെട്ടെന്ന് ഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നത് ഫാറ്റി ലിവര്‍ രോഗത്തെ കൂടുതല്‍ രൂക്ഷമാക്കാം

Image Credit: Shutterstock

ഇതിനാല്‍ വ്യായാമത്തിലൂടെയും ഭക്ഷണ നിയന്ത്രണത്തിലൂടെയും പടിപടിയായി വണ്ണം കുറയ്ക്കാനാണ് ശ്രമിക്കേണ്ടത്

Image Credit: Shutterstock

ശാരീരിക പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കുക

നിത്യവുമുള്ള വ്യായാമം ഫാറ്റി ലിവറിനെ മാത്രമല്ല ഒരു വിധം രോഗങ്ങളെയൊക്കെ നിങ്ങളുടെ പടിക്ക് പുറത്ത് നിര്‍ത്തും

Image Credit: Shutterstock

സഹരോഗാവസ്ഥകള്‍ നിയന്ത്രിക്കുക

പ്രമേഹം പോലുള്ള സഹരോഗാവസ്ഥകള്‍ ഫാറ്റി ലിവര്‍ രൂക്ഷമാക്കാമെന്നതിനാല്‍ ഇവയുടെ കാര്യത്തില്‍ കരുതല്‍ വേണം

Image Credit: Shutterstock

പ്രമേഹ രോഗികള്‍ ഇടയ്ക്കിടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കേണ്ടതാണ്

Image Credit: Shutterstock

രക്തസമ്മര്‍ദം, കൊളസ്ട്രോള്‍, ഹോര്‍മോണ്‍ അനുബന്ധ പ്രശ്നങ്ങള്‍ എന്നിവയുടെ കാര്യത്തിലും ശ്രദ്ധ പുലര്‍ത്തണം

Image Credit: Shutterstock