എല്ലുകളുടെ ആരോഗ്യത്തിന് കഴിക്കേണ്ട കാല്‍സ്യം വിഭവങ്ങള്‍

content-mm-mo-web-stories 5sp4v1si57v9gq4c499nu5o2uh content-mm-mo-web-stories-health-2022 bone-health-calcium-rich-foods 6c2f8s1rpmh0htd0ac5n6obge1 content-mm-mo-web-stories-health

ശരീരത്തിന്‍റെ വളര്‍ച്ചയ്ക്ക് വേണ്ടുന്ന അവശ്യ പോഷണങ്ങളില്‍ ഒന്നാണ് കാല്‍സ്യം

Image Credit: Shutterstock

എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനും പേശികളുടെ ചലനത്തിനും ഹൃദയധമനികളുടെ പ്രവര്‍ത്തനത്തിനുമെല്ലാം കാല്‍സ്യം നിര്‍ണായക പങ്ക് വഹിക്കുന്നു

Image Credit: Shutterstock

പ്രായമാകുന്തോറും എല്ലുകളുടെ ശക്തിയും സാന്ദ്രതയും പലരിലും കുറഞ്ഞ് വരാറുണ്ട്. ഇതിനെ നേരിടാനും കാല്‍സ്യം സമ്പുഷ്ടമായ ഭക്ഷണക്രമം പിന്തുടരണം

Image Credit: Shutterstock

കാല്‍സ്യം സമ്പന്നമായ ചില ഭക്ഷണവിഭവങ്ങള്‍ പരിചയപ്പെടാം

Image Credit: Shutterstock

യോഗര്‍ട്ട്

പ്രോട്ടീനിന്‍റെ ഏറ്റവും മികച്ച സ്രോതസ്സുകളില്‍ ഒന്നാണ് യോഗര്‍ട്ട്. കുറഞ്ഞ കൊഴുപ്പുള്ള യോഗര്‍ട്ടില്‍ ഉയര്‍ന്ന തോതിലുള്ള കാല്‍സ്യം അടങ്ങിയിരിക്കുന്നു

Image Credit: Shutterstock

മത്സ്യം

മത്തി, സാല്‍മണ്‍ പോലുള്ള മത്സ്യ വിഭവങ്ങളിലും കാല്‍സ്യം ധാരാളമുണ്ട്

Image Credit: Shutterstock

ചീസ്

പല തരത്തിലുള്ള ചീസും കാല്‍സ്യം സമ്പന്നമാണ്, പ്രത്യേകിച്ച് പാര്‍മസാന്‍ ചീസ്

Image Credit: Shutterstock

വിത്തുകള്‍

എള്ള്, ചിയ പോലുള്ള വിത്തിനങ്ങള്‍ ശരീരത്തിന് വളരെ വേഗം ഊര്‍ജം പ്രദാനം ചെയ്യുന്നതാണ്. ഇവയില്‍ കാല്‍സ്യം മാത്രമല്ല ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും അടങ്ങിയിരിക്കുന്നു

Image Credit: Shutterstock

ആല്‍മണ്ട്

ഒരു കപ്പ് ആല്‍മണ്ട് കഴിച്ചാല്‍ 385 മില്ലിഗ്രാം കാല്‍സ്യം അതില്‍ നിന്ന് ലഭിക്കുന്നതാണ്

Image Credit: Shutterstock

പച്ചക്കറികള്‍

ബ്രക്കോളി, മുള്ളങ്കിയില, ആശാളി എന്നറിയപ്പെടുന്ന വാട്ടര്‍ക്രസ്, കാബേജ് തുടങ്ങിയ പച്ചക്കറികള്‍ കാല്‍സ്യം സമ്പുഷ്ടമാണ്

Image Credit: Shutterstock

ഫിഗ്

ഡ്രൈ ഫ്രൂട്ടുകളുടെ കൂട്ടത്തില്‍ ഏറ്റവുമധികം കാല്‍സ്യം അടങ്ങിയ പഴമാണ് ഫിഗ്

Image Credit: Shutterstock

പാല്‍

ലഭ്യമായതിലും വച്ച് ഏറ്റവും മികച്ച കാല്‍സ്യം സ്രോതസ്സുകളില്‍ ഒന്നാണ് പാല്‍. എന്നാല്‍ കാല്‍സ്യം വലിച്ചെടുക്കാന്‍ സഹായിക്കുന്ന വൈറ്റമിന്‍ ഡി പാലില്‍ ഇല്ല

Image Credit: Shutterstock

സോയ് മില്‍ക്

ലാക്ടോസ് ഇന്‍ടോളറന്‍സ് മൂലം പാല്‍ ഉപയോഗിക്കാന്‍ പറ്റാത്തവര്‍ക്ക് സോയ് മില്‍കില്‍ നിന്ന് അവശ്യമായ കാല്‍സ്യം നേടാം. കാല്‍സ്യത്തിന് പുറമേ പ്രോട്ടീനും വൈറ്റമിന്‍ ഡിയും ഇതില്‍ അടങ്ങിയിരിക്കുന്നു

Image Credit: Shutterstock

ഓറഞ്ച്

വൈറ്റമിന്‍ സിയുടെ പേരിലാണ് ഓറഞ്ച് അറിയപ്പെടുന്നതെങ്കിലും ഇവയില്‍ കാല്‍സ്യവും അടങ്ങിയിരിക്കുന്നു. 100 ഗ്രാം ഓറഞ്ചില്‍ 40 മില്ലിഗ്രാം കാല്‍സ്യം എന്ന തോതിലാണ് ഉള്ളത്

Image Credit: Shutterstock