ഇരുമ്പിന്‍റെ അപര്യാപ്തത: അവഗണിക്കപ്പെടുന്ന ലക്ഷണങ്ങള്‍ ഇവ

4ls6a6au7bkiutqvfmt66vmmuf content-mm-mo-web-stories content-mm-mo-web-stories-health-2022 content-mm-mo-web-stories-health 5daf9v5o4rkn08r9ac7bd0jlav iron-deficiency-signs

ശരീരത്തിന്‍റെ വളര്‍ച്ചയ്ക്ക് ഏറ്റവും അവശ്യമായ ധാതുക്കളില്‍ ഒന്നാണ് ഇരുമ്പ്. ഇതിന്റെ അപര്യാപ്തത തിരിച്ചറിയാന്‍ ഇനി പറയുന്ന ലക്ഷണങ്ങള്‍ സഹായിക്കും

Image Credit: Shutterstock

മങ്ങിയ ചര്‍മം

ചുവന്ന് തുടുത്ത കവിളുകളൊക്കെ ഉണ്ടാകണമെങ്കില്‍ ശരീരത്തില്‍ ആവശ്യത്തിന് ഇരുമ്പിന്‍റെ സാന്നിധ്യം ഉണ്ടാകണം. ഇരുമ്പിന്‍റെ അപര്യാപ്തത നേരിടുന്നവരുടെ ചര്‍മം നിറം മങ്ങിയതായിരിക്കും

Image Credit: Shutterstock

ശ്വസിക്കാന്‍ ബുദ്ധിമുട്ട്

ഇരുമ്പിന്‍റെ അപര്യാപ്തതയുള്ളവരില്‍ ചെറിയ ശാരീരിക അധ്വാനം പോലും ശ്വാസംമുട്ടല്‍ ഉണ്ടാക്കാം. ഇവയുടെ  അഭാവം ഹീമോഗ്ലോബിന്‍ നിര്‍മാണത്തെ ബാധിക്കുന്നതാണ് ഇതിന്‍റെ കാരണം

Image Credit: Shutterstock

ക്ഷീണം, തലവേദന

അമിതമായ ക്ഷീണവും ഇരുമ്പ്  ആവശ്യത്തിന് ശരീരത്തില്‍ എത്തുന്നില്ല എന്നതിന്‍റെ സൂചനയാണ്. ഇടയ്ക്കിടെയുണ്ടാകുന്ന തലവേദന, തലകറക്കം എന്നിവയും ഇരുമ്പിന്‍റെ അപര്യാപ്തത മൂലമാകാം

Image Credit: Shutterstock

മുടിയുടെ ആരോഗ്യക്കുറവ്

അമിതമായ മുടി കൊഴിച്ചില്‍ ഉണ്ടാകുന്നവര്‍ കോസ്മെറ്റിക് ഉത്പന്നങ്ങള്‍ക്ക് പിന്നാലെ പോകും മുന്‍പ് ശരീരത്തിലെ ഇരുമ്പിന്‍റെ അംശം പരിശോധിക്കുന്നത് നന്നായിരിക്കും

Image Credit: Shutterstock

നെഞ്ചിടിപ്പ് 

ഇരുമ്പിന്‍റെ അഭാവം ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് ആവശ്യത്തിന് ഓക്സിജന്‍ ലഭ്യമാകാത്ത അവസ്ഥയുണ്ടാക്കുന്നു. ഇത് ഹൃദയത്തിന്‍റെ പ്രവര്‍ത്തനങ്ങളെയും താളംതെറ്റിക്കാം. നെഞ്ചിടിപ്പിലെ വ്യതിയാനങ്ങളും ഇതിന്‍റെ ഭാഗമായി ഉണ്ടാകാം

Image Credit: Shutterstock

നാക്കില്‍ തടിപ്പ്

ഇരുമ്പിന്‍റെ അഭാവം നാക്കിനും തടിപ്പ് ഉണ്ടാക്കുന്നു. നാക്കിലെ തടിപ്പിനൊപ്പം മറ്റ് ലക്ഷണങ്ങളും ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനടി ഡോക്ടറെ സമീപിക്കേണ്ടതാണ്

Image Credit: Shutterstock

നഖത്തിന്‍റെ ആരോഗ്യം

നഖത്തിന്‍റെ ആരോഗ്യത്തെ ഇരുമ്പിന്‍റെ അഭാവം ബാധിക്കുന്നു. നഖം തനിയെ ഒടിഞ്ഞു പോകുന്നതിന്റെ കാരണം ഒരു പക്ഷേ ഇതാകാം

Image Credit: Shutterstock

കാലിന് തരിപ്പ്

കാലുകള്‍ക്ക് ഇടയ്ക്കിടെയുണ്ടാകുന്ന തരിപ്പും മരവിപ്പും ഇരുമ്പിന്‍റെ അപര്യാപ്തത മൂലമാകാം

Image Credit: Shutterstock