ദിവസവും അത്താഴം മുടക്കിയാല്‍ ശരീരത്തിനു സംഭവിക്കുന്നത്?

https-www-manoramaonline-com-web-stories-health web-stories https-www-manoramaonline-com-web-stories-health-2022 470fkeccd5ak1qip04gnno8mku 6mum0mnp6lfg6nkubvjc6dkshp

പ്രഭാതഭക്ഷണം രാജാവിനെ പോലെയും രാത്രിയിലെ അത്താഴം ഭിക്ഷക്കാരനെ പോലെയും കഴിക്കണമെന്നാണ് നാം പറഞ്ഞ് കേട്ടിട്ടുള്ളത്

Image Credit: Shutterstock

അമിതഭാരം കുറയ്ക്കാനുള്ള കുറുക്ക് വഴിയായി പലരും അത്താഴംതന്നെ ഉപേക്ഷിച്ച് കാണാറുണ്ട്

Image Credit: Shutterstock

രാത്രിയില്‍ ഉറങ്ങാന്‍ പോകുന്നതിനാല്‍ കാലറി ആവശ്യമില്ല എന്ന ചിന്തയാണ് ഇതിനു പിന്നില്‍. എന്നാല്‍ പതിവായി അത്താഴം മുടക്കുന്നത് ശരീരത്തിന് ഗുണത്തേക്കാളേറെ ദോഷം ചെയ്യും

Image Credit: Shutterstock

രാത്രിഭക്ഷണം മുടക്കുന്നത് പ്രധാനമായും ബാധിക്കുന്നത് നമ്മുടെ ഉറക്കത്തിന്‍റെ നിലവാരത്തെ ആയിരിക്കും. വിശന്നിരിക്കുന്നത് ഉറക്കം നഷ്ടമാകാനും ഉറക്കത്തില്‍ ഉണരാനുമൊക്കെ കാരണമാകാം

Image Credit: Shutterstock

ഉറക്കത്തെ നിയന്ത്രിക്കുന്ന ഹോര്‍മോണുകളായ സെറോടോണിനും മെലടോണിനും ശരിയായി പ്രവര്‍ത്തിക്കാന്‍ ആവശ്യമായ തോതിലുള്ള കാലറി ആവശ്യമാണ്

Image Credit: Shutterstock

അത്താഴം ഉപേക്ഷിക്കുന്നവരില്‍ ഈ ഹോര്‍മോണുകളുടെ പ്രവര്‍ത്തനം താറുമാറാകുന്നത് വഴി ഉറക്കത്തിന്‍റെ നിലവാരം കുറയും

Image Credit: Shutterstock

ഉറക്കക്കുറവ് വൈറ്റമിന്‍ ഡി അപര്യാപ്തത അടക്കമുള്ള പ്രശ്നങ്ങളിലേക്ക് നയിക്കാം. ഒരാളുടെ പ്രതിരോധശേഷി, ചയാപചയ സംവിധാനം, ഊര്‍ജ്ജത്തിന്‍റെ തോത്, മൂഡ് എന്നിവയെ എല്ലാം ഇത് ബാധിക്കാം

Image Credit: Shutterstock

അത്താഴം മുടക്കുന്നവര്‍ രാത്രിയില്‍ ഏറെ നേരം ഉണര്‍ന്നിരിക്കുന്നത് അനാരോഗ്യകരമായ സ്നാക്സുകള്‍ കഴിക്കുന്നതിലേക്കും നയിക്കാം. ഇത് ഭാരം കുറയ്ക്കുന്നതിന് പകരം കൂട്ടാനാണ് സാധ്യത

Image Credit: Shutterstock

അത്താഴം ഉപേക്ഷിക്കുകയല്ല മറിച്ച് ലഘുവായ തോതിലുള്ള അത്താഴം കഴിക്കാനാണ് ശ്രദ്ധിക്കേണ്ടത്. ഉറങ്ങുന്നതിന് രണ്ടോ മൂന്നോ മണിക്കൂര്‍ മുന്‍പ് അത്താഴം കഴിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്

Image Credit: Shutterstock
Web Stories

For More Webstories Visit:

www.manoramaonline.com/web-stories/health.html
Read Article