മുട്ടിനു േതയ്മാനം തടയാൻ കഴിക്കാം ഈ ഭക്ഷണങ്ങൾ

44avb1t5o3b8l38p0n6kn646lm content-mm-mo-web-stories osteoarthritis-foods content-mm-mo-web-stories-health-2022 5p4jvj4402el80jl1kaab8ggn2 content-mm-mo-web-stories-health

ചുറുചുറുക്കോടെ ഓടി നടന്ന് കാര്യങ്ങൾ ചെയ്തിരുന്ന ആൾക്ക് വാർധക്യമെത്തുമ്പോൾ മുട്ടിനു തേയ്മാനം, അസ്ഥിക്ഷയം തുടങ്ങി നിരവധി രോഗങ്ങൾ ബാധിക്കുന്നത് സാധാരണയാണ്

Image Credit: Shutterstock

എല്ലുകൾക്ക് ബലമില്ലാത്തതിനാൽ മുട്ടിനുവേദന, സന്ധിവേദന, വീക്കം, വേദന ഇവയെല്ലാം ഉണ്ടാകാം

Image Credit: Shutterstock

മരുന്ന് ഒന്നും കഴിക്കാതെതന്നെ ഈ വേദനകളും വീക്കവും എല്ലാം അകറ്റാൻ സാധിച്ചാലോ? പോഷകങ്ങളാൽ സമ്പന്നമായ ചില സൂപ്പർ ഫുഡുകൾ അതിനു സഹായിക്കും. അവ ഏതൊക്കെ എന്നു നോക്കാം

Image Credit: Shutterstock

ബ്ലൂബെറി

ബെറിപ്പഴത്തിലടങ്ങിയ ആന്റി ഓക്സിഡന്റുകൾ ഇൻഫ്ലമേഷൻ കുറയ്ക്കാൻ സഹായിക്കുന്നു. കൂടാതെ ഇവ കോശങ്ങളെയും അവയവങ്ങളെയും നശിപ്പിക്കുന്നു. തന്മാത്രകൾ ഫ്രീറാഡിക്കലുകൾ ഇവയിൽ നിന്നെല്ലാം സംരക്ഷണമേകുകയും ചെയ്യുന്നു

Image Credit: Shutterstock

വാഴപ്പഴം

മഗ്നീഷ്യം, പൊട്ടാസ്യം ഇവ ധാരാളം അടങ്ങിയ വാഴപ്പഴം ബോൺഡെൻസിറ്റി കൂട്ടുന്നു. മലബന്ധം അകറ്റുന്നു. സന്ധിവാതത്തിന്റെ ലക്ഷണങ്ങൾ അകറ്റാൻ മഗ്നീഷ്യത്തിനു കഴിവുണ്ട്

Image Credit: Shutterstock

മത്സ്യം

മത്സ്യത്തിലടങ്ങിയ ഒമേഗ 3 ഫാറ്റി ആസിഡ്, സന്ധിവേദന കുറയ്ക്കുന്നു. അസ്ഥിക്ഷയം ബാധിച്ചവർ ആഴ്ചയിൽ ഒരിക്കലെങ്കിലും മത്സ്യം കഴിക്കണം. മത്സ്യം കഴിക്കാത്തവർ ഒമേഗ 3 അടങ്ങിയ മത്സ്യ എണ്ണ, ഫ്ലാക്സ് സീഡ് ഓയിൽ തുടങ്ങിയ സപ്ലിമെന്റുകളും, ചീയ സീഡ്സ്, ഫ്ലാക് സീഡ് ഓയിൽ, വാൾനട്ട് എന്നിവയും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം

Image Credit: Shutterstock

ഗ്രീൻടീ

ശരീരഭാരം കുറയ്ക്കാൻ മാത്രമല്ല ഇൻഫ്ലമേഷൻ‍ കുറയ്ക്കാനും ഗ്രീൻടീക്കു കഴിയും. ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയ ഗ്രീൻ ടീ, കാർട്ടിലേജിന്റെ നാശം തടയുന്നു

Image Credit: Shutterstock

ഓറഞ്ച് ജ്യൂസ്

ജലദോഷവും പനിയും അകറ്റാൻ മാത്രമല്ല കാർട്ടിലേജിന്റെ ആരോഗ്യത്തിനും വൈറ്റമിൻ സി സഹായിക്കും. ഓസ്റ്റിയോ ആർത്രൈറ്റിസ് തടയാൻ വൈറ്റമിൻ സി സപ്ലിമെന്റുകൾ സഹായിക്കും

Image Credit: Shutterstock

ടോഫു

സോയ പ്രോട്ടീന്റെ ഉറവിടമായ ടോഫു, കാൽമുട്ടിലെ സന്ധികളുടെ വേദനയും വീക്കവും കുറയ്ക്കാൻ സഹായിക്കും

Image Credit: Shutterstock

പീനട്ട് ബട്ടർ

പോഷകഗുണങ്ങൾ ഏറെയുള്ള പീനട്ട് ബട്ടറിൽ അടങ്ങിയ വൈറ്റമിൻ ബി 3 ഓസ്റ്റിയോ ആർത്രൈറ്റിസ് കുറയ്ക്കാൻ സഹായിക്കും. പതിവായി പീനട്ട് ബട്ടർ ഉപയോഗിക്കുന്നത് ഫ്ലെക്സിബിലിറ്റി മെച്ചപ്പെടുത്താനും ഇൻഫ്ലമേഷൻ കുറയ്ക്കാനും സഹായിക്കും

Image Credit: Shutterstock

മുഴുധാന്യങ്ങൾ അടങ്ങിയ ബ്രെഡ്

റുമാറ്റോയ്ഡ് ആർത്രൈറ്റിസ് ബാധിച്ചവരിൽ, പതിവായി കൂടിയ അളവിൽ പാന്തോതെനിക് ആസിഡ് ശരീരത്തിൽ ചെല്ലുന്നുണ്ട്. രാവിലെയുള്ള ബുദ്ധിമുട്ട്, വേദന ഇവ കുറയ്ക്കാനും, നടക്കാനുള്ള പ്രയാസം കുറയ്ക്കാനും മുഴുധാന്യങ്ങൾ അടങ്ങിയ ബ്രെഡ് സഹായിക്കും. മുഴുധാന്യബ്രെഡ്, സെറീയൽസ് ഇവ പതിവായി കഴിക്കുന്നത് സന്ധിവാതം ഉള്ളവർക്ക് ഗുണകരമാകും

Image Credit: Shutterstock

പൈനാപ്പിൾ

പൈനാപ്പിളില്‍ അടങ്ങിയ എൻസൈം ആയ ബ്രോമെലെയ്ന്‍ ഇന്‍ഫ്ലമേഷന്‍ കുറയ്ക്കാൻ സഹായിക്കും

Image Credit: Shutterstock

കൊഞ്ച്

വൈറ്റമിൻ ഇ യുടെ ഉറവിടമാണിത്. വൈറ്റമിൻ ഇ സന്ധിവാതത്തെ പ്രതിരോധിക്കും. കാൽമുട്ടിനുണ്ടാകുന്ന തേയ്മാനത്തിൽ നിന്നു സംരക്ഷണമേകാൻ വൈറ്റമിൻ ഇ യും മറ്റ് ഭക്ഷണങ്ങളിലെ ആന്റി ഓക്സിഡന്റുകളും സഹായിക്കും

Image Credit: Shutterstock