നാഡീശുദ്ധി പ്രാണായാമം

6a22mph4gddq4l7d1kggtpdr1b https-www-manoramaonline-com-web-stories-health https-www-manoramaonline-com-web-stories nadeesudhi-pranayama 5dt5ehh28ro4ovr6t9vf3l951s https-www-manoramaonline-com-web-stories-health-2022

സുഖാസനത്തിൽ(ചമ്രം പടിഞ്ഞ്) ഇരുന്ന ശേഷം ഇടതുകൈ ചിൻമുദ്രയിൽ(പെരുവിരലിന്റെ അഗ്രഭാഗവും ചൂണ്ടുവിരലിന്റെ അഗ്രഭാഗവും ചേർന്നിരിക്കണം) ഇടതു തുടയിൽ വയ്ക്കുക. വലതുകൈയിൽ നാസികാ മുദ്രയാണ് ഉപയോഗിക്കുന്നത്

Image Credit: Manorama Online

പെരുവിരലിനു ശേഷമുള്ള രണ്ടു വിരലുകൾ പുരികക്കൊടികൾക്കു മധ്യഭാഗത്ത് വയ്ക്കുക. പെരുവിരൽ കൊണ്ട് വലത് നാസികം അടച്ചു പിടിക്കാം. ഒന്നു പുഞ്ചിരിക്കാം. കണ്ണുകൾ അടച്ചു പിടിക്കാം

Image Credit: Manorama Online

ഇടതു മൂക്കിലൂടെ ഒരു ശ്വാസം പുറത്തേക്ക്. ശേഷം ഇടതു നാസികത്തിലൂടെതന്നെ ഒരു ദീർഘശ്വാസം അകത്തേക്ക് എടുക്കാം. മോതിരവിരൽ കൊണ്ട് ഇടത് നാസികം അടച്ചു പിടിക്കാം. എടുത്ത ശ്വാസം പതുക്കെ വലതു നാസികം തുറന്ന് പുറത്തേക്കു വിടാം

Image Credit: Manorama Online

തുടർന്ന് ഇതുപോലെ വലതു നാസികത്തിലൂടെ ശ്വാസം അകത്തേക്ക് എടുത്ത് ഇടത് നാസികത്തിലൂടെ പുറത്തേക്കു വിടാം. ഇതു ചെയ്തു കഴിയുമ്പോൾ ഒരു റൗണ്ട് പൂർത്തിയാകും. ഇങ്ങനെ 9 റൗണ്ട് തുടരെ ചെയ്യാം

Image Credit: Manorama Online