ഉയർന്ന രക്തസമ്മര്‍ദം: അറിയാതെ പോകുന്ന കാരണങ്ങള്‍ ഇവ

4s1n0oe0ivcvabt9379s964gop content-mm-mo-web-stories content-mm-mo-web-stories-health-2022 content-mm-mo-web-stories-health high-bp-reasons 794bhu2uu74slbo94686gogso0

ഹൃദയാഘാതം, പക്ഷാഘാതം, അര്‍ബുദം എന്നിവയെല്ലാം നമ്മെ ഭയപ്പെടുത്തുന്ന രോഗങ്ങളാണ്. എന്നാല്‍ ഇത്രയും ശ്രദ്ധ പലര്‍ക്കും രക്തസമ്മര്‍ദം അഥവാ ബിപിയുടെ കാര്യത്തില്‍ ഉണ്ടാകാറില്ല

Image Credit: Shutterstock

അത്രയെളുപ്പം അവഗണിക്കാവുന്ന ഒന്നല്ല രക്തസമ്മര്‍ദത്തില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങള്‍; പ്രത്യേകിച്ച് ഉയര്‍ന്ന രക്തസമ്മര്‍ദം അഥവാ ഹൈപ്പര്‍ടെന്‍ഷന്‍

Image Credit: Shutterstock

പല രോഗങ്ങളിലേക്കും നയിക്കാവുന്ന നിശ്ശബ്ദ കൊലയാളിയാണ് ഈ ഉയര്‍ന്ന രക്തസമ്മര്‍ദം

Image Credit: Shutterstock

120/80 mmHg ആണ് സാധാരണ തോതിലുള്ള രക്തസമ്മര്‍ദം. ഇത് 140/90 mmHg എത്തുമ്പോൾ ഉയര്‍ന്ന രക്തസമ്മര്‍ദമായി കണക്കാക്കുന്നു

Image Credit: Shutterstock

എപ്പോള്‍ പരിശോധിച്ചാലും രക്തസമ്മര്‍ദം ഉയര്‍ന്ന് നില്‍ക്കുന്നവര്‍ പരിഗണിക്കേണ്ട ചില കാരണങ്ങള്‍ അറിയാം

Image Credit: Shutterstock

ഉപ്പിന്‍റെ ഒളിഞ്ഞിരിക്കുന്ന ഉറവിടങ്ങള്‍

ഉയര്‍ന്ന രക്തസമ്മര്‍ദവും ഭക്ഷണത്തിലെ ഉയര്‍ന്ന സോഡിയം തോതുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു

Image Credit: Shutterstock

ഭക്ഷണത്തില്‍ ചേര്‍ക്കുന്ന ഉപ്പിന്‍റെ തോത് കുറച്ചിട്ടും രക്തസമ്മര്‍ദം കുറയുന്നില്ലെങ്കില്‍ ഉപ്പ് ഒളിഞ്ഞിരിക്കുന്ന പായ്ക്ക് ചെയ്ത ഭക്ഷണങ്ങള്‍, ബേക്ക് ചെയ്ത ഭക്ഷണങ്ങള്‍ എന്നിവയാകാം ചിലപ്പോള്‍ വില്ലനാകുന്നത്

Image Credit: Shutterstock

ഉപ്പിന്‍റെ അംശവും കാലറിയും സാച്ചുറേറ്റഡ് കൊഴുപ്പും ട്രാന്‍സ്ഫാറ്റും പഞ്ചസാരയും ഉയര്‍ന്നിരിക്കുന്ന ഭക്ഷണക്രമം രക്തസമ്മര്‍ദ സാധ്യത ഗണ്യമായി ഉയര്‍ത്തും

Image Credit: Shutterstock

ആവശ്യത്തിന് പഴങ്ങളും പച്ചക്കറികളും കഴിക്കുന്നില്ല

സോഡിയത്തെ പ്രതിരോധിക്കുന്ന ധാതുവാണ് പൊട്ടാസ്യം. പൊട്ടാസ്യം എത്രയധികം കഴിക്കുന്നോ അത്രയധികം സോഡിയം നമ്മുടെ മൂത്രത്തിലൂടെ പുറത്ത് പോകും

Image Credit: Shutterstock

രക്തധമനികളിലെ സമ്മര്‍ദം കുറയ്ക്കാനും പൊട്ടാസ്യം സഹായകമാണ്. ചീര, ബ്രക്കോളി, അവക്കാഡോ, പഴം, ഓറഞ്ച്, തക്കാളി, ഇളനീര് എന്നിവയെല്ലാം പൊട്ടാസ്യത്തിന്‍റെ സമ്പന്ന സ്രോതസ്സുകളാണ്

Image Credit: Shutterstock

മാനസിക സമ്മര്‍ദം

മാനസികമായി അമിത സമ്മര്‍ദം അനുഭവിക്കുമ്പോൾ പലരുടെയും ബിപി വല്ലാതെ ഉയരാം. മനസ്സിന് വിശ്രമം നല്‍കാനും ടെന്‍ഷന്‍ കുറയ്ക്കാനും ബോധപൂര്‍വമായ ശ്രമങ്ങള്‍ ഇത്തരക്കാര്‍ നടത്തേണ്ടതാണ്

Image Credit: Shutterstock

അലസമായ ജീവിതശൈലി, മോശം ആഹാരം, പുകവലി തുടങ്ങിയ ശീലങ്ങളും രക്തസമ്മര്‍ദത്തെ പ്രതികൂലമായി ബാധിക്കാം

Image Credit: Shutterstock

ആവശ്യത്തിന് ഉറക്കമില്ലായ്മ

ആവശ്യത്തിന് ഉറക്കമില്ലാത്തവര്‍ക്ക് ഹൈപ്പര്‍ ടെന്‍ഷന്‍ ഉണ്ടാകാനുള്ള സാധ്യത 48 ശതമാനം അധികമാണ്

Image Credit: Shutterstock

മദ്യപാനം പരിധി വിടുന്നു

അമിതമായ മദ്യപാനം രക്തസമ്മര്‍ദ തോത് പരിധി വിട്ട് ഉയര്‍ത്തുന്നതാണ്. ഇത് ഹൃദയാഘാതത്തിനും ഹൃദയസ്തംഭനത്തിനും പക്ഷാഘാതത്തിനുമുള്ള സാധ്യത വര്‍ധിപ്പിക്കുന്നു

Image Credit: Shutterstock

ഉയര്‍ന്ന കൊളസ്ട്രോള്‍

കൊളസ്ട്രോള്‍ രക്തധമനികളില്‍ കെട്ടിക്കിടന്ന് രക്തത്തിന്‍റെ സുഗമമായ ഒഴുക്കിനെ തടസ്സപ്പെടുത്തും. ഇതും രക്ത സമ്മർദ തോത് ഉയർത്തും

Image Credit: Shutterstock