രക്തസമ്മർദം നിയന്ത്രിക്കാൻ സഹായിക്കുന്ന പ്രഭാത ഭക്ഷണങ്ങൾ

https-www-manoramaonline-com-web-stories-health web-stories 13t4c9ufmlq0nsg3rorff0ihfl https-www-manoramaonline-com-web-stories-health-2022 2kct5jrpn1mtq32p0nrrh93kfg

നമ്മുടെ ശരീരത്തിന്‍റെ ആരോഗ്യത്തെ സംബന്ധിച്ച് നിര്‍ണായക സൂചനകള്‍ നല്‍കുന്ന ഒന്നാണ് രക്തസമ്മര്‍ദം

Image Credit: Shutterstock

ശരിയായ പ്രഭാതഭക്ഷണം തിരഞ്ഞെടുക്കുന്നത് രക്ത സമ്മര്‍ദത്തിന്‍റെ തോത് നിയന്ത്രണത്തില്‍ നിര്‍ത്താന്‍ സഹായിക്കും

Image Credit: Shutterstock

രക്തസമ്മര്‍ദമുള്ളവര്‍ക്ക് കഴിക്കാന്‍ പറ്റുന്ന മികച്ച ചില പ്രഭാത ഭക്ഷണവിഭവങ്ങള്‍ ഇനി പറയുന്നവയാണ്

Image Credit: Shutterstock

യോഗര്‍ട്ട്

ഉയര്‍ന്ന രക്ത സമ്മര്‍ദത്തെ വരുതിയില്‍ നിര്‍ത്താന്‍ യോഗര്‍ട്ട് സഹായിക്കും. വൈറ്റമിന്‍ ബി12, കാല്‍സ്യം, ഫോസ്ഫറസ്, മഗ്നീഷ്യം എന്നിവയെല്ലാം യോഗര്‍ട്ടില്‍ അടങ്ങിയിട്ടുണ്ട്

Image Credit: Shutterstock

ഓട്മീല്‍

ഉയര്‍ന്ന ഫൈബര്‍ തോത് അടങ്ങിയ ഓട്മീല്‍ രക്ത സമ്മര്‍ദ കുറയ്ക്കുന്നതിനൊപ്പം ദഹന സംവിധാനത്തെയും മെച്ചപ്പെടുത്തുന്നു. സോല്യുബിള്‍ ഫൈബര്‍ ശരീരത്തിലെ കൊളസ്ട്രോളും കുറയ്ക്കുന്നു

Image Credit: Shutterstock

പഴങ്ങള്‍

മുന്തിരി, ഓറഞ്ച്, നാരങ്ങ തുടങ്ങിയ സിട്രസ് പഴങ്ങള്‍ രക്തസമ്മര്‍ദ നിയന്ത്രിക്കാന്‍ സഹായിക്കും. ബെറി പഴങ്ങളും രക്തസമ്മര്‍ദ രോഗികള്‍ക്ക് തിരഞ്ഞെടുക്കാന്‍ പറ്റിയ വിഭവമാണ്

Image Credit: Shutterstock

മധുര കിഴങ്ങ്

പൊട്ടാസ്യം ധാരാളം അടങ്ങിയ മധുരക്കിഴങ്ങ് ഇതിനാല്‍തന്നെ രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ സഹായിക്കും

Image Credit: Shutterstock

പയര്‍ വര്‍ഗങ്ങള്‍

ഫൈബര്‍ ധാരാളം അടങ്ങിയ പയര്‍ വര്‍ഗങ്ങളും രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കും. പ്രോട്ടീന്‍, സോല്യുബിള്‍ ഫൈബര്‍, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയെല്ലാം ഇവയില്‍ അടങ്ങിയിരിക്കുന്നു

Image Credit: Shutterstock
Web Stories

For More Webstories Visit:

www.manoramaonline.com/web-stories/health.html
Read Article