ഈ ശീലങ്ങള്‍ പുരുഷന്മാരുടെ ബീജത്തിന്‍റെ അളവിനെ ബാധിക്കും

content-mm-mo-web-stories 66nodoh4nulhte81i6h9hnmpn7 content-mm-mo-web-stories-health-2022 3ifgfn19gc4sc92k86rfir50ld content-mm-mo-web-stories-health sperm-and-reproductive-health

സ്ത്രീകളുടെ വന്ധ്യതയുടെ അത്ര ചര്‍ച്ച ചെയ്യപ്പെടുന്നതല്ല പലപ്പോഴും പുരുഷന്മാരിലെ വന്ധ്യത. പുരുഷന്മാരിലെ വന്ധ്യതയ്ക്ക് കാരണങ്ങള്‍ പലതുണ്ടെങ്കിലും കുറഞ്ഞ ബീജ ഉത്പാദനമാണ് ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്ന്

Image Credit: Shutterstock

ഇനി പറയുന്ന ചില ശീലങ്ങള്‍ പിന്തുടരുന്നത് പുരുഷന്മാരുടെ ബീജത്തിന്‍റെ അളവിനെ പ്രതികൂലമായി ബാധിക്കാം

Image Credit: Shutterstock

അലസമായ ജീവിതശൈലി

നിത്യവും വ്യായാമം അടങ്ങുന്നതാണ് സജീവമായ ജീവിതശൈലി. ആഴ്ചയില്‍ അഞ്ച് ദിവസമെന്ന കണക്കില്‍ പ്രതിദിനം 30 മിനിറ്റ് വ്യായാമത്തിനായി മാറ്റി വയ്ക്കുന്നത് കരുത്തും പ്രതിരോധശേഷിയും മാത്രമല്ല പ്രത്യുത്പാദനപരമായ ആരോഗ്യവും വര്‍ധിപ്പിക്കും.

Image Credit: Shutterstock

സ്വയം മരുന്ന് കഴിക്കല്‍

രോഗം വരുമ്പോൾ ഡോക്ടറെ കാണാതെ കണ്ണില്‍കണ്ട മരുന്നൊക്കെ കഴിക്കുന്നത് ലൈംഗികാരോഗ്യത്തെയും ബാധിക്കും. ചിലതരം മരുന്നുകള്‍ പ്രത്യുത്പാദനശേഷിയെ പ്രതികൂലമായി സ്വാധീനിക്കുന്നതാണ്. മസില്‍ പെരുപ്പിക്കാനും മറ്റും വേണ്ടി ചിലര്‍ സ്റ്റിറോയ്ഡുകള്‍ കുത്തി വയ്ക്കുന്നതും വന്ധ്യതയ്ക്ക് കാരണമാകാം

Image Credit: Shutterstock

അനാരോഗ്യകരമായ ആഹാരം

പ്രത്യുത്പാദനശേഷി കൈമോശം വരാതിരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ എത്രയും പെട്ടെന്ന് ഒഴിവാക്കേണ്ട ഒന്നാണ് ഫാസ്റ്റ് ഫുഡ്. സംസ്കരിച്ച മാംസം സ്ഥിരമായി കഴിക്കുന്നവര്‍ക്ക് സാധാരണ രൂപത്തിലുള്ള ബീജകോശങ്ങളുടെ എണ്ണം മറ്റുള്ളവരെ അപേക്ഷിച്ച് കുറവായിരിക്കും

Image Credit: Shutterstock

അമിതവണ്ണം

ഭാരം കൂടിയവരും ഭാരം കുറഞ്ഞവരുമായ പുരുഷന്മാര്‍ വന്ധ്യത പ്രശ്നങ്ങള്‍ നേരിടാറുണ്ട്. അമിതഭാരം ബീജത്തിന്‍റെ അളവിനെ മാത്രമല്ല രൂപത്തെയും ദോഷകരമായി ബാധിക്കും

Image Credit: Shutterstock

സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധങ്ങള്‍

സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധങ്ങള്‍ വഴി പടരുന്ന രോഗങ്ങള്‍ വന്ധ്യതയിലേക്ക് നയിക്കാം. കോണ്ടം, ഡെന്‍റല്‍ ഡാമുകള്‍, ഗ്ലൗവുകള്‍ പോലുള്ള സുരക്ഷിത മാര്‍ഗങ്ങള്‍ ഉപയോഗിച്ചും ലൈംഗിക പങ്കാളികളുടെ എണ്ണം പരിമിതപ്പെടുത്തിയും ഇടയ്ക്കിടെ ലൈംഗിക രോഗ പരിശോധന നടത്തിയും സുരക്ഷിതമായ ലൈംഗിക ബന്ധം പിന്തുടരാവുന്നതാണ്

Image Credit: Shutterstock

ലാപ്ടോപ്പ് മടിയില്‍ വച്ച് ഉപയോഗിക്കല്‍

സാധാരണ ശരീര താപനിലയില്‍ നിന്നും കുറഞ്ഞ താപനില ബീജങ്ങളുടെ ഉത്പാദനത്തിന് ആവശ്യമാണ്. ലാപ്ടോപ്പ് പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ മടിയില്‍ വയ്ക്കുന്നതും കാറ്റ് കടക്കാത്ത അടിവസ്ത്രങ്ങള്‍ ഉപയോഗിക്കുന്നതും വൃഷ്ണസഞ്ചികള്‍ ചൂടാകാന്‍ ഇടയാക്കും. ഇത് ബീജത്തിന്‍റെ ആരോഗ്യത്തെ ബാധിക്കാം

Image Credit: Shutterstock

പുകവലി

പുകവലി ബീജകോശത്തിലെ ഡിഎന്‍എ തുണ്ട് തുണ്ടായി പിരിയാന്‍ ഇടയാക്കും. ഇത് ഭ്രൂണത്തെ ബാധിക്കുകയും പല വിധ ജനിതക പ്രശ്നങ്ങള്‍ ഭ്രൂണങ്ങള്‍ക്ക് ഉണ്ടാക്കുകയും ചെയ്യും. പുരുഷന്മാരില്‍ ലൈംഗിക ഉദ്ധാരണശേഷിക്കുറവും പുകവലി മൂലം ഉണ്ടാകാം

Image Credit: Shutterstock

മദ്യപാനം

മദ്യപാനം പുരുഷന്മാരിലെ ടെസ്റ്റോസ്റ്റെറോണ്‍, ല്യൂട്ടനൈസിങ് ഹോര്‍മോണ്‍, ഫോളിക്കിള്‍ സ്റ്റിമുലേറ്റിങ് ഹോര്‍മോണ്‍ എന്നിവയുടെ തോത് കുറയ്ക്കുകയും ഈസ്ട്രജന്‍റെ അളവ് വര്‍ധിപ്പിക്കുകയും ചെയ്യുന്നതാണ്. ഇത് ബീജോത്പാദനത്തെ ബാധിക്കുകയും വന്ധ്യതയിലേക്ക് നയിക്കുകയും ചെയ്യും

Image Credit: Shutterstock