തമന്നയുടെ ഫിറ്റ്നസ് സീക്രട്ട്

content-mm-mo-web-stories tamannaah-bhatia-fitness-secret content-mm-mo-web-stories-health-2022 content-mm-mo-web-stories-health 3oceel530e5ec7fa5o0cfhusql 664j3ugn5avnt37a4u0ugquvo6

അഴകളവുകളാൽ ആരെയും അസൂയപ്പെടുത്തുന്ന തമന്നയുടെ ഫിറ്റായ ശരീരത്തിന്‍റെ രഹസ്യം കൃത്യവും കര്‍ശനവുമായ വ്യായാമ മുറകളാണ്

Image Credit: Instagram

തമന്നയുടെ വ്യായാമക്രമത്തിന്‍റെ ഒരു മുഖ്യ ഭാഗമാണ് സ്ട്രെച്ചിങ് വ്യായാമങ്ങള്‍. ഇത് ഏറ്റവും ഫലപ്രദമായി പേശികളെ ഉപയോഗപ്പെടുത്താന്‍ സഹായിക്കുന്നു

Image Credit: Instagram

വ്യായാമം ചെയ്യുമ്പോൾ പരുക്കേല്‍ക്കാനുള്ള സാധ്യത കുറച്ച് പ്രകടനം മെച്ചപ്പെടുത്താനും സ്ട്രെച്ചിങ് വ്യായാമത്തിലൂടെ സാധിക്കുന്നു

Image Credit: Instagram

ശരീരഭാരം തന്നെ വ്യായാമത്തിന് ഉപയോഗപ്പെടുത്തുന്ന ബോഡിവെയ്റ്റ് വ്യായാമങ്ങളും തമന്ന പിന്തുടരാറുണ്ട്

Image Credit: Instagram

മൗണ്ടന്‍ ക്ലൈബര്‍ പോലുള്ള ബോഡിവെയ്റ്റ് വ്യായാമങ്ങള്‍ അടി മുതല്‍ മുടി വരെ ശരീരത്തിന്‍റെ എല്ലാ ഭാഗത്തിനും വര്‍ക്ക്ഔട്ടിന്‍റെ ഫലം ചെയ്യുന്നു

Image Credit: Instagram

രണ്ട് കൈകളും ഉപയോഗിച്ചുള്ള ഡംബെല്‍ സ്വിങ്ങിങ്ങാണ് തമന്ന നിത്യവും പിന്തുടരുന്ന മറ്റൊരു വ്യായാമം. പുറം ഭാഗത്തിനെ ശക്തിപ്പെടുത്തുന്ന ഈ വ്യായാമം ഗ്രിപ്പ് മെച്ചപ്പെടുത്തുകയും തോളിലെ പേശികളെ ബലവത്താക്കുകയും ചെയ്യുന്നു

Image Credit: Instagram

ഒരു കയ്യില്‍ ഡംബെല്‍ പിടിച്ച് മറ്റേ കൈ നിലത്ത് കുത്തി നിന്നുള്ള വണ്‍ ആം ഡംബെല്‍ റോയാണ് തമന്നയുടെ മറ്റൊരു വ്യായാമം. ഇത് തോളുകളെയും കൈകളുടെ മുകള്‍ഭാഗത്തെയും കരുത്തുറ്റതാക്കുന്നു

Image Credit: Instagram

ശരീരത്തിന്‍റെ മുകള്‍ ഭാഗത്തും കീഴ് ഭാഗത്തുമുള്ള പേശികളെ ശക്തിപ്പെടുത്തുന്നതിന് തമന്ന പിന്തുടരുന്ന വ്യായാമ ക്രമമാണ് സ്ട്രെയ്റ്റ് ബാര്‍ ക്ലീന്‍ ആന്‍ഡ് പ്രസ്

Image Credit: Instagram

കൈയില്‍ ഡംബെല്‍ പോലുള്ള ഭാരമുള്ള വസ്തുക്കള്‍ പിടിച്ച് കൊണ്ടുള്ള വെയ്റ്റഡ് സ്ക്വാട്ടുകളും തമന്ന പരിശീലിക്കാറുണ്ട്

Image Credit: Instagram

യോഗയും മെഡിറ്റേഷനും ചെയ്യാനും തമന്ന സമയം കണ്ടെത്തുന്നു. ഇതും ശാരീരിക, മാനസിക ആരോഗ്യത്തിന് ഉത്തമമാണ്

Image Credit: Instagram