പ്രഭാതഭക്ഷണത്തില്‍ നാം വരുത്തുന്ന അബദ്ധങ്ങൾ

https-www-manoramaonline-com-web-stories-health 12h9msf3i8qkf08tf1smgfihcf 3jo4siln25fctmnvjcdg33beej web-stories https-www-manoramaonline-com-web-stories-health-2022

പ്രഭാതഭക്ഷണം ഒഴിവാക്കുക

രാത്രിയില്‍ താമസിച്ച് കഴിക്കുന്നത് കൊണ്ടോ രാവിലെ വൈകി എഴുന്നേല്‍ക്കുന്നത് മൂലമോ ഭാരം കുറയ്ക്കാനോ ഒക്കെ വേണ്ടി പ്രഭാതഭക്ഷണം തന്നെ വേണ്ടെന്ന് വയ്ക്കുന്ന പലരുമുണ്ട്

Image Credit: Shutterstock

ഇത് നിങ്ങളുടെ ചയാപചയ സംവിധാനത്തെ താറുമാറാക്കുകയും ഉയര്‍ന്ന കൊളസ്ട്രോള്‍, ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം എന്നിവയ്ക്കുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും

Image Credit: Shutterstock

സന്തുലിതമായ പ്രഭാതഭക്ഷണം ഇത്തരം അപകട സാധ്യതകള്‍ കുറച്ച് ഒരു ദിവസത്തിന് മുഴുവന്‍ ആവശ്യമായ ഊര്‍ജ്ജം ശരീരത്തിന് പ്രദാനം ചെയ്യുന്നു

Image Credit: Shutterstock

ലഘുവായ പ്രഭാതഭക്ഷണം

പേരിന് എന്തെങ്കിലും പ്രഭാതഭക്ഷണമായി കഴിക്കുന്നവരുണ്ട്. ഒരു പഴമോ ഒരു ബ്രഡിന്‍റെ രണ്ട് കടിയോ ഒക്കെ കഴിച്ച് രാവിലെ ജോലിക്കോ പഠനത്തിനോ ആയി ഓടുന്നവര്‍

Image Credit: Shutterstock

ഇത്തരത്തില്‍ പാതി വിശപ്പടക്കി പോകുന്നത് എന്തിലെങ്കിലും ശ്രദ്ധ പുലര്‍ത്താനുള്ള കഴിവിനെ ബാധിക്കും

Image Credit: Shutterstock

ആവശ്യത്തിന് കാലറിയുള്ള ഭക്ഷണം രാവിലെ കഴിക്കാതിരിക്കുന്നത് അന്നത്തെ ദിവസം മുഴുവന്‍ കലോറി കൂടുതലുള്ള അനാരോഗ്യകരമായ ഭക്ഷണം ആവശ്യമില്ലാതെ കഴിക്കാനുള്ള പ്രവണതയുണ്ടാക്കും. ഇത് ഭാരം വര്‍ധിപ്പിക്കും

Image Credit: Shutterstock

രാവിലെ കൃത്യമായ ഭക്ഷണം കഴിക്കാത്തവരാണ് ഇടനേരങ്ങളില്‍ ഫാസ്റ്റ് ഫുഡൊക്കെ വാരിവലിച്ച് തിന്നുകയെന്ന് പല ഗവേഷണങ്ങളും ചൂണ്ടിക്കാണിക്കുന്നു

Image Credit: Shutterstock

പെട്ടെന്നുള്ള പ്രഭാതഭക്ഷണം

ഒന്നിരിക്കാന്‍ പോലും നേരമില്ലാതെ ചപ്പാത്തിയോ ദോശയോ ഒക്കെ ചുരുട്ടി കൈയിലെടുത്ത് അതും കടിച്ചു കൊണ്ട് വണ്ടിയിലേക്ക് കയറുന്നവരുണ്ട്

Image Credit: Shutterstock

ഇത്തരത്തിലുള്ള വേഗത്തിലുള്ള പ്രഭാതഭക്ഷണ ശീലങ്ങളും നല്ലതല്ല. ഇരുന്ന് സമാധാനത്തോടെ ശാന്തമായിട്ട് വേണം കഴിക്കാന്‍

Image Credit: Shutterstock

പ്രോട്ടീന്‍ കുറഞ്ഞ ഭക്ഷണം

പ്രഭാതഭക്ഷണത്തില്‍ ആവശ്യത്തിന് പ്രോട്ടീന്‍ ഉള്‍പ്പെടുത്താതിരിക്കുന്നത് നല്ലതല്ല

Image Credit: Shutterstock

പ്രോട്ടീന്‍ വിഘടിക്കാന്‍ ഏറെ സമയമെടുക്കുമെന്നതിനാല്‍ ആവശ്യത്തിന് പ്രോട്ടീന്‍ അടങ്ങിയ പ്രഭാതഭക്ഷണം കഴിക്കുന്നത് വയര്‍ നിറഞ്ഞ പ്രതീതി വളരെ നേരത്തേക്ക് ഉണ്ടാക്കും

Image Credit: Shutterstock

മുട്ട, നട് ബട്ടര്‍, യോഗര്‍ട്ട്, പനീര്‍ എന്നിവയെല്ലാം പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണങ്ങളാണ്. സോസേജ്, ബേക്കണ്‍ തുടങ്ങിയ സംസ്കരിച്ച ഭക്ഷണങ്ങള്‍ ഒഴിവാക്കാനും ശ്രമിക്കണം

Image Credit: Shutterstock

കാര്‍ബോഹൈഡ്രേറ്റ് തീരെയില്ലാത്ത ഭക്ഷണം

ഡയറ്റിങ്ങിന്‍റെ പേരില്‍ കാര്‍ബോഹൈഡ്രേറ്റ് തീരെയില്ലാത്ത വിഭവങ്ങള്‍ പ്രഭാതഭക്ഷണമായി തിരഞ്ഞെടുക്കുന്നവരുണ്ട്. ഇതും ആരോഗ്യപ്രദമല്ല

Image Credit: Shutterstock

പതിയെ ഊര്‍ജ്ജം പുറത്ത് വിടുന്നതും രക്തത്തിലെ ഗ്ലൂക്കോസ് തോത് പെട്ടെന്ന് വര്‍ധിപ്പിക്കാത്തതുമായ കോംപ്ലക്സ് കാര്‍ബുകള്‍ പ്രഭാതഭക്ഷണത്തിനായി തിരഞ്ഞെടുക്കാം

Image Credit: Shutterstock

ഓട്സ്, ഉപ്പ്മാവ്, പൊഹ, സാന്‍ഡ് വിച്ച് എന്നിവയെല്ലാം മികച്ച ഓപ്ഷനുകളാണ്. നേരെ മറിച്ച് സിംപിള്‍ കാര്‍ബ് അടങ്ങിയ പഴച്ചാറുകള്‍, വേഫലുകള്‍ പാന്‍കേക്കുകള്‍ എന്നിവ പ്രഭാതഭക്ഷണത്തിന് തിരഞ്ഞെടുക്കുന്നത് ഏതാനും മണിക്കൂറുകള്‍ കഴിയുമ്പോൾ തന്നെ ഭയങ്കരമായി വിശക്കാനും ഊര്‍ജ്ജം താഴാനും കാരണമാകും

Image Credit: Shutterstock
Web Stories

For More Webstories Visit:

www.manoramaonline.com/web-stories/health.html
Read Article