ഭാരം കുറയ്ക്കാം ആയുര്‍വേദത്തിലൂടെ

content-mm-mo-web-stories content-mm-mo-web-stories-health-2022 ayurveda-weight-loss 7gaouokbl3gue37j9tkuf9nm2q content-mm-mo-web-stories-health 4vr7gekf58eokr14kgopc477a1

ഭാരം കുറയ്ക്കാനായി ആയുര്‍വേദം നിര്‍ദ്ദേശിക്കുന്നതും എളുപ്പം നടപ്പാക്കാവുന്നതുമായ ആ അഞ്ച് കാര്യങ്ങള്‍ അറിയാം

Image Credit: Shutterstock

ഭക്ഷണം സൂര്യോദയത്തിനും അസ്തമയത്തിനും ഇടയ്ക്ക്

സൂര്യോദയത്തിനും സൂര്യാസ്തമയത്തിനും ഇടയിലുള്ള പകല്‍ നേരത്ത് മാത്രം ഭക്ഷണം കഴിക്കാനാണ് ആയുര്‍വേദ ആചാര്യന്മാര്‍ നിര്‍ദ്ദേശിക്കുന്നത്. ഈ സമയത്താണ് നമ്മുടെ ദഹനസംവിധാനം ഏറ്റവും സജീവമായി ഇരിക്കുക

Image Credit: Shutterstock

ജലാംശം നിലനിര്‍ത്തുക

ഒരു ദിവസം കുറഞ്ഞത് ഏഴ് മുതല്‍ എട്ട് ഗ്ലാസ് വരെ വെള്ളം ആവശ്യമാണ്. ശരീരത്തിലെ വിഷവസ്തുക്കള്‍ നീക്കം ചെയ്യാനും ശരിയായ ചയാപചയ പ്രക്രിയ നിലനിര്‍ത്താനും ഇത് സഹായിക്കും

Image Credit: Shutterstock

പഞ്ചസാര, വറുത്ത ഭക്ഷണം, സംസ്കരിച്ച ഭക്ഷണം എന്നിവ ഒഴിവാക്കുക

ഇത്തരം ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നത് കരളിന് മേലുള്ള സമ്മര്‍ദം കുറയ്ക്കുക വഴി മെച്ചപ്പെട്ട ദഹനം സാധ്യമാക്കും. വയറിലുണ്ടാകുന്ന നീര്‍ക്കെട്ട് കുറയ്ക്കാനും പോഷണങ്ങള്‍ ഭക്ഷണത്തില്‍ നിന്ന് ശരിയായി വലിച്ചെടുക്കാനും ഇത് വഴി സാധിക്കും

Image Credit: Shutterstock

ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും വ്യായാമം

മൂന്ന് ദിവസമെങ്കിലും വ്യായാമത്തിന് സമയം കണ്ടെത്തണം. ഇത് ശരീരത്തിലെ രക്തചംക്രമണം വര്‍ധിപ്പിക്കുക വഴി ശരീരത്തിലെ എല്ലാ കോശങ്ങളിലേക്കും ആവശ്യത്തിന് പോഷണവും ഓക്സിജനും ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തും

Image Credit: Shutterstock

നല്ല ഉറക്കം

ശരീരത്തിന് ശരിയായ വിശ്രമം ലഭിക്കാന്‍ ദിവസം കുറഞ്ഞത് 8 മണിക്കൂറെങ്കിലും ഉറങ്ങണം. രാത്രി 10നും രാവിലെ ആറിനും ഇടയിലുള്ള സമയമാണ് ഉറങ്ങാന്‍ ഏറ്റവും അനുയോജ്യം

Image Credit: Shutterstock