പുരുഷന്മാരുടെ കുടവയര്‍ കുറയ്ക്കാന്‍ ഈ ഭക്ഷണങ്ങള്‍ ശീലമാക്കാം

content-mm-mo-web-stories what-is-the-best-way-for-a-man-to-lose-belly-fat 76kteujri67k8tdjrau8i0k5un content-mm-mo-web-stories-health-2022 51l0to3ph57l6vm5prullrqp9d content-mm-mo-web-stories-health

കുടവയറും അമിതഭാരവും കുറയ്ക്കാന്‍ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും രക്ഷയില്ലേ? എന്നാല്‍ ഇനി ചില ഭക്ഷണങ്ങള്‍ കൂടി അതിനായി പരീക്ഷിച്ചു നോക്കാം

Image Credit: Shutterstock

ഇവ അമിതവണ്ണം കുറയ്ക്കുന്നതിനൊപ്പം ശരീരത്തിന് ആവശ്യമായ പ്രോട്ടീനും ഫൈബറും ആരോഗ്യകരമായ കൊഴുപ്പും പ്രദാനം ചെയ്യുന്നതാണ്

Image Credit: Shutterstock

മുട്ട

ശരീരത്തിലെ കോശങ്ങളുടെ ആവരണം നിര്‍മിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന പോഷണമാണ് കോളൈന്‍. ഇതിന്‍റെ സമൃദ്ധമായ സ്രോതസ്സാണ് മുട്ട

Image Credit: Shutterstock

അവയങ്ങളില്‍ പ്രത്യേകിച്ച് കരളിന് ചുറ്റും കൊഴുപ്പ് അടിയുന്നതിന് കാരണമായ ജീനുകളുമായി കോളൈന്‍ അപര്യാപ്തത ബന്ധപ്പെട്ട് കിടക്കുന്നു

Image Credit: Shutterstock

മുട്ട ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് കോളൈന്‍ അപര്യാപ്തത പരിഹരിച്ച് കൊഴുപ്പ് ശരീരത്തില്‍ അടിയാതിരിക്കാന്‍ സഹായിക്കുന്നു

Image Credit: Shutterstock

പ്രോട്ടീന്‍ മുട്ടയില്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ദീര്‍ഘനേരം വയര്‍ നിറഞ്ഞ പ്രതീതിയും ഇത് സൃഷ്ടിക്കും

Image Credit: Shutterstock

മീനും മാംസവും

കൊഴുപ്പ് കുറഞ്ഞ മാംസവും മീനും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വിശപ്പുണ്ടാക്കുന്ന ഗ്രെലിന്‍ ഹോര്‍മോണിനെ അമര്‍ത്തി വയ്ക്കും

Image Credit: Shutterstock

അമിതമായി ഭക്ഷണം കഴിക്കാതിരിക്കാന്‍ ഇത് സഹായിക്കുമെന്ന് അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷനില്‍ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാണിക്കുന്നു

Image Credit: Shutterstock

ഇലക്കറികള്‍

ചീര, മൈക്രോ ഗ്രീനുകള്‍, ലെറ്റ്യൂസ് എന്നിവ പോലുള്ള ഊര്‍ജ്ജത്തിന്‍റെ തോത് കുറവുള്ള പച്ചക്കറികളും ഇലകളും ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തണം

Image Credit: Shutterstock

ഇവയിലെ ഫൈബര്‍ ചയാപചയം മെച്ചപ്പെടുത്തി കുടവയര്‍ കുറയ്ക്കാന്‍ സഹായിക്കും

Image Credit: Shutterstock

ഡാര്‍ക്ക് ചോക്ലേറ്റ്

അമിതമായ ഭക്ഷണം കഴിക്കാനുള്ള ആഗ്രഹത്തെ അടക്കി നിര്‍ത്താന്‍ ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നത് വഴി സാധിക്കും. ഇത് വഴി അമിതഭാരം കുറയ്ക്കും

Image Credit: Shutterstock

ചെറി പഴം

കൊഴുപ്പില്ലാത്തതും കാലറി കുറഞ്ഞതുമായ ചെറി പഴത്തില്‍ ഫൈബറും വൈറ്റമിന്‍ സിയും പൊട്ടാസ്യവുമെല്ലാം ധാരാളം അടങ്ങിയിരിക്കുന്നു. ദഹനപ്രക്രിയ പതിയെയാക്കി ദീര്‍ഘനേരം വിശക്കാതിരിക്കാന്‍ ചെറി പഴം സഹായിക്കും

Image Credit: Shutterstock

സുഗന്ധവ്യഞ്ജനങ്ങള്‍

മഞ്ഞള്‍, കറുവാപ്പട്ട, കുരുമുളക്, ഗ്രാമ്പൂ, ഏലം എന്നിങ്ങനെ പല തരത്തിലുള സുഗന്ധവ്യഞ്ജനങ്ങള്‍ അടങ്ങിയതാണ് നമ്മുടെ ഇന്ത്യന്‍ ഭക്ഷണം

Image Credit: Shutterstock

ഭക്ഷണത്തിന് രുചി നല്‍കാന്‍ മാത്രമല്ല അമിതവണ്ണം കുറയ്ക്കാനും ഇവ നല്ലതാണ്

Image Credit: Shutterstock

സസ്യാധിഷ്ഠിത പ്രോട്ടീന്‍

പഞ്ചസാര കുറഞ്ഞതും ഫൈബര്‍ തോത് അധികമുള്ളതുമായ സസ്യാധിഷ്ഠിത പ്രോട്ടീനുകളും ഭാരം കുറയ്ക്കാന്‍ പുരുഷന്മാരെ സഹായിക്കും

Image Credit: Shutterstock

നട്സ്, വിത്തുകൾ, സോയ പനീർ, പയർ വർഗങ്ങൾ എന്നിവയെല്ലാം ഇതിന് ഉദാഹരണമാണ്

Image Credit: Shutterstock

ആരോഗ്യകരമായ ഫൈബര്‍

ക്വിനോവ, ബ്രൗണ്‍ റൈസ് എന്നിവ പോലെ ഗ്ലൂട്ടന്‍ രഹിത ഹോള്‍ ഗ്രെയ്നുകള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും വയര്‍ കുറയ്ക്കാന്‍ സഹായകമാണ്

Image Credit: Shutterstock