ഈ അഞ്ച് ഇന്ത്യന്‍ ചേരുവകള്‍ നിര്‍ബന്ധമായും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം

65v5qas8mjltnlrou5el1bs0g4 super-foods-healthy-diet content-mm-mo-web-stories content-mm-mo-web-stories-health-2022 32n5c6dt6l9il7281cvbc5g9op content-mm-mo-web-stories-health

നെല്ലിക്ക

വൈറ്റമിന്‍ സിയും ആന്‍റിഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ നെല്ലിക്ക ശരീരത്തില്‍ നിന്ന് വിഷപദാര്‍ഥങ്ങള്‍ നീക്കം ചെയ്യുകയും ചയാപചയം മെച്ചപ്പെടുത്തുകയും ചെയ്യും

Image Credit: Shutterstock

ഫൈബറും ധാരാളം അടങ്ങിയ നെല്ലിക്ക പ്രായത്തെയും ചെറുത്ത് നില്‍ക്കാന്‍ സഹായിക്കുന്നു. ജ്യൂസായും അച്ചാറായും ചമ്മന്തിയായുമെല്ലാം നെല്ലിക്ക ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താം

Image Credit: Shutterstock

ചക്ക

കാര്‍ബോഹൈഡ്രേറ്റ്, ധാതുക്കള്‍, വൈറ്റമിനുകള്‍, ഇലക്ട്രോലൈറ്റുകള്‍, ഫൈബര്‍ എന്നിവയെല്ലാം ധാരാളം അടങ്ങിയ ചക്ക ഊര്‍ജ്ജത്തിന്‍റെ നിറ സ്രോതസ്സാണ്

Image Credit: Shutterstock

പ്രതിരോധസംവിധാനത്തെയും കാഴ്ചയെയും ഹൃദയാരോഗ്യത്തെയും ദഹനത്തെയും ചര്‍മകാന്തിയെയും ചക്ക മെച്ചപ്പെടുത്തും. പച്ചയ്ക്കോ പാകം ചെയ്തോ കഴിക്കാവുന്നതാണ്

Image Credit: Shutterstock

ചിറ്റമൃത്

പേരില്‍തന്നെ അമൃതുള്ള ഈ ആയുര്‍വേദ ചെടി പ്രതിരോധശക്തിയെയും ദഹനത്തെയും മെച്ചപ്പെടുത്തുകയും പ്രമേഹം, സമ്മര്‍ദം, ഉത്കണ്ഠ എന്നിവയെ നിയന്ത്രിക്കുകയും ചെയ്യും

Image Credit: Shutterstock

ചുമ, ജലദോഷം, മറ്റ് ശ്വാസകോശ പ്രശ്നങ്ങള്‍ എന്നിവയ്ക്കുള്ള മരുന്നും ഇതില്‍ നിന്ന് തയാറാക്കുന്നു. ആര്‍ത്രൈറ്റിസ് പ്രശ്നങ്ങള്‍ക്കും കാഴ്ചക്കുറവിനും പരിഹാരമാണ്. പാനീയമാക്കിയോ ചായയില്‍ ചേര്‍ത്തോ കഴിക്കാവുന്നതാണ്

Image Credit: Shutterstock

മഞ്ഞള്‍

ഇന്ത്യന്‍ കറികളുടെ ഒഴിച്ച് കൂടാനാകാത്ത ചേരുവയായ മഞ്ഞളിന് നിരവധി ഔഷധഗുണങ്ങളുണ്ട്. ഇതില്‍ അടങ്ങിയിരിക്കുന്ന കുര്‍ക്കുമിന്‍ ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം, നാഡീവ്യൂഹപരമായ പ്രശ്നങ്ങള്‍, കാഴ്ച പ്രശ്നം, ചര്‍മ പ്രശ്നം എന്നിവയെയെല്ലാം പരിഹരിക്കുന്നു

Image Credit: Shutterstock

അശ്വഗന്ധ

അശ്വഗന്ധ പ്രതിരോധ ശേഷി മെച്ചപ്പെടുത്തുകയും സമ്മര്‍ദം അകറ്റുകയും ചെയ്യും. ക്ഷീണം അകറ്റാനും തലച്ചോറിന്‍റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനും ഈ ഔഷധചെടി സഹായിക്കും. ച്യവനപ്രാശത്തിന്‍റെ ചേരുവയായോ പൊടിയാക്കി ഭക്ഷണത്തില്‍ കലര്‍ത്തിയോ അശ്വഗന്ധ സേവിക്കാം

Image Credit: Shutterstock