വയറിലെ ഗ്യാസ് അകറ്റാന്‍ വീട്ടില്‍ ചെയ്യാവുന്ന പൊടിക്കൈകള്‍

https-www-manoramaonline-com-web-stories-health 6h84mvfk11anp2r94lp7vgis3t 3m7ndl7vfumdtt4p32kflvqklm web-stories https-www-manoramaonline-com-web-stories-health-2022

വയറിലുണ്ടാകുന്ന ഉരുണ്ട് കയറ്റവും ഗ്യാസ് കെട്ടലുമെല്ലാം ചില്ലറ ബുദ്ധിമുട്ടല്ല നമുക്ക് ഉണ്ടാക്കുന്നത്

Image Credit: Shutterstock

ഒരു കാര്യത്തിലും ശ്രദ്ധിക്കാന്‍ കഴിയാത്ത വിധത്തില്‍ പരിഭ്രമവും പരവേശവും ഉണ്ടാക്കാന്‍ ബ്ലോട്ടിങ് എന്നറിയപ്പെടുന്ന വയറിലെയും കുടലുകളിലെയും ഈ ഗ്യാസ് കെട്ടലിന് സാധിക്കും

Image Credit: Shutterstock

നാം കഴിക്കുന്ന ഭക്ഷണം, കഴിക്കുന്ന രീതി എന്നിങ്ങനെ ബ്ലോട്ടിങ്ങിന് പല കാരണങ്ങളും ഉണ്ടാകാം

Image Credit: Shutterstock

വീട്ടില്‍തന്നെ പ്രയോഗിക്കാവുന്ന ചില പൊടിക്കൈകളിലൂടെ വയറിലെ ഈ ഗ്യാസ് ഉരുണ്ട് കയറ്റത്തിന്‍റെ കാറ്റൂരി വിടാന്‍ നമുക്ക് സാധിക്കും

Image Credit: Shutterstock

ഇതിന് സഹായിക്കുന്ന ഫലപ്രദമായ അഞ്ച് കാര്യങ്ങള്‍ ഇവയാണ്

Image Credit: Shutterstock

അടിവയറില്‍ മസാജ്

പതിയെ അടിവയറൊന്ന് മസാജ് ചെയ്ത് കൊടുക്കുന്നത് ഗ്യാസ് ശരീരത്തിന് പുറത്തേക്ക് പോകാന്‍ സഹായിക്കും. വന്‍കുടലിന്‍റെ സ്ഥാനത്തെ പിന്തുടരുന്ന തരത്തില്‍ ഒരു പ്രത്യേക രീതിയില്‍ വേണം ഈ മസാജിങ് ചെയ്യാന്‍

Image Credit: Shutterstock

ഇതിനായി ആദ്യം കൈകള്‍ വലത്തെ ഇടുപ്പെല്ലിന് മുകളില്‍ വയ്ക്കുക. എന്നിട്ട് വട്ടത്തില്‍ മസാജ് ചെയ്തു കൊണ്ട് കൈകള്‍ വാരിയെല്ലിന്‍റെ വശത്തേക്ക് ചലിപ്പിക്കുക. കുറച്ച് സമയത്തിന് ശേഷം ഇത് ആവര്‍ത്തിക്കുക

Image Credit: Shutterstock

ചൂട് വെള്ളത്തില്‍ കുളി

ചൂട് വെള്ളത്തില്‍ ഒരു കുളി പാസ്സാക്കുന്നതും ബ്ലോട്ടിങ് ഒഴിവാക്കാനുള്ള ഫലപ്രദമായ മാര്‍ഗമാണ്

Image Credit: Shutterstock

വെള്ളത്തിന്‍റെ ചൂട് അടിവയറിന് ആശ്വാസം നല്‍കുകയും ഉരുണ്ട് കൂടിയ ഗ്യാസ് പുറത്തേക്ക് പോകാന്‍ വഴിയൊരുക്കുകയും ചെയ്യും

Image Credit: Shutterstock

സമ്മര്‍ദം കുറച്ച് ഗ്യാസ്ട്രോ ഇന്‍റസ്റ്റൈനല്‍ ട്രാക്ടിന്‍റെ കാര്യക്ഷമത കൂട്ടാനും ഇത് സഹായിക്കും

Image Credit: Shutterstock

ഫൈബര്‍ കൂടുതല്‍ കഴിക്കാം

ഭക്ഷണക്രമത്തിലെ ഫൈബറിന്‍റെ അംശം വര്‍ധിപ്പിക്കുന്നതും ബ്ലോട്ടിങ് കുറയ്ക്കാന്‍ സഹായിക്കും

Image Credit: Shutterstock

സ്ത്രീകള്‍ 25 ഗ്രാമും പുരുഷന്മാര്‍ 38 ഗ്രാമും വീതം ഫൈബര്‍ ഒരു ദിവസം കഴിക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്നു

Image Credit: Shutterstock

കൂടുതല്‍ പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വഴി ഈ ലക്ഷ്യം നിറവേറ്റാം

Image Credit: Shutterstock

ബ്ലോട്ടിങ് ഒഴിവാക്കുന്ന ഭക്ഷണ പാനീയങ്ങള്‍

കുടിക്കുന്ന വെള്ളത്തിന്‍റെ അളവ് വര്‍ധിപ്പിച്ചും ഗ്രീന്‍ ടീ, വാഴപ്പഴം, പെരുഞ്ചീരകം, യോഗര്‍ട്ട് തുടങ്ങിയ ഭക്ഷണ പാനീയങ്ങള്‍ പരീക്ഷിച്ചും ബ്ലോട്ടിങ്ങിനെ പ്രതിരോധിക്കാന്‍ കഴിയും

Image Credit: Shutterstock

ലഘു വ്യായാമങ്ങള്‍

വയര്‍ കമ്പിച്ചിരിക്കുന്ന അവസ്ഥയില്‍ നടത്തം, യോഗ പോലുള്ള ചെറു വ്യായാമങ്ങളും ഫലം ചെയ്യും

Image Credit: Shutterstock

ശരീരം അനങ്ങുമ്പോൾ വയറിലെ പേശികള്‍ ചുരുങ്ങുകയും ഇത് ഗ്യാസിനെ പുറത്തേക്ക് തള്ളുകയും ചെയ്യും

Image Credit: Shutterstock

ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ ഗ്യാസ് കെട്ടലിന് ശമനമുണ്ടാക്കാന്‍ വ്യായാമവും യോഗയും സഹായിക്കും

Image Credit: Shutterstock
Web Stories

For More Webstories Visit:

www.manoramaonline.com/web-stories/health.html
Read Article