കരളിനെ കാത്ത് രക്ഷിക്കാന്‍ ഈ ആറു കാര്യങ്ങള്‍ ശ്രദ്ധിക്കാം

https-www-manoramaonline-com-web-stories-health 5uhh2scbv2vkc24oaeg796vpng web-stories https-www-manoramaonline-com-web-stories-health-2022 469gqc76a45qaos8qvn9pgobv7

ഭക്ഷണത്തെ ദഹിപ്പിക്കാനായി പിത്തരസം ഉത്പാദിപ്പിക്കുന്നത് തൊട്ട് ശരീരത്തില്‍ അഞ്ഞൂറിലധികം പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഒരു സൂപ്പര്‍ അവയവമാണ് കരള്‍

Image Credit: Shutterstock

ശരീരത്തിലെ വിഷാംശങ്ങള്‍ പുറന്തള്ളുന്നതിലും കരള്‍ മുഖ്യ പങ്ക് വഹിക്കുന്നു. ഇത്രയും പ്രധാനപ്പെട്ട അവയവമായതിനാല്‍തന്നെ കരളിന്‍റെ ആരോഗ്യ സംരക്ഷണത്തില്‍ നാം വലിയ ശ്രദ്ധ കൊടുക്കേണ്ടതുണ്ട്

Image Credit: Shutterstock

കരളിന്‍റെ സാധാരണ പ്രവര്‍ത്തനത്തെ താളം തെറ്റിക്കുന്ന നിരവധി കാര്യങ്ങളുണ്ട്. ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ടത് നമ്മുടെ മോശം ജീവിതശൈലിയാണ്

Image Credit: Shutterstock

കരളിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ ഇനി പറയുന്ന ആറ് കാര്യങ്ങളില്‍ ശ്രദ്ധ പതിപ്പിക്കാം

Image Credit: Shutterstock

ഭക്ഷണത്തില്‍ കൊണ്ടു വരാം നിറവൈവിധ്യം

ആരോഗ്യസമ്പൂര്‍ണമായ ഭക്ഷണം കഴിക്കുന്നത് കരളിനെയും ആരോഗ്യത്തോടെ വയ്ക്കാന്‍ സഹായിക്കും. പഴങ്ങളും പച്ചക്കറികളും ഭക്ഷണക്രമത്തിന്‍റെ ഭാഗമാക്കണം

Image Credit: Shutterstock

ഭക്ഷണത്തില്‍ പല നിറങ്ങളിലുള്ള പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്താന്‍ ശ്രമിക്കുന്നതു വഴി കൂടുതല്‍ പോഷണങ്ങള്‍ ശരീരത്തിലെത്തും

Image Credit: Shutterstock

സംസ്കരിച്ച ഭക്ഷണങ്ങള്‍, പഞ്ചസാര, ജങ്ക് ഫുഡ് എന്നിവ കഴിവതും ഒഴിവാക്കണം

Image Credit: Shutterstock

ഭാരനിയന്ത്രണം മുഖ്യം

അമിതവണ്ണം കരളുമായി ബന്ധപ്പെട്ട പല വിധ പ്രശ്നങ്ങളിലേക്ക് നയിക്കും. ഇത് കരളിന് മേല്‍ സമ്മര്‍ദം ചെലുത്തി അതിനെ കൂടുതല്‍ ജോലി എടുപ്പിക്കും

Image Credit: Shutterstock

മദ്യപാനം മൂലമല്ലാത്ത കരള്‍ രോഗത്തിന്‍റെ മുഖ്യ കാരണവും അമിതവണ്ണമാണ്. ഇതിനാല്‍ അമിതഭാരം കുറച്ച് ഉയരത്തിനനുസരിച്ചുള്ള ഭാരം നിലനിര്‍ത്തിയാല്‍ കരള്‍ ആരോഗ്യത്തോടെയിരിക്കും

Image Credit: Shutterstock

ഇടയ്ക്കാകാം കരള്‍ പരിശോധന

മദ്യപാനികളും കരള്‍ രോഗം കുടുംബത്തില്‍ ആര്‍ക്കെങ്കിലും ഉള്ളവരും കരള്‍ രോഗത്തിന്‍റെ സാധ്യത അറിയുന്നതിന് ഇടയ്ക്ക് പരിശോധനകള്‍ നിര്‍ബന്ധമായും നടത്തണം

Image Credit: Shutterstock

നേരത്തെ രോഗനിര്‍ണയം നടത്തുന്നത് കരളിന്‍റെ ആരോഗ്യം പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ എടുക്കാന്‍ സഹായിക്കും

Image Credit: Shutterstock

ഗര്‍ഭിണികളും ഹീമോഡയാലിസിസ് ചെയ്യുന്നവരും എച്ച്ഐവി ബാധിതരും മയക്ക് മരുന്ന് കുത്തിവച്ചിട്ടുള്ളവരുമെല്ലാം ഇക്കാര്യത്തില്‍ ജാഗ്രതയോടെ ഇരിക്കേണ്ടതാണ്

Image Credit: Shutterstock

സുരക്ഷിതമാകട്ടെ ലൈംഗിക ബന്ധം

സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധങ്ങള്‍ കരള്‍ വീക്കത്തിലേക്ക് നയിക്കുന്ന ഹെപ്പറ്റൈറ്റിസിന് കാരണമാകും. ഇത് ആദ്യ ഘട്ടങ്ങളില്‍ കണ്ടെത്താനും സാധിച്ചെന്ന് വരില്ല

Image Credit: Shutterstock

ഹെപ്പറ്റൈറ്റിസ് ബിയും സിയും സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധങ്ങള്‍ വഴിയും ഒന്നിലധികം പങ്കാളികളുമായുള്ള ലൈംഗിക ബന്ധം വഴിയും പകരുന്നതാണ്

Image Credit: Shutterstock

മരുന്നുകള്‍ അറിഞ്ഞ് കഴിക്കാം

ഏതെങ്കിലും ആരോഗ്യ പ്രശ്നങ്ങള്‍ക്ക് വേണ്ടി മരുന്നുകളോ സപ്ലിമെന്‍റുകളോ കഴിക്കുമ്പോൾ അവ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം കഴിക്കുക

Image Credit: Shutterstock

ചില മരുന്നുകളുടെ അമിതമായ ഉപയോഗം ദീര്‍ഘകാല കരള്‍ നാശത്തിന് കാരണമാകും. മരുന്ന് കഴിച്ച ശേഷം തിണര്‍പ്പുകളോ മനംമറിച്ചിലോ അനുഭവപ്പെട്ടാല്‍ ഡോക്ടറുമായി സംസാരിക്കേണ്ടതാണ്

Image Credit: Shutterstock

വാക്സീന്‍ എടുക്കാം

കരള്‍ നാശത്തിന്‍റെ അപകട സാധ്യത കുറയ്ക്കുന്നതിന് ഹെപ്പറ്റൈറ്റിസ് എ, ഹെപ്പറ്റൈറ്റിസ് ബി വാക്സീനുകള്‍ എടുക്കാം

Image Credit: Shutterstock

ദുര്‍ബലമായ പ്രതിരോധ ശേഷി ഉള്ളവര്‍ക്കും കരള്‍ രോഗം ഭാവിയില്‍ വരാന്‍ സാധ്യതയുള്ളവര്‍ക്കും വാക്സിനേഷന്‍ വളരെ പ്രധാനമാണ്. വാക്സീന്‍ എടുക്കും മുന്‍പ് ഡോക്ടറുമായി സംസാരിക്കുക

Image Credit: Shutterstock
Web Stories

For More Webstories Visit:

www.manoramaonline.com/web-stories/health.html
Read Article