കരളിന്‍റെ ആരോഗ്യം കാക്കാന്‍ പിന്തുടരാം ഈ നല്ല കാര്യങ്ങള്‍

442csebcmi2mn1qeuiqbpp5cb5 content-mm-mo-web-stories 4saldch52hphss24m8cfdq2ujh content-mm-mo-web-stories-health-2022 content-mm-mo-web-stories-health dos-donts-liver-care

നിത്യവും വ്യായാമം

നിത്യവും വ്യായാമം ഉള്‍പ്പെടുന്ന സജീവ ജീവിതശൈലി കരളിന്‍റെ ആരോഗ്യത്തിന് ആവശ്യമാണ്. ആഴ്ചയില്‍ കുറഞ്ഞത് 150 മിനിറ്റ് വ്യായാമത്തില്‍ ഏര്‍പ്പെടുകയോ കുറഞ്ഞത് 10,000 ചുവടുകള്‍ ഒരു ദിവസം നടക്കുകയോ ചെയ്യേണ്ടതാണ്

Image Credit: Shutterstock

മദ്യപാനം നിയന്ത്രിക്കാം

മദ്യപാനം പൂര്‍ണമായും ഒഴിവാക്കുകയോ അത് പറ്റിയില്ലെങ്കില്‍ നിയന്ത്രിതമായ തോതില്‍ മാത്രം കുടിക്കുകയോ ചെയ്യേണ്ടതാണ്

Image Credit: Shutterstock

സമീകൃത ഭക്ഷണം

പോഷകസമ്പുഷ്ടവും സമീകൃതവുമായ ആഹാരശൈലിയും കരളിന്‍റെ ആരോഗ്യത്തിന് പ്രധാനമാണ്. കൊഴുപ്പും കാര്‍ബോഹൈഡ്രേറ്റും കുറഞ്ഞതും ഫൈബറും ഒമേഗ-3 ഫാറ്റി ആസിഡും കൂടിയതുമായ ഭക്ഷണക്രമം പിന്തുടരണം. കോഫി, നട്സ്, മീന്‍, ഒലീവ് എണ്ണ എന്നിവയും കരളിന്‍റെ ആരോഗ്യത്തിന് സുരക്ഷിതമാണ്

Image Credit: Shutterstock

ശരീരത്തെ വിഷമുക്തമാക്കുക

ശരീരത്തിലെ വിഷവസ്തുക്കൾ നീക്കം ചെയ്യുന്നതിന് ധാരാളം വെള്ളം കുടിക്കുകയും പഴങ്ങളും പച്ചക്കറികളും കഴിക്കുകയും ചെയ്യേണ്ടതാണ്

Image Credit: Shutterstock

ശരീരഭാരം നിയന്ത്രിക്കുക

അമിതമായ ശരീരഭാരവും കരളിന് സമ്മര്‍ദം വര്‍ധിപ്പിക്കും. അഞ്ച് മുതല്‍ 10 ശതമാനം വരെ ഭാരം കുറയ്ക്കാനായി കാലറിയുടെ അളവില്‍ 25 ശതമാനമെങ്കിലും കുറവ് വരുത്തണം. ജങ്ക് ഫുഡും സംസ്കരിച്ച ഭക്ഷണവും ഉപ്പും പരിമിതപ്പെടുത്താം

Image Credit: Shutterstock

വാക്സീന്‍ എടുക്കുക

ഹെപറ്റൈറ്റിസ് എ, ബി, സി എന്നീ രോഗങ്ങളില്‍ നിന്ന് കരളിനെ സംരക്ഷിക്കാനായി വാക്സീനുകള്‍ എടുക്കേണ്ടതും അത്യാവശ്യമാണ്

Image Credit: Shutterstock

മരുന്നുകളുടെ ഉപയോഗം

ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരമല്ലാതെ ആവശ്യമില്ലാത്ത മരുന്നുകള്‍ വാങ്ങി കഴിക്കുന്നത് കരളിനെ മാത്രമല്ല ശരീരത്തെ മൊത്തത്തില്‍ ബാധിക്കാം. പരമ്പരാഗത മരുന്നുകളും പച്ചമരുന്ന് കൂട്ടുകളുമൊക്കെ കഴിക്കുമ്പോഴും അവയുടെ പാര്‍ശ്വഫലങ്ങളെ കുറിച്ച് അറിഞ്ഞിരിക്കണം

Image Credit: Shutterstock

ഡീറ്റോക്സ് ഡ്രിങ്കുകള്‍

കരളിനെയും ശരീരത്തെയും ശുദ്ധീകരിക്കാനെന്ന ലേബലില്‍ പുറത്തിറങ്ങുന്ന നിരവധി ഡീറ്റോക്സ് ഡ്രിങ്കുകളുണ്ട്. ഇത്തരം ‍ഡ്രിങ്കുകള്‍ അകത്താക്കും മുന്‍പ് ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തേണ്ടതാണ്

Image Credit: Shutterstock

പ്രമേഹത്തെ കരുതിയിരിക്കാം

പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, ഉയര്‍ന്ന കൊളസ്ട്രോള്‍ പോലുള്ളവ കരളിനും നാശം വരുത്താവുന്നതാണ്. ഇതിനാല്‍ ഇവയെയും നിയന്ത്രണത്തില്‍ നിര്‍ത്താന്‍ ശ്രമിക്കണം

Image Credit: Shutterstock

പുകവലി ഉപേക്ഷിക്കാം

പുകവലിയും കരളിനെ ബാധിക്കാമെന്നതിനാല്‍ ഇത്തരം ദുശ്ശീലങ്ങളും കഴിവതും അകറ്റി നിര്‍ത്തണം

Image Credit: Shutterstock