നാൽപതു കഴിഞ്ഞ സ്ത്രീകളിൽ ശരീരഭാരം കുറയ്ക്കാൻ...

https-www-manoramaonline-com-web-stories-health 3on1m53j9lru0qkgu1gr35ncom 3majd4k5d379684brrgq5bbc7j web-stories https-www-manoramaonline-com-web-stories-health-2022

നാൽപതു വയസ്സ് കഴിയുമ്പോഴേക്കും ശരീരഭാരം സ്ത്രീകളിൽ കൂടുന്നത് സാധാരണയാണ്. ഹോർമോൺ വ്യതിയാനമാണ് ഇതിനു കാരണം

Image Credit: Shutterstock

വല്ലാതെ വർധിച്ച ശരീരഭാരം കുറയ്ക്കാൻ വഴികളുണ്ട്. ആരോഗ്യകരമായ ശരീരഭാരത്തിനായി ഏറ്റവും പ്രധാനമായും വേണ്ടത് ആരോഗ്യകരമായ ജീവിതശൈലി ആണ്

Image Credit: Shutterstock

ആരോഗ്യകരമായ ഭക്ഷണം

പഴങ്ങളും പച്ചക്കറികളും കാലറി വളരെ കുറഞ്ഞതും എന്നാൽ ആവശ്യമായ വൈറ്റമിനുകളും ധാതുക്കളും അടങ്ങിയതുമാണ്. നാരുകൾ ധാരാളമടങ്ങിയ ഇവ ഭക്ഷണം നിയന്ത്രിച്ചു കഴിക്കാനും സഹായിക്കും

Image Credit: Shutterstock

പ്രാതൽ ഒഴിവാക്കരുത്

പ്രാതൽ രാജാവിനെപ്പോലെ എന്ന ചൊല്ല് പ്രായമാകുന്ന സ്ത്രീകൾക്കും ബാധകമാണ്. ലീൻപ്രോട്ടീൻ, നാരുകൾ, സസ്യാധിഷ്ഠിത കൊഴുപ്പുകൾ ഇവ ധാരാളമടങ്ങിയ പ്രഭാതഭക്ഷണം, വിശപ്പകറ്റാനും ഇടയ്ക്കിടെ വിശക്കാതിരിക്കാനും സഹായിക്കും

Image Credit: Shutterstock

അത്താഴം കരുതലോടെ

രാത്രി ഭക്ഷണം കഴിച്ചാൽ തടി കൂടും എന്ന പറച്ചിൽ ശരിയല്ല. എന്തു കഴിക്കുന്നു എന്നതിലാണ് കാര്യം. സാലഡോ സൂപ്പോ കഴിക്കാം. ഒപ്പം കാലറി കുറഞ്ഞ ഭക്ഷണം മിതമായി കഴിക്കാം. കാലറി പരിശോധിക്കാൻ ഒരു ഫുഡ് ആപ്പോ ഡയറിയോ ഉപയോഗിക്കാം

Image Credit: Shutterstock

ശീലമാക്കാം ആരോഗ്യപാചകം

ഭക്ഷണം പാകം ചെയ്യുന്ന രീതികൊണ്ടു തന്നെ അധിക കാലറി ധാരാളമായി ചേർക്കപ്പെടും. വറുക്കുകയോ ബേക്ക് ചെയ്യുകയോ ചെയ്യുന്നതിനു പകരം എയർ ഫ്രൈയിങ്ങ്, ഗ്രില്ലിങ്ങ് തുടങ്ങിയ രീതികൾ പരീക്ഷിക്കാം. ആവിയിൽ വേവിക്കുന്ന ഭക്ഷണങ്ങൾ ആരോഗ്യം നൽകും

Image Credit: Shutterstock

സമയം കണ്ടെത്താം വ്യായാമത്തിനായി

കുട്ടികളുടെ കാര്യവും വീട്ടുകാര്യവും ജോലിത്തിരക്കും ഒക്കെയായി വ്യായാമത്തിനായി മാറ്റിവയ്ക്കാന്‍ സമയം ഇല്ലാത്തവർ ഏറെയാണ്. എത്ര തിരക്കായാലും ദിവസവും കുറഞ്ഞത് അരമണിക്കൂർ എങ്കിലും വ്യായാമത്തിനും വർക്കൗട്ടിനുമായി മാറ്റി വയ്ക്കാം

Image Credit: Shutterstock

സമ്മർദം അകറ്റാം

ടെൻഷൻ മൂലം ഇടയ്ക്കിടെ അനാരോഗ്യഭക്ഷണങ്ങൾ കഴിച്ചു കൊണ്ടിരിക്കുകയും ഇത് ശരീരത്തിന് കൊഴുപ്പിനെ വിഘടിപ്പിക്കാൻ പ്രയാസമാകുകയും ചെയ്യും. സമ്മർദം അകറ്റാൻ ധ്യാനം ശീലമാക്കാം. ശ്വസനവ്യായാമങ്ങൾ പരിശീലിക്കാം അല്ലെങ്കിൽ നല്ല ഒരു പുസ്തകം വായിക്കാം

Image Credit: Shutterstock
Web Stories

For More Webstories Visit:

www.manoramaonline.com/web-stories/health.html
Read Article