40 പിന്നിട്ട സ്ത്രീകൾ ശ്രദ്ധിക്കേണ്ട ആരോഗ്യകാര്യങ്ങൾ

https-www-manoramaonline-com-web-stories-health q59uaa21b19ru3uq38hrh0tva web-stories 1vc1o4623ucsbnnp2s2a926hck https-www-manoramaonline-com-web-stories-health-2022

മറ്റെന്തിനേക്കാലും ആരോഗ്യത്തിന് പ്രഥമ പരിഗണന നല്‍കേണ്ട പ്രായമാണ് സ്ത്രീകളുടെ നാൽപ്പതുകൾ. രോഗങ്ങളൊക്കെ ചെറുതായി തലപൊക്കി തുടങ്ങുന്ന കാലമാണ്

Image Credit: Shutterstock

ആരോഗ്യകരമായ പ്രഭാതഭക്ഷണത്തോടെ തന്നെ ദിവസം ആരംഭിക്കണം. രാവിലെയുള്ള ഓട്ടപാച്ചിലിനിടയില്‍ പ്രഭാതഭക്ഷണം വേണ്ടെന്ന് വയ്ക്കരുത്

Image Credit: Shutterstock

തിരക്കുകള്‍ ഉണ്ടെങ്കിലും നിത്യവുമുള്ള വ്യായാമത്തിന്‍റെ കാര്യത്തില്‍ വിട്ടുവീഴ്ച അരുത്. കുറഞ്ഞത് അര മണിക്കൂറെങ്കിലും പ്രതിദിനം വ്യായാമം ചെയ്യണം

Image Credit: Shutterstock

നാല്‍പതുകള്‍ക്ക് ശേഷം സ്ത്രീകളുടെ എല്ലുകളുടെ സാന്ദ്രത കുറഞ്ഞു തുടങ്ങും. ഇതിനാല്‍ കാല്‍സ്യവും വൈറ്റമിന്‍ ഡിയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയോ സപ്ലിമെന്‍റുകളായി കഴിക്കുകയോ വേണം

Image Credit: Shutterstock

ഹൈപ്പര്‍ടെന്‍ഷന്‍, ടൈപ്പ്-2 പ്രമേഹം, പക്ഷാഘാതം, ഹൃദ്രോഗം എന്നിവയുടെ സാധ്യതകള്‍ പരിശോധിക്കാനായി രക്തത്തിലെ പഞ്ചസാരയും ലിപിഡ് പ്രൊഫൈലും തൈറോയ്ഡും ബിപിയും ശരീരഭാരവും ഇടയ്ക്ക് പരിശോധിക്കണം

Image Credit: Shutterstock

സ്തനാര്‍ബുദ, സെര്‍വിക്കല്‍ അര്‍ബുദ സാധ്യതകള്‍ ഒഴിവാക്കാനായി വര്‍ഷത്തില്‍ ഒരിക്കലെങ്കിലും മാമോഗ്രാം പരിശോധനയും മൂന്ന് വര്‍ഷത്തിലൊരിക്കല്‍ പാപ് സ്മിയര്‍ പരിശോധനയും നടത്തേണ്ടതാണ്

Image Credit: Shutterstock

ഹൃദയത്തിലെ രക്തധമനികള്‍ക്ക് കട്ടി കൂടുന്നുണ്ടോ എന്നറിയാന്‍ കാല്‍സ്യം പരിശോധനയും നടത്തണം

Image Credit: Shutterstock

ഇടയ്ക്കിടെ നേത്ര പരിശോധനയും നടത്താം. ആന്‍റി ഓക്സിഡന്‍റുകളും വൈറ്റമിനുകളും ധാതുക്കളും ധാരാളം അടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് കാഴ്ച നഷ്ടം ഒരു പരിധി വരെ കുറയ്ക്കും

Image Credit: Shutterstock

ശരീരത്തിന്‍റെ ഫ്ളെക്സിബിലിറ്റിയും ദൃഢതയും ബാലന്‍സും മെച്ചപ്പെടുത്താന്‍ യോഗ പോലുള്ള വ്യായാമങ്ങളും ചെയ്യാം

Image Credit: Shutterstock
Web Stories

For More Webstories Visit:

www.manoramaonline.com/web-stories/health.html
Read Article